വളരെ വൃത്തിയും ഭംഗിയുമുള്ള ഒരു ചെറുപട്ടണം ആണിത് . ജന സഖ്യ 23000.1761 മുതല്‍ ഇവിടെ ജനവാസം ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് .സ്കൊട്ലണ്ടുകാര്‍ ആണ് ഏറ്റവും ആദ്യം ഇവിടെ താമസം ഉറപ്പിച്ചത്.
ഇനി ഇവിടുത്തെ പ്രധാന കാഴ്ചകളെപ്പറ്റി പറയാം . വടക്ക് ഭാഗത്ത് ഉത്ഭവിച്ചു ,തെക്ക് പടിഞ്ഞാറോട്ട് ഒഴുകുന്ന സാല്‍മണ്‍ നദി കടലില്‍ പതിക്കുന്നതിന് മുന്‍പ് ട്രൂറോയില്‍ കൂടി ഒഴുകി ഫണ്ടി ഉള്‍ക്കടലില്‍ പതിക്കുന്നു.ഇവിടെ ഒരു ദിവസം രണ്ടു പ്രാവശ്യം "ടൈടല്‍ ബോര്‍ " എന്നറിയപ്പെടുന്ന അതിശയകരമായ ഒരു പ്രതിഭാസം സംഭവിക്കുന്നു .നോക്കി നില്‍കെ സാല്‍മണ്‍ നദിയില്‍ വെള്ളം പൊങ്ങും -അഞ്ചു മിനിറ്റില്‍ ഏകദേശം ഒരു മീറ്റര്‍ എന്ന കണക്കിന് .ഒരു മണിക്കൂറില്‍ ഏകദേശം 15 മീറ്റര്‍ ,ചിലപ്പോള്‍ 20 മീറ്റര്‍ വരെ . സന്ദര്‍ശകര്‍ക്ക് ഈ ഒഴുക്കില്‍ കൂടി നദിയില്‍ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാന്‍ വായു നിറച്ച ചങ്ങാടങ്ങളുണ്ട്. സാഹസികര്‍ ആയ സഞ്ചാരികളുടെ വളരെ പ്രീയപ്പെട്ട വിനോദം ആണിത് .
മറ്റൊരു പ്രധാന ആകര്‍ഷണം ഇവ്ടുത്തെ മരം കടഞ്ഞെടുത്ത പ്രതിമകള്‍ ആണ് . വളരെ കാലമായി ഈ പട്ടണത്തിന്റെ ഭാഗം ആയിരുന്ന "elm" എന്ന പേരുള്ള വൃക്ഷങ്ങള്‍ കുറെ വര്‍ഷങ്ങള്ക് മുമ്പ് ഒരു പ്രത്യേകതരം രോഗം പിടി പെട്ടു.അത് കൂടുതല്‍ പടരാതിരിക്കാനായി അവയെ മുറിച്ചു കളയണം എന്ന് തീരുമാനിക്കപ്പെട്ടു .പക്ഷെ അങ്ങനെ ചെയ്യുന്നതിന് പകരം ഓരോ മരങ്ങളും നില്‍കുന്ന സ്ഥലത്ത് തന്നെ വച്ച് അവയെ പല തരം പ്രതിമകള്‍ ആക്കി രൂപാന്തരപ്പെടുത്തി എടുത്തു.
പ്രതിമ നില്‍കുന്ന സ്ഥലത്തിനനുസരിച്ചു പ്രതിമയുടെ രൂപവും മാറ്റി, സ്കൂള്‍ വളപ്പില്‍ അദ്ധ്യാപകന്റെയോ വിദ്യാര്‍ധിയുടെയോ രൂപം , ആശുപത്രിക്ക് മുന്‍പില്‍ ഡോക്ടറുടെ അല്ലെങ്കില്‍ നര്‍സിന്റെ , മൈനിംഗ് കമ്പനിക്കു മുന്നില്‍ ഖനി തൊഴിലാളിയുടെ,പള്ളിയുടെ മുന്നില്‍ പാതിരിയുടെ അങ്ങനെ അങ്ങനെ .... അറുപത്തി നാലോളം പ്രതിമകള്‍ ഈ വിധത്തില്‍ നിര്‍മിക്കപ്പെട്ടു. പ്രതിമകള്‍ ഉണ്ടാക്കാന്‍ സമൂഹത്തിന്റെ പലനിലയില്‍ ഉള്ളവര്‍ പല തരത്തില്‍സഹകരിച്ചു പ്രതിമയുടെ നിര്‍മാണം മുതല്‍ , ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ , പെയിന്റ് , പോളിഷ്, ക്രയിന്‍,ഉറപ്പിക്കാനുള്ള സിമന്റ് അങ്ങനെ എല്ലാം ദാനമായി കിട്ടി. സമൂഹത്തിന്റെ കൂട്ടായ ശ്രമ ദാനത്തിന്റെ ഒരു ഉത്തമ ഉദാഹരണം ആയിരുന്നു ഈ സംരംഭം. ഇന്ന് ഇത് ഇവിടം കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും കാണേണ്ട ഒരു കാഴ്ചയാണ്.
നഗരത്തിന്റെ തെക്കന്‍ അതിര്‍ത്തിയിലാണ് വിക്ടോറിയ പാര്‍ക്ക് .400 ഏക്കറോളം സംരക്ഷിത വനഭൂമി ആണ് ഇത് .ഇതിന്റെ ഉള്ളിലേക്ക് പോയാല്‍ 2 വെള്ളച്ചാട്ടങ്ങള്‍ കാണാം .സന്ദര്‍ശകര്‍ക്കായി ഉണ്ടാക്കിയ നടപ്പാതകള്‍ ഒഴിച്ചാല്‍ കാട് ഒരുമാറ്റവും കൂടാതെ കാണാം വളരെ പ്രശസ്തരും പ്രഗല്‍ഭരും ആയ പലരും ട്രൂറോ വാസികള്‍ ആയിരുന്നു .അത്ലാന്റിക് കാനഡയിലെ ഏക കാര്‍ഷിക സര്‍വകലാശാല ഇവിടെയാണ് .അത് പോലെ ഈ ഭാഗത്തെ ആദ്യത്തെ മുസ്ലിം പള്ളിയും ഖബര്‍ സ്ഥാനവും ഇവിടെ ആണ് .
മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.