2010, മേയ് 23, ഞായറാഴ്‌ച

Leamington & Kingsville


ലെമിങ്ങ്ടന്‍ മെറീന 

കാനഡയിലെ ഒണ്ടാരിയോ  പ്രവിശ്യയുടെ  ഏറ്റവും തെക്ക് ഭാഗത്തായിട്ടാണ് ലെമിങ്ങ്ടന്‍ സ്ഥിതി ചെയ്യുന്നത്.32000  പേര്‍ മാത്രം താമസിക്കുന്ന ഒരു ചെറിയ പട്ടണമാണിത്.ധാരാളം തക്കാളി കൃഷി ചെയ്യുന്ന ഗ്രീന്‍ ഹൌസുകള്‍ ഉള്ളത് കൊണ്ട് ,Tomato Capital of Canada" എന്ന് അറിയപ്പെടുന്നു. പലതരം പഴങ്ങള്‍, ചോളം, കാപ്സികം,വെള്ളരി ,റോസ് പുഷ്പങ്ങള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു . green house കളില്‍ temparature & humidity ക്രമീകരിച്ചു നടത്തുന്ന പ്രത്യേക കൃഷി രീതിയായ Hydroponic farming ഇവിടെ  വളരെ  വിജയകരമായി  നടപ്പിലാക്കിയിട്ടുണ്ട്.   കാനഡയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്  കാലാവസ്ഥ വളരെ നല്ലതാണ്, അതുകൊണ്ട്  ഈ സ്ഥലത്തെ ചിലര്‍ " Sun parlour of Canada " എന്നും  പറയാറുണ്ട് .
                                                  
                                                             Heinz  ഫാക്ടറി 

തക്കാളി കൊണ്ടുള്ള  കെച്ചപ്പ് ഉലപ്ടെയുള്ള പലതരം ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുന്ന Hienz factory ഫാക്ടറി ആണ് ഇവിടുത്തെ  പ്രധാന്‍ തൊഴില്‍ ദാതാവ് .അമേരിക്ക യുടെയും കാനഡയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന "ഈറി" തടാകത്തിന്റെ കരയിലാണ് ഈ പട്ടണം .വസന്ത കാലത്തും വേനല്‍ കാലത്തും  ഇവിടെ ധാരാളം സന്ദര്‍ശകര്‍ വരാറുണ്ട്.Leamington ന്റെ  തെക്ക്ഭാഗത്തായി ഈറി തടാകത്തിലാണ്Pelee Island .ഇത് ഒരു സംരക്ഷിത മേഖലയാണ് .പല തരം അപൂര്‍വ പക്ഷി മൃഗാദികളുടെയും ആവാസ സ്ഥാനമാണിത്.ലെമിങ്ങ്ടനില്‍  നിന്ന്  ദ്വീപിലേക്ക്  ബോട്ട് സര്‍വീസ് ഉണ്ട് .
ലെമിങ്ങ്ടനില്‍ നിന്നും മടങ്ങുന്ന വഴിയിലാണ്  കിങ്ങ്സ് വില്‍ എന്ന  ചെറു പട്ടണം.ഇവിടെ പ്രധാന റോഡിന്‍റെ അരികിലായാണ്‌ "JackMiner's migratory bird foundation "
  
    ദൂരെ  ദേശങ്ങളില്‍  നിന്ന്  പറന്നു  വരുന്ന  പക്ഷികള്‍ക് വിശ്രമിക്കുവാനുള്ള   സ്ഥലം 


ഏകദേശം നൂറു കൊല്ലം മുന്‍പ് ജീവിച്ചിരുന്ന ജാക്ക് മൈനെര്‍ എന്ന ഒരു പ്രകൃതി സ്നേഹി തുടങ്ങി വച്ചതാണിത്.അക്കാലത്തു ദേശാടന പക്ഷികളെ നിരീക്ഷിക്കാനായി ബാന്ടിംഗ്( ചെറിയ ഒരു  identification tag  കാലില്‍  കെട്ടി വയ്കും) ആദ്യമായി തുടങ്ങിയത് അദ്ദേഹമായിരുന്നു .

വടക്കേ അമേരിക്കയില്‍ നിന്ന് wild duck , canada geese  എന്നിവയാണ്  പ്രധാനമായും വരുന്നത് .ഞങ്ങള്‍  ചെന്ന സമയത്ത് പക്ഷികള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും സീസണില്‍ ആയിരക്കണക്കിന് പക്ഷികള്‍ ഇവിടെ വന്നു പോകും.ജാക്ക് മൈനെരുടെ സേവനങ്ങളെ പുരസ്കരിച്ചു  King George ആറാമന്‍  , അദ്ദേഹത്തിന്  "Order of British Empire " എന്ന ബഹുമതി നല്‍കി .ഇതോടു ചേര്‍ന് ചെറിയ ഒരു Zoo കൂടി ഉണ്ട്.

                                                             കാനഡ ഗൂസ് 
Colasanti's Tropical garden  ഇവിടെയാണ് .രണ്ടു തലമുറ മുന്‍പ് ഗ്രീന്‍ ഹൌസ് ആയി തുടങ്ങി ഇപ്പോള്‍ ഇത്  ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി  മാറിയിരിക്കന്നു .Tropical garden,ചെറിയ ഒരു zoo,golf course, garden accessories& fresh produce വില്കുന്ന ഏരിയ, രസ്ടരന്റ്റ് എന്നിവയെല്ലാം കൂടിച്ചേര്‍ന്നു ഫാമിലി ഔട്ടിങ്ങിനു പറ്റിയ ഒരിടമായി ഇതിനെ ഇവിടുത്തുകാര്‍ കണക്കാക്കുന്നു.

                                                    Colasanti's tropical garden

Monarch Butter flies(ചിത്രത്തിന്  വിക്കിപീഡിയയോട് നന്ദി  )  എന്ന് അറിയപ്പെടുന്ന  ഒരു പ്രത്യേകതരം  ചിത്ര ശലഭങ്ങളുടെ ദേശാടന പഥം കൂടിയാണ് ഇവിടം .ഇവ ആഗസ്റ്റ്‌ മാസം മുതല്‍ തെക്ക് , അമേരിക്ക വഴി മെക്സിക്കൊയിലെക്കും  വസന്ത കാലത്തിന്റെ  ആദ്യം മുതല്‍ വടക്കോട്ടും  സഞ്ചരിക്കും  .

                                  ഈ ഇനം  ചിത്രശലഭങ്ങള്‍   മാത്രമേ  പക്ഷികളെ പോലെ ദേശാടനംനടത്താറുള്ളൂ !മൂന്നു നാല് generation കൊണ്ടാണ്   ഈ  ജീവികള്‍   അവയുടെ ഈ പോക്കുവരവിന്റെ യാത്രാ ചക്രം പൂര്‍ത്തിയാക്കുന്നത് .ഈ യാത്രക്കിടെ പെണ്‍ശലഭം  മുട്ടയിടുകയും വിരിയിക്കുകയും മരിക്കുകയും ഒക്കെ ചെയ്യും , എന്നാലും അവയ്ക്ക് തങ്ങളുടെ യാത്ര പൂര്‍ത്തി യാക്കാതെ  വയ്യ!

2010, മേയ് 3, തിങ്കളാഴ്‌ച

മയിലാട്ടം


London zoo വില്‍ കണ്ട കാഴ്ച !  മയില്‍ കമ്പിയഴി യു ടെ അകത്തു  ആയതിനാല്‍ തെളിച്ചം കുറവാണ്. ഈ ബ്ലോഗ് തിരയൂ