2010, ജൂൺ 15, ചൊവ്വാഴ്ച

Dandelionഡാ ന്ടലിയോന്‍ എന്ന് പേരുള്ള ചെടിയുടെ പൂവാണ് ചിത്രത്തില്‍..ഞാന്‍ ചെടി എന്ന് പറഞ്ഞെങ്കിലും ഇവിടെ എല്ലാവരും ഇതിനെ ഒരു കളയായിട്ടാണ് കണക്കാക്കുന്നത് ..പണ്ട് കാലത്ത് യുറോപിലും വടക്കന്‍  അമേരിക്കയിലും മാത്രം കണ്ടിരുന്ന ഇതിനെ ഇന്ന് ലോകമെങ്ങും കാണാം .കടും മഞ്ഞ നിറത്തിലുള്ള പൂക്കള്‍ ആറോ ഏഴോ ഇഞ്ച് നീളമുള്ള തണ്ടിലാണ് കാണപ്പെടുക.രാത്രി കൂമ്പ്‌കയും രാവിലെ സൂര്യനെക്കണ്ടാല്‍ വിടരുകയും ചെയ്യും .പൂവ് ഉണങ്ങി കഴിഞ്ഞാല്‍ ആ തണ്ടിന്റെ അറ്റത് നിന്ന് തന്നെ വിത്തുകള്‍ ഉണ്ടായി വരും. ചെറിയ വിത്തുകളുടെ പുറത്തു  അപ്പുപ്പന്‍ താടിയുടെത് പോലെ പഞ്ഞി പോലെ ഒരു പൊതിയുണ്ടാവും.ഇത് മൂലം കാറ്റില്‍ പറന്നുള്ളവിത്ത് വിതരണം എളുപ്പമാണ്.

പണ്ട് കാലത്ത് ഈ ചെടിയുടെ എലാ ഭാഗവും ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു.ഇന്നും പലരും ഇതിന്റെ പൂവും ഇലകളും സാലഡില്‍ ചേര്‍ക്കാറുണ്ട്.ഇലകളില്‍ ധാരാളം വൈറ്റമിനുകളുംഇരുമ്പും മറ്റു  ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇലയും പൂവും ഉപയോഗ്ച്ചു ഡാന്ടലിയോന്‍  വൈന്‍ ഉണ്ടാക്കിയിരുന്നു. വേരുകള്‍ വറുത്തു പൊടിച്ചു കാപ്പിപ്പൊടിയും .ചെടിയും പൂവും കൂടിതിളപ്പിച്ചു ഊറ്റിയെടുക്കുന്ന വെള്ളം മൂത്രം കൂടുതല്‍ പോകാനും detoxify  ചെയ്യാനും  നല്ലതാണെന്ന് പറയപ്പെടുന്നു . 

ഉദ്യാന പ്രേമികള്‍ ഇതിനെ  നശിപ്പിക്കാന്‍ കീട നാശിനികള്‍ പ്രയോഗിക്കുന്നതിനെതിരെ പ്രകൃതി സ്നേഹികള്‍ക് എപ്പോഴും പരാതിയാണ്. ഇത് കാരണം ഗവണ്‍മെന്റ് insecticide  ഉപയോഗിച്ച് കള  നശിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചു .പു ല്‍ത്തകിടിഭംഗിയാക്കി വയ്കുന്നവര്ക് ഈ ചെടി ഒരു സ്ഥിരം തല വേദന ആണെങ്കിലും ഇവിടുത്തെ ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മഞ്ഞു കാലത്തെ " back & white " scenery  കണ്ടു ബോറടിച്ചിരിക്കുന്ന ഞങ്ങള്‍ക്ക് വസന്ത  കാലത്തിന്റെ ആഗമനം അറിയിച്ചു കൊണ്ടുള്ള  e ഈ മഞ്ഞ നക്ഷത്രങ്ങളുടെ വരവ് മനം കുളിര്‍പിക്കുന്നതാണ്.
  ഏപ്രില്‍ ,മെയ്‌ ജൂണ്‍ മാസങ്ങളില്‍  ആയിരക്കണക്കിന് പൂക്കള്‍  തുന്നിച്ചേര്‍ത്ത ഈ  മഞ്ഞപ്പട്ട് കാനഡയിലെ ഉള്‍നാടന്‍  റോഡരികിലെ സ്ഥിരം കാഴ്ചയാണ്.

2010, ജൂൺ 11, വെള്ളിയാഴ്‌ച

Departure of winter from Ferry Land

ഈ ബ്ലോഗ് തിരയൂ