എന്റെ ആദ്യ നിയമനം ബോനവിസ്ടയിലാണെന്ന് കേട്ടപ്പോള്‍ ഈ സ്ഥലംഎവിടെ എന്ന് തന്നെ അറിയില്ലായിരുന്നു.അത് കൊണ്ടു പുറപ്പെടും മുന്പ് കുറച്ചു ഗവേഷണം നടത്തി.ബോനവിസ്ട എന്നാല്‍സ്പാനിഷില്‍ "സുന്ദരമായ കാഴ്ച " എന്നര്‍ഥംഇതു കാനഡയുടെ കിഴക്കേ അറ്റത്തുള്ള പ്രവിശ്യയായ ന്യൂ ഫൌണ്ട് ലാണ്ടിന്റെ കിഴക്ക് ഭാഗത്ത് അറ്റ് ലാന്റിക് സമുദ്രത്തോടു തൊട്ടു കിടക്കുന്ന ഒരു ചെറിയ പട്ടണം ആണ്
ജോണ്‍ കാബട്ട് എന്ന ഇറ്റലിക്കാരന്‍ ആണ് ആയിരത്തി നാന്നൂറ്റിതോന്നൂറ്റിഎഴില്‍ ന്യൂ ഫൌണ്ട് ലാന്ഡ് കണ്ടു പിടിച്ചത് .കാബട്ട് ആദ്യം വന്നത് "മാത്യു "(മതിയ എന്ന് പേരുള്ള ഭാര്യയെ ഓര്ത്തു കൊണ്ടു ആണ് ഈ പേര് )എന്ന് പേരുള്ള ഒരു കപ്പലില്‍ ആണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എഴില്‍ ഈ കണ്ടു പിടിത്തതിന്റെ അഞ്ഞൂറാം വാര്‍ഷികം കൊണ്ടാടിയപ്പോള്‍കാബട്ട് യാത്ര പുറപ്പെട്ട ഇംഗ്ലണ്ട് ലെ ബ്രിസ്റൊളില്‍ നിന്നും കൃത്യമായും പഴയ കപ്പലിന്റെ മാതൃകയില്‍ തന്നെയുള്ള ഒരു കപ്പല്‍ ഉണ്ടാക്കി അവിടെ നിന്നും കടല്‍ മാര്‍ഗം കൊണ്ടു വന്നു .ആ കപ്പല്‍ ഇന്നു ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണം ആണ്.
വൈകിംഗ് സ്തൂപം
വടക്കെ അമേരിക്ക കണ്ടുപിടിച്ചത് കോളംബസ് ആണോ വൈകിങ്ങ്സ് ആണോ ,അതല്ല കാബട്ട് ആണോ എന്നതി നെപ്പറ്റി പല അഭിപ്രായങ്ങള്‍ ഉണ്ട് .കാബട്ട് ആദ്യമായി വന്നിറങ്ങിയത് ബോനവിസ്ടയില്‍ ആയിരുന്നു . അക്കാലത്തെ ഇവിടുത്തെ മത്സ്യ സമ്പത്ത്കണ്ടിട്ട്അദ്ദേഹം അത്ഭുതപ്പെട്ടു പോയി എന്ന് ചരിത്രം. തിരിച്ചു വന്ന ശേഷം , അദ്ദേഹം കുറഞ്ഞത് മുന്നൂര് സംവത്സരം എങ്കിലും നില നില്‍കാന്‍ സാധ്യതയുള്ള , വറ്റാത്ത " മത്സ്യഖനി "യെ പ്പറ്റി ഇംഗ്ലണ്ട് രാജാവായ ഹെന്‍ട്രി ഏഴാമന്റെ സമക്ഷം അറിവ് കൊടുത്തു .ഒരു വര്‍ഷത്തിനു ശേഷം വീണ്ടും യാത്ര പുറപ്പെട്ട കാബട്ടിനെപ്പറ്റി പിന്നെ ആര്‍കും ഒരറിവുമില്ല. അതിന് ശേഷം പല യൂറോപ്യന്‍ രാജ്യങ്ങളും ഇവിടെ വന്നു മീന്‍ പിടിച്ചു പോയിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് കാരും ഫ്രഞ്ചുകാരും ആയിരുന്നു കൂടുതല്‍ കാലം ഭരണം കൈയ്യാളിയത്.ഇവിടുത്തെ മുനമ്പിലുള്ള ലൈറ്റ് ഹൌസ് ആണ് താഴെയുള്ള ചിത്രത്തില്‍..അതിനോട് തൊട്ടു തന്നെ അക്കാലത്തെ സൂക്ഷിപ്പ്കാരുടെ കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടും ഉണ്ട്.ഒരേ കുടുംബത്തിലെ തന്നെ പുരുഷന്മാര്‍ പാരമ്പര്യമായി ഈ ജോലി ചെയ്തു പൊന്നു..ഈ വിധത്തില്‍ വിളക്ക്മാടം സൂക്ഷിപ്പുകാരായിരുന്ന കുടുംബങ്ങളുടെ ഫാമിലി ട്രീ അടുത്ത് തന്നെയുള്ള ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് .
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ മത്സ്യ സമ്പത്ത് മുഴുവന്‍ തീര്‍നു.അതോടെ ഈ നാട്ടുകാരുടെ ജീവിതം പരുങ്ങലില്‍ ആയി. അന്ന് ന്യൂ ഫൌണ്ട് ലാന്ഡ് എലിസബത്ത് രാജ്ഞി യുടെ കീഴില്‍ സ്വതന്ത്ര രാജ്യം ആയിരുന്നു. വോട്ടെടുപ്പ് നടത്തി പൊതുജനാഭിപ്രായം മാനിച്ചു കൊണ്ടു ആയിരത്തി തൊള്ളായിരത്തി നാല്പത്തി എഴില്‍ കാനഡയില്‍ ലയിക്കുകയായിരുന്നു.ജനുവരി മുതല്‍ ഏപ്രില്‍ വരെ നല്ല തണുപ്പും മഞ്ഞും ആണെങ്കിലും മെയ് മുതല്‍ സന്ദര്‍ശകരുടെതിരക്കാണ് .കാണാന്‍ കാഴ്ചകള്‍ ഒരുപാടുണ്ട് .
ഐസ് ബര്‍ഗ്
ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഉത്തരധൂവത്തില്‍ നിന്നൊഴുകി വരുന്ന ഐസ് ബര്‍ഗ്സ് ,കരയിലേക്ക് കൂട്ടം കൂട്ടമായി എത്തും. മുട്ടയിട്ട ശേഷം മരിക്കുന്ന ചെറിയ കാപ്ലിന്‍ മത്സ്യങ്ങള്‍,,അവയെ തിന്നാനായി പിന്‍ തുടര്നെത്തുന്ന തിമിങ്ങലങ്ങള്‍ എന്നിവ അവയില്‍ ചിലത് മാത്രം . ബോണവിസ്ട മുനംബിനടുത്തു ഡാന്ജ്യന്‍ എന്ന് പേരുള്ള ഒരു വലിയ കുഴി ഉണ്ട് .അക്കാലങ്ങളില്‍ കുറ്റവാളികളെയും കള്ളന്മാരെയും ഇവിടെയാണ് സൂക്ഷിച്ചിരുന്നത് . ഇതിനകത്ത് മിക്കവാറും കുറെ ഉപ്പുവെള്ളംനിറഞ്ഞു കിടക്കും,അന്തെവാസികല്ക് ആയി ഇടക്ക് എന്തെങ്കിലും ഭക്ഷണം എറിഞ്ഞു കൊടുക്കും . ഈ വിപരീത സാഹ ചര്യങ്ങളില്‍ ആയുസ്സിനു നീളം ഉള്ളവര്‍ മാത്രമെ ജീവനോടെ പുറത്തു വരാറുള്ളു.
ക്രിമിനലുകളെ സൂക്ഷിച്ചിരുന്ന ഇടം
വെറും അഞ്ചര ലക്ഷം ആണിവിടുത്തെ ജന സംഖ്യ . തലസ്ഥാനം ,സെന്റ് ജോണ്‍സ്
. ആ ജനുവരി മാസത്തില്‍ കൊടും തണുപ്പില്‍ ഞങ്ങള്‍ആദ്യമായി ഇവിടെ എത്തുമ്പോള്‍ ചെറിയ " പേടി"യും "ഭയം"ഉം ഒക്കെയായിരുന്നു. പക്ഷെ പതുക്കെ പതുക്കെ എല്ലാം മാറി.കാരണം ഈ നാട്ടുകാരുടെ നല്ല പെരുമാറ്റം തന്നെ.വളരെ സൗഹൃദ സ്വഭാവവും സഹായ മനസ്ഥിതി യും ഉള്ളവരാണ് ഈ നാട്ടുകാര്‍.
The photography is fantastic, the ice berg isa keeper. try and photoshop it in black and white.
മറുപടിഇല്ലാതാക്കൂThank you .Will try to follow your suggestion.
മറുപടിഇല്ലാതാക്കൂoutstanding snaps-ഇന്നാണ് ഈ വഴി വന്നത്.keep writing
മറുപടിഇല്ലാതാക്കൂ