2009, ഡിസംബർ 30, ബുധനാഴ്‌ച

ട്രുറോ

കാനഡയുടെ   അത്ലാന്റിക് പ്രവിശ്യകളില്‍ ഒന്നായ    നോവസ്കൊഷിയയുടെ   ഏകദേശം  മധ്യ  ഭാഗത്തായിട്ടാണ്   ട്രുറോ എന്ന പട്ടണം. ഞങ്ങളുടെ   ഒരു കുടുംബ  സുഹ്രത്തിന്റെ  ക്ഷണം  അനുസരിച്ചാണ്  ഞങ്ങള്‍  കഴിഞ്ഞ  വേനല്‍കാലത്ത് അവിടം  സന്ദര്‍ശിച്ചത്.   

വളരെ   വൃത്തിയും  ഭംഗിയുമുള്ള  ഒരു  ചെറുപട്ടണം ആണിത് . ജന  സഖ്യ  23000.1761 മുതല്‍  ഇവിടെ  ജനവാസം  ഉള്ളതായി  രേഖപ്പെടുത്തിയിട്ടുണ്ട്‌ .സ്കൊട്ലണ്ടുകാര്‍  ആണ്  ഏറ്റവും   ആദ്യം  ഇവിടെ  താമസം  ഉറപ്പിച്ചത്.

ഇനി ഇവിടുത്തെ  പ്രധാന  കാഴ്ചകളെപ്പറ്റി  പറയാം  .  വടക്ക്  ഭാഗത്ത്‌  ഉത്ഭവിച്ചു  ,തെക്ക്   പടിഞ്ഞാറോട്ട്  ഒഴുകുന്ന  സാല്‍മണ്‍ നദി  കടലില്‍  പതിക്കുന്നതിന് മുന്‍പ്  ട്രൂറോയില്‍  കൂടി  ഒഴുകി   ഫണ്ടി  ഉള്‍ക്കടലില്‍  പതിക്കുന്നു.ഇവിടെ  ഒരു ദിവസം  രണ്ടു  പ്രാവശ്യം   "ടൈടല്‍  ബോര്‍ " എന്നറിയപ്പെടുന്ന  അതിശയകരമായ  ഒരു പ്രതിഭാസം   സംഭവിക്കുന്നു .നോക്കി  നില്‍കെ സാല്‍മണ്‍ നദിയില്‍ വെള്ളം  പൊങ്ങും  -അഞ്ചു    മിനിറ്റില്‍    ഏകദേശം  ഒരു മീറ്റര്‍  എന്ന കണക്കിന് .ഒരു മണിക്കൂറില്‍  ഏകദേശം 15 മീറ്റര്‍ ,ചിലപ്പോള്‍  20 മീറ്റര്‍ വരെ . സന്ദര്‍ശകര്‍ക്ക് ഈ  ഒഴുക്കില്‍  കൂടി  നദിയില്‍  അങ്ങോട്ടും  ഇങ്ങോട്ടും  സഞ്ചരിക്കാന്‍  വായു  നിറച്ച  ചങ്ങാടങ്ങളുണ്ട്‌. സാഹസികര്‍  ആയ  സഞ്ചാരികളുടെ  വളരെ  പ്രീയപ്പെട്ട  വിനോദം  ആണിത് .

മറ്റൊരു  പ്രധാന  ആകര്‍ഷണം   ഇവ്ടുത്തെ  മരം   കടഞ്ഞെടുത്ത  പ്രതിമകള്‍  ആണ് . വളരെ  കാലമായി  ഈ  പട്ടണത്തിന്റെ  ഭാഗം  ആയിരുന്ന  "elm"    എന്ന പേരുള്ള   വൃക്ഷങ്ങള്‍  കുറെ  വര്‍ഷങ്ങള്ക്  മുമ്പ്  ഒരു  പ്രത്യേകതരം  രോഗം  പിടി  പെട്ടു.അത്  കൂടുതല്‍  പടരാതിരിക്കാനായി  അവയെ  മുറിച്ചു  കളയണം  എന്ന്  തീരുമാനിക്കപ്പെട്ടു  .പക്ഷെ  അങ്ങനെ  ചെയ്യുന്നതിന്  പകരം  ഓരോ  മരങ്ങളും  നില്‍കുന്ന  സ്ഥലത്ത്  തന്നെ  വച്ച്  അവയെ  പല തരം പ്രതിമകള്‍ ആക്കി  രൂപാന്തരപ്പെടുത്തി എടുത്തു.

പ്രതിമ നില്‍കുന്ന  സ്ഥലത്തിനനുസരിച്ചു  പ്രതിമയുടെ  രൂപവും  മാറ്റി, സ്കൂള്‍  വളപ്പില്‍  അദ്ധ്യാപകന്റെയോ വിദ്യാര്‍ധിയുടെയോ  രൂപം , ആശുപത്രിക്ക്  മുന്‍പില്‍   ഡോക്ടറുടെ  അല്ലെങ്കില്‍  നര്‍സിന്റെ  , മൈനിംഗ്  കമ്പനിക്കു  മുന്നില്‍  ഖനി തൊഴിലാളിയുടെ,പള്ളിയുടെ  മുന്നില്‍  പാതിരിയുടെ   അങ്ങനെ  അങ്ങനെ .... അറുപത്തി നാലോളം പ്രതിമകള്‍ ഈ വിധത്തില്‍ നിര്‍മിക്കപ്പെട്ടു. പ്രതിമകള്‍  ഉണ്ടാക്കാന്‍  സമൂഹത്തിന്റെ  പലനിലയില്‍  ഉള്ളവര്‍  പല  തരത്തില്‍സഹകരിച്ചു പ്രതിമയുടെ  നിര്‍മാണം  മുതല്‍  , ഉണ്ടാക്കുന്ന  ഉപകരണങ്ങള്‍ , പെയിന്റ് , പോളിഷ്, ക്രയിന്‍,ഉറപ്പിക്കാനുള്ള  സിമന്റ്   അങ്ങനെ എല്ലാം  ദാനമായി കിട്ടി. സമൂഹത്തിന്റെ  കൂട്ടായ  ശ്രമ ദാനത്തിന്റെ ഒരു ഉത്തമ ഉദാഹരണം ആയിരുന്നു ഈ സംരംഭം. ഇന്ന് ഇത് ഇവിടം കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും കാണേണ്ട ഒരു കാഴ്ചയാണ്.
ബര്‍ലിന്‍   മതില്‍  പൊളിച്ചപ്പോള്‍  അതില്‍  നിന്നുള്ള   കഷണങ്ങള്‍  കൊണ്ട്  വന്നു  ഈ പട്ടണത്തിന്റെ  ഒരുഭാഗത്ത്‌  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്  .അത്  ഇന്നും  ലോക  ജനതയുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ  അടയാളം പോലെ  അവിടെനില  കൊള്ളുന്നു.  

നഗരത്തിന്റെ  തെക്കന്‍  അതിര്‍ത്തിയിലാണ്  വിക്ടോറിയ  പാര്‍ക്ക്   .400 ഏക്കറോളം  സംരക്ഷിത  വനഭൂമി  ആണ്  ഇത് .ഇതിന്റെ  ഉള്ളിലേക്ക്  പോയാല്‍  2 വെള്ളച്ചാട്ടങ്ങള്‍  കാണാം .സന്ദര്‍ശകര്‍ക്കായി  ഉണ്ടാക്കിയ  നടപ്പാതകള്‍  ഒഴിച്ചാല്‍  കാട്    ഒരുമാറ്റവും  കൂടാതെ കാണാം വളരെ   പ്രശസ്തരും  പ്രഗല്‍ഭരും  ആയ  പലരും  ട്രൂറോ വാസികള്‍  ആയിരുന്നു .അത്ലാന്റിക്   കാനഡയിലെ  ഏക  കാര്‍ഷിക  സര്‍വകലാശാല  ഇവിടെയാണ്‌ .അത്  പോലെ  ഈ  ഭാഗത്തെ  ആദ്യത്തെ  മുസ്ലിം  പള്ളിയും  ഖബര്‍ സ്ഥാനവും   ഇവിടെ  ആണ്  .

മെയ്‌  മുതല്‍  ഒക്ടോബര്‍  വരെയാണ്  ഇവിടം  സന്ദര്‍ശിക്കാന്‍  പറ്റിയ  സമയം.


2009, ഡിസംബർ 16, ബുധനാഴ്‌ച

ലൂയിസ് ബര്‍ഗ് കോട്ട

 കാനഡയിലെ അത്ലാന്റിക്  തീരത്തിനടുത്ത്  കിടക്കുന്ന പ്രവിശ്യകളില്‍ ഒന്നായ  നോവസ്കൊഷിയയില്‍  പോകാന്‍ ഈ വേനല്‍കാലത്ത്‌ ഒരു അവസരം ഉണ്ടായി .അവിടെവച്ചാണ് ലൂയിസ് ബര്‍ഗ് കൊട്ടയെപ്പറ്റി കേട്ടത്. ഈ പ്രവിശ്യയുടെ ഒരു ഭാഗംആയകേപ് ബ്രിട്ടന്‍ദ്വീപിന്റെകിഴക്കേ   അറ്റത്തു ആണ് ഈ 
എന്നസ്ഥലവുംകോട്ടയും.ആയിരത്തിഅറുന്നൂറ്റിഅമ്പതുമുതലുള്ളചരിത്രംരേഖപ്പെടുത്തിയിട്ടുണ്ട് .ആദ്യ കാല രേഖകള്‍ പ്രകാരം "അയില്‍ റോയേല്‍"എന്നഫ്രഞ്ച്കോളനിയുടെതലസ്ഥാനംആയിരുന്നുലൂയിസ് ബര്‍ഗ് . ഫ്രാന്‍സിനു ഏറ്റവും അടുത്തുകിടക്കുന്ന  സുരക്ഷിതമായ ഒരു തുറമുഖം എന്ന പ്രാധാന്യവും കൂടി കണക്കിലെടുത്താണ് അന്നത്തെ ഫ്രഞ്ചു രാജാവായിരുന്ന ലൂയി പതിനഞ്ചാമന്‍ ഇവിടെ ഒരു കോട്ട നിര്‍മിക്കാന്‍ തുടങ്ങിയത്. കടലിലേക്ക് തള്ളി നില്‍കുന്ന ഒരു ഭാഗത്താണ് കോട്ട നിര്മിചിര്‍ക്കുന്നത് .അക്കാലത്തു ഇതു യുദ്ധത്തിനും പ്രതിരോധത്തിനുംവളരെ പ്രയോജനപ്രദമായിരുന്നു.


ഇതിനടുത്ത് തന്നെയുള്ള,1734 ല്‍  നിര്‍മിക്കപ്പെട്ട   ലൈറ്റ്ഹൌസ്കാനഡയിലെആദ്യത്തെതാണു.പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടനും  ഫ്രാന്‍സും വടക്കന്‍ അമേരിക്കയിലെ  കോളനികളുടെ  മേല്‍ കൊയ്മക്ക്  വേണ്ടി നടത്തിയ പോരാട്ടങ്ങളില്‍  ഈ കോട്ട വളരെ പ്രധാന പങ്കു വഹിച്ചു .1745 മുതല്‍ 1749വരെ ഇത് ബ്രിട്ടന്റെ അധീനതയില്‍ ആയിരുന്നു.1749 ഉണ്ടാക്കിയ ഉടമ്പടി പ്രകാരം കോട്ട അവര്‍ ഫ്രെഞ്ച് കാര്‍ക്ക്  മട്ക്ക്കിക്കൊടുത്തു .യുദ്ധങ്ങളും കോളനി വാഴ്ച്ചകളും അവസാനിച്ചപ്പോള്‍ ഉടമസ്ഥര്‍ കോട്ട ഉപേക്ഷിച്ചു  പോയി.പിന്നീടു വളരെക്കാലം കഴിഞ്ഞു ,1961 ഇവിടുത്തെ വിനോദസഞ്ചാരവകുപ്പ്   കാട്കയറിക്കിടന്നഅവശിഷ്ടങ്ങളെ,പഴയകോട്ടയുടെ 
മാതൃകയില്‍പുനര്‍നിര്‍മിക്കുകയായിരുന്നു.അതിന്റെഫലമാണ്ഇന്ന്കാണുന്നകോട്ട.
പതിനെട്ടാംനൂറ്റാണ്ടിലെകോട്ടയ്ക്കുള്ളിലെ 
ജീവിതംഅങ്ങനെ തന്നെ പുനരാവിഷ്കരിച്ചിരിക്കുന്നു.ഇന്ന്  സന്ദര്‍ശകനായി  ചെല്ലുന്ന എതോരാള്‍കും അക്കാലത്തെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച അനുഭവിക്കാന്‍ പറ്റും വിധമാണ് എല്ലാം സംവിധാനം ചെയ്തിരിക്കുന്നത് .ഗവര്‍ണറുടെ  ഓഫീസ്,ഭക്ഷണ ശാല ,യാത്രക്കാര്‍ക്ക്, സത്രം  ,അടുക്കള,കുതിര ലായം ഭക്ഷണത്തിനുള്ള മൃഗങ്ങളെവളര്‍ത്തുന്നസ്ഥലം,ബേക്കറി,അടുക്കളത്തോട്ടംകിടപ്പ്മുറികള്‍,പള്ളിഅങ്ങനെതന്നെ
പുനര്‍നിര്‍മിച്ചിരിക്കുന്നു.അഭിനേതാക്കള്‍ ഗവര്‍ണറുടെ ഓഫീസിലെ ഉദ്യോഗസ്ഥന്മാര്‍ മുതല്‍ അടുക്കളക്കാരി വരെയും പോലീസ് മുതല്‍ കള്ളന്‍ വരെയും കച്ചവടക്കാരന്‍ മുതല്‍ പബ്ബ് നടത്തിപ്പുകാരി വരെയും അക്കാലത്തെ വേഷം ധരിച്ചു   പലയിടങ്ങളിലായിതങ്ങളുടെജോലികളില്‍ മുഴുകിയിരിക്കുന്നത് കാണാം. കാഴ്ചക്കാര്‍ക്ക് അവരോട് സംസാരിക്കാം .എല്ലാ ചോദ്യങ്ങള്‍കും അവര്‍ സന്തോഷപൂര്‍വ്വം മറുപടി നല്‍കും .അങ്ങനെ നമ്മള്‍ സംസാരിക്കുന്ന ആ വ്യക്തിയുടെ സാമൂഹികവുംസാമ്പത്തികവുംകുടുംബപരവുമായ  എല്ലാ കാര്യങ്ങളും നമ്മുടെ മുന്‍പില്‍ തുറന്നു വയ്ക്കപ്പെടുന്നതിലൂടെഅക്കാലത്തെ സാമൂഹിക ജീവിതത്തിന്റെ വ്യക്തമായ ഒരു ചിത്രം അതിഥിക്ക് ലഭിക്കും.

  ഒരുഭാഗത്ത്‌അക്കാലത്തെസമൂഹത്തിലെപലശ്രേണിയിലുള്ളവരുടെവസ്ത്രധാരണരീതി
പ്രദര്‍ശിപ്പിച്ചിരിക്കുന്നത്കാണാം.അക്കാലത്തെമാന്യവനിതകളുടെവസ്ത്രധാരണത്തിന്റെഭാഗമായിരുന്നറേന്തകള്‍ അക്കാലത്ത് ഉണ്ടാക്കിയിരുന്നഅതെ രീതിയില്‍ തന്നെ ഒരു സ്ത്രീ ഉണ്ടാക്കികാണിക്കുന്നുണ്ടായിരുന്നു .
   അക്കാലത്തെ പാചകക്കുറിപ്പുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണം പതിനെട്ടാം നൂറ്റാണ്ടില്‍ വിളമ്പുന്ന അതെ രീതിയില്‍ തന്നെയാണ് കോട്ടയുടെ അകത്തുള്ള ഭക്ഷണ ശാലയില്‍ വിളമ്പുന്നത് .അക്കാലത്ത് കത്തിയുടെ ഉപയോഗം അത്ര വ്യാപകം അല്ല്തിരുന്നത് കൊണ്ട് മിക്കവാറും ഭക്ഷണം വിളമ്പുമ്പോള്‍ഒരുവലിയസ്പൂണ്‍മാത്രമേതരികയുള്ളൂ,കത്തിയുംഫോര്‍കുംഒന്നുമില്ലഇത്
ഇവിടുത്തുകാര്‍ക്ക്   വലിയ  പുതുമയാണ് .

ഈ ചിത്രത്തില്‍ കാണുന്ന വെളുത്ത വസ്തു അക്കാലങ്ങളില്‍   പണക്കാര്‍ക്ക് മാത്രം വാങ്ങാന്‍ പറ്റുമായിരുന്ന പഞ്ചസാര ആണ്. ഈ രൂപത്തിലാണ് അക്കാലങ്ങളില്‍ഇറക്കുമതിചെയ്തിരുന്നത് .ഇതില്‍ നിന്നും അല്പാല്പമായി ചുരണ്ടി എടുത്ത് ഉപയോഗിക്കും   കരീബിയന്‍ ദ്വീപുകളില്‍ നിന്ന് മടങ്ങിയ ഒരു കപ്പലില്‍  വച്ച്  മരിച്ച ഒരു കച്ചവടക്കാരന്റെ  സ്ഥാവരജംഗമ വസ്തുക്കളുടെ  കണക്ക് എടുക്കുകയാണ്  ഈ നോട്ടറി 

ചെറിയ കളവുകള്‍  ചെയ്ത ഒരുവനെ "ഞാന്‍ കള്ളനാണ് " എന്നാ ബോര്‍ഡും കഴുത്തില്‍ തൂക്കി കവലയില്‍ കെട്ടിയിട്ടിരിക്കുന്നതാണ് ചിത്രത്തില്‍.തടികൊണ്ടുള്ളചെരുപ്പ്ശ്രദ്ധിക്കുക                                                 
സന്ദര്‍ശകര്‍ക്ക് വേണ്ടി  ഒരു മിലിട്ടറി  പരേഡും ഒരുക്കിയിട്ടുണ്ട് . ഏറ്റവും ഉള്ളിലായി തടവറ ,പള്ളി ആയുധപ്പുര എന്നിവയും കാണാം . കോട്ട കണ്ടു തീര്‍ക്കാന്‍ ഒരു മുഴുവന്‍ ദിവസവും വേണം.
സാധാരണദിവസങ്ങളില്‍പ്രവേശനഫീസ്‌ഉണ്ട്,പക്ഷെ കാനഡ ഡേ ആയ ജൂലൈ ഒന്നിന് പ്രവേശനം സൌജന്യമാണ്.

2009, ഡിസംബർ 11, വെള്ളിയാഴ്‌ച

ബോനവിസ്ട


എന്റെ ആദ്യ നിയമനം ബോനവിസ്ടയിലാണെന്ന് കേട്ടപ്പോള്‍ ഈ സ്ഥലംഎവിടെ എന്ന് തന്നെ അറിയില്ലായിരുന്നു.അത് കൊണ്ടു പുറപ്പെടും മുന്പ് കുറച്ചു ഗവേഷണം നടത്തി.ബോനവിസ്ട എന്നാല്‍സ്പാനിഷില്‍ "സുന്ദരമായ കാഴ്ച " എന്നര്‍ഥംഇതു കാനഡയുടെ കിഴക്കേ അറ്റത്തുള്ള പ്രവിശ്യയായ ന്യൂ ഫൌണ്ട് ലാണ്ടിന്റെ  കിഴക്ക് ഭാഗത്ത് അറ്റ്‌ ലാന്റിക് സമുദ്രത്തോടു തൊട്ടു കിടക്കുന്ന ഒരു ചെറിയ പട്ടണം ആണ്

                                    "മാത്യു "


ജോണ്‍ കാബട്ട് എന്ന ഇറ്റലിക്കാരന്‍ ആണ് ആയിരത്തി നാന്നൂറ്റിതോന്നൂറ്റിഎഴില്‍ ന്യൂ ഫൌണ്ട് ലാന്ഡ് കണ്ടു പിടിച്ചത് .കാബട്ട് ആദ്യം വന്നത് "മാത്യു "(മതിയ എന്ന് പേരുള്ള ഭാര്യയെ ഓര്ത്തു കൊണ്ടു ആണ് ഈ പേര് )എന്ന് പേരുള്ള ഒരു കപ്പലില്‍ ആണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എഴില്‍ ഈ കണ്ടു പിടിത്തതിന്റെ അഞ്ഞൂറാം വാര്‍ഷികം കൊണ്ടാടിയപ്പോള്‍കാബട്ട് യാത്ര പുറപ്പെട്ട ഇംഗ്ലണ്ട് ലെ ബ്രിസ്റൊളില്‍ നിന്നും കൃത്യമായും പഴയ കപ്പലിന്റെ മാതൃകയില്‍ തന്നെയുള്ള ഒരു കപ്പല്‍ ഉണ്ടാക്കി അവിടെ നിന്നും കടല്‍ മാര്‍ഗം കൊണ്ടു വന്നു .ആ കപ്പല്‍ ഇന്നു ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണം ആണ്.


                    വൈകിംഗ് സ്തൂപം


വടക്കെ അമേരിക്ക കണ്ടുപിടിച്ചത് കോളംബസ് ആണോ വൈകിങ്ങ്സ് ആണോ ,അതല്ല കാബട്ട് ആണോ എന്നതി നെപ്പറ്റി പല അഭിപ്രായങ്ങള്‍ ഉണ്ട് .കാബട്ട് ആദ്യമായി വന്നിറങ്ങിയത് ബോനവിസ്ടയില്‍ ആയിരുന്നു . അക്കാലത്തെ ഇവിടുത്തെ മത്സ്യ സമ്പത്ത്കണ്ടിട്ട്അദ്ദേഹം അത്ഭുതപ്പെട്ടു പോയി എന്ന് ചരിത്രം. തിരിച്ചു വന്ന ശേഷം , അദ്ദേഹം കുറഞ്ഞത്‌ മുന്നൂര് സംവത്സരം എങ്കിലും നില നില്‍കാന്‍ സാധ്യതയുള്ള , വറ്റാത്ത " മത്സ്യഖനി "യെ പ്പറ്റി ഇംഗ്ലണ്ട് രാജാവായ ഹെന്‍ട്രി ഏഴാമന്റെ സമക്ഷം അറിവ് കൊടുത്തു .ഒരു വര്‍ഷത്തിനു ശേഷം വീണ്ടും യാത്ര പുറപ്പെട്ട കാബട്ടിനെപ്പറ്റി പിന്നെ ആര്‍കും ഒരറിവുമില്ല. അതിന് ശേഷം പല യൂറോപ്യന്‍ രാജ്യങ്ങളും ഇവിടെ വന്നു മീന്‍ പിടിച്ചു പോയിട്ടുണ്ടെങ്കിലും ബ്രിട്ടീഷ്‌ കാരും ഫ്രഞ്ചുകാരും ആയിരുന്നു കൂടുതല്‍ കാലം ഭരണം കൈയ്യാളിയത്‌.ഇവിടുത്തെ മുനമ്പിലുള്ള ലൈറ്റ് ഹൌസ് ആണ് താഴെയുള്ള ചിത്രത്തില്‍..അതിനോട് തൊട്ടു തന്നെ അക്കാലത്തെ സൂക്ഷിപ്പ്കാരുടെ കുടുംബങ്ങള്‍ താമസിച്ചിരുന്ന വീടും ഉണ്ട്.ഒരേ കുടുംബത്തിലെ തന്നെ പുരുഷന്മാര്‍ പാരമ്പര്യമായി ഈ ജോലി ചെയ്തു പൊന്നു..ഈ വിധത്തില്‍ വിളക്ക്മാടം സൂക്ഷിപ്പുകാരായിരുന്ന കുടുംബങ്ങളുടെ ഫാമിലി ട്രീ അടുത്ത് തന്നെയുള്ള ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് .


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ മത്സ്യ സമ്പത്ത് മുഴുവന്‍ തീര്‍നു.അതോടെ ഈ നാട്ടുകാരുടെ ജീവിതം പരുങ്ങലില്‍ ആയി. അന്ന് ന്യൂ ഫൌണ്ട് ലാന്ഡ് എലിസബത്ത് രാജ്ഞി യുടെ കീഴില്‍ സ്വതന്ത്ര രാജ്യം ആയിരുന്നു. വോട്ടെടുപ്പ് നടത്തി പൊതുജനാഭിപ്രായം മാനിച്ചു കൊണ്ടു ആയിരത്തി തൊള്ളായിരത്തി നാല്പത്തി എഴില്‍ കാനഡയില്‍ ലയിക്കുകയായിരുന്നു.ജനുവരി മുതല്‍ ഏപ്രില്‍ വരെ നല്ല തണുപ്പും മഞ്ഞും ആണെങ്കിലും മെയ്‌ മുതല്‍ സന്ദര്‍ശകരുടെതിരക്കാണ് .കാണാന്‍ കാഴ്ചകള്‍ ഒരുപാടുണ്ട് .

                       ഐസ് ബര്‍ഗ്


ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഉത്തരധൂവത്തില്‍ നിന്നൊഴുകി വരുന്ന ഐസ് ബര്‍ഗ്സ് ,കരയിലേക്ക് കൂട്ടം കൂട്ടമായി എത്തും. മുട്ടയിട്ട ശേഷം മരിക്കുന്ന ചെറിയ കാപ്ലിന്‍ മത്സ്യങ്ങള്‍,,അവയെ തിന്നാനായി പിന്‍ തുടര്നെത്തുന്ന തിമിങ്ങലങ്ങള്‍ എന്നിവ അവയില്‍ ചിലത് മാത്രം . ബോണവിസ്ട മുനംബിനടുത്തു ഡാന്ജ്യന്‍ എന്ന് പേരുള്ള ഒരു വലിയ കുഴി ഉണ്ട് .അക്കാലങ്ങളില്‍ കുറ്റവാളികളെയും കള്ളന്മാരെയും ഇവിടെയാണ്‌ സൂക്ഷിച്ചിരുന്നത് . ഇതിനകത്ത് മിക്കവാറും കുറെ ഉപ്പുവെള്ളംനിറഞ്ഞു കിടക്കും,അന്തെവാസികല്ക്  ആയി ഇടക്ക് എന്തെങ്കിലും ഭക്ഷണം എറിഞ്ഞു കൊടുക്കും . ഈ വിപരീത സാഹ ചര്യങ്ങളില്‍ ആയുസ്സിനു നീളം ഉള്ളവര്‍ മാത്രമെ ജീവനോടെ പുറത്തു വരാറുള്ളു.

ക്രിമിനലുകളെ സൂക്ഷിച്ചിരുന്ന ഇടം

വെറും അഞ്ചര ലക്ഷം ആണിവിടുത്തെ ജന സംഖ്യ . തലസ്ഥാനം ,സെന്റ്‌ ജോണ്‍സ്
. ആ ജനുവരി മാസത്തില്‍ കൊടും തണുപ്പില്‍ ഞങ്ങള്‍ആദ്യമായി ഇവിടെ എത്തുമ്പോള്‍ ചെറിയ " പേടി"യും "ഭയം"ഉം ഒക്കെയായിരുന്നു. പക്ഷെ പതുക്കെ പതുക്കെ എല്ലാം മാറി.കാരണം ഈ നാട്ടുകാരുടെ നല്ല പെരുമാറ്റം തന്നെ.വളരെ സൗഹൃദ സ്വഭാവവും സഹായ മനസ്ഥിതി യും ഉള്ളവരാണ് ഈ നാട്ടുകാര്‍.




നിക്കി



നിക്കിയുടെ വീട്
ഞങ്ങള്‍ ഈ പട്ടണത്തില്‍ താമസം തുടങ്ങിയത് ഡിസംബര്‍ രണ്ടായിരത്തിഎട്ടിലാണ്.ഇന്ത്യയില്‍ നിന്നാണ് എന്ന് കേട്ടപ്പോള്‍ പരിചയപ്പെടാവരെല്ലാം  നിക്കിയെയും ആന്ടിയെയും  പറ്റി പറഞ്ഞു.അവര്‍ ഇന്ത്യയിലാണെന്നും തണുപ്പ് കാലം കഴിഞ്ഞാല്‍ മടങ്ങി എത്തുമെന്നുംമറ്റും......അങ്ങനെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം നിക്കിയുടെ വിളിവന്നു. ഇന്ത്യക്കാരായ രണ്ടു പേര്‍ ഇവിടെ താമസം ഉണ്ടെന്നറിഞ്ഞ് ,അവര്‍എവിടെ നിന്നോ അവര്‍ഞങ്ങളുടെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു .
നിക്കി ഒരു നാല്പതു കളില്‍ എവിടെയോ ആണ് .ഭര്‍ത്താവായ ആന്‍ഡിഅറുപതു കാരനും .നിക്കിയുടെ നിറഞ്ഞ ചിരിയാണെന്നെ ആദ്യം ആകര്‍ഷിച്ചത്.ചിരി ക്കുമ്പോള്‍ ഇരിക്കുന്ന മുറി മുഴുവന്‍ പ്രകാശം കൊണ്ടു നിറയുന്ന പോലെതോന്നും..ഇന്ത്യ യെ സം ബന്ധി ച്ച എന്തും കാണാനും കേള്‍ക്കാനുംസംസാരിക്കാനും ഉള്ള ഉല്‍ സാഹം ആണ് ,മറ്റൊന്ന്.നിക്കി ഇംഗ്ലണ്ട് കാരിയാണ്.ഷികാഗോ യിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‍ കല യുടെ ചരിത്രത്തില്‍ ബാച്ചിലര്‍ഡിഗ്രി ഉണ്ട് , കൂടാതെ അമേരിക്കയിലെ മറ്റൊരു യുനിവേര്സിടിയില് നിന്നുസംഗീതത്തിലും നൃത്തത്തിലുംമാസ്റര്‍ ഡിഗ്രിയും ഉണ്.കുറേക്കാലം ഒരു ഡാന്‍സ്കമ്പനി നടത്തിയിരുന്നു മധ്യ വയസ്സിലേക്ക് പ്രവേശിച്ചപ്പോള്‍ എവിടെയെങ്കിലുംസ്ഥിര താമസമാക്കമെന്നുകരുതി.രണ്ടുപേരും ഡാന്‍സ് കമ്പനിയില്‍ഒന്നിച്ചുപണിയെടുതിരുന്നപ്പോള്‍ പരിചയപ്പെട്ടതാണ്.ആന്‍ഡിഅമേരിക്കക്കാരനാണ്‌ .രണ്ടു പേരുംആദ്യം ഇവടെ വന്നത് ടൂറിസ്റ്റ്‌ ആയിട്ടാണ് .ആസമയം ഇവിടെ ഒരു പഴയ പള്ളി വില്കുവാനുന്ടെന്നരിഞ്ഞു.എട്ടു കൊല്ലംമുന്‍പാണ് അത് .പള്ളിവിലക്കു വാങ്ങി , പിന്നീട് അത് മാറ്റി പണിതുസ്വന്തംവീടാക്കിയെടുത്തു. അന്ന് മുതല്‍ അവര്‍കാനഡ ക്കാരായി മാറി.
പണം കൊണ്ടു മറ്റൊരു ഉപയോഗം


മഞ്ഞു കാലമാവുമ്പോള്‍ രണ്ട് പേരും ഇന്ത്യയിലേക്ക് പോകും , അവിടെ ഏറ്റവുംചെലവ് കുറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കും , വഴിയരികില്‍ നിന്നു ഭക്ഷണം.എവിടെയ്ന്കിലും ചെന്നാല്‍ ഒരു വീട് വാടകക്കെടുത്തു അവിടെ താമസിച്ചു ,കാല്‍ നടയായും ബസ്സിലും ബോട്ടിലും ഒക്കെ സഞ്ചരിച്ചു നാടു കാണും .പഞ്ചനക്ഷത്ര ഹോട്ടല്‍ പോയിട്ട് സാധാരണ ഹോട്ടലില്‍ താമസിക്കുന്നത് പോലും അവര്‍ഒഴിവാക്കും കഴിയുന്നതും തട്ടുകടയില്‍ നിന്നെ ഭക്ഷണംകഴിക്കുകയുള്ളൂ.വയറിനു അസുഖം ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക്ചോദിക്കടിരിക്കാന്‍ കഴിഞ്ഞില്ല." ഏയ് , ഒരിക്കലുമില്ല കാരണം ഞങ്ങള്‍എപ്പോഴും തിരക്കുള്ള സ്ഥലത്തു നിന്നേ ഭക്ഷണം കഴിക്കുകയുള്ളൂ"
എന്നായിരുന്നു ഉത്തരം"
കറ കളഞ്ഞ പരിസ്തിതി വാദി കളാണ് രണ്ടു പേരും .കഴിയുംന്നതും റീ സൈക്കിള്‍ചെയ്ത വസ്തുക്കള്‍ മാത്രമെ ഉപയോഗിക്കുകയുള്ളൂ .പച്ചക്കറിയുംപഴവര്‍ഗങ്ങളും എല്ല്ലാം സ്വന്തം തോട്ടത്തില്‍ കൃഷി ചെയ്തുണ്ടാക്കും .ഫാസ്റ്റ്ഫുഡ്‌ ന്റെ ഈ നാട്ടില്‍ അവര്‍ കഴിയുന്നതും ഭക്ഷണം സ്വയം ഉണ്ട്ടക്കും .ഗിഫ്റ്റ്റാപ്‌ ചെയ്ത കടലാസുകള്‍ പഴയ മിട്ടായി ടിന്നുകള്‍കുപ്പികള്‍ ,ടെട്രാ പാക്കുകള്‍പഴ്യായ തുണികള്‍, മുട്ടത്തോടുകള്‍ എന്നിങ്ങനെ ഒന്നും അവര്‍ കളയില്ല .അതെല്ലാംകൊണ്ടു വളരെ വളരെ ഭംഗിയുള്ള കര കൌശലവസ്തുക്കള്‍ ഉണ്ടാക്കും .ഒരു സെന്റിന്റെനാണയങ്ങള്‍ കൊണ്ടു ബാത്ത് റൂമിന്റെ തറ അലങ്കരിച്ചിരിക്കുന്നത്കണ്ടു .പഴയ കുപ്പികളും ഇരുമ്പ് കമ്പികളും കൊണ്ടുണ്ടാക്കിയ ജനാല വളരെമനോഹരമായിതോന്നി.



പാഴ് വസ്തുക്കളില്‍ നിന്നു ഒരു സുന്ദര രൂപം
യോഗ ക്ലാസ്സ് ,ആര്‍ട്ട്‌ എക്സിബിഷന്‍,മള്‍ടി കള്‍ച്ചറല്‍ അസോ സി യെഷന്‍മീറ്റിങ്ങുകള്‍ എന്നിവ കൊണ്ടു തിരക്ക് പിടിച്ചതാണ് അവരുടെ ജീവിതം,എന്നാലും കൂട്ടുകാരെ ഇടക്ക് വിളിക്കാന്‍ ഒരിക്കലും മറക്കാറില്ല.ഇന്ത്യന്‍ഭക്ഷണത്തെ പറ്റി പറയാന്‍ നൂറു നാവാണ് രണ്ടു പേര്‍കും.ഇടക്ക് ഞങള്‍ ഭക്ഷണംകഴിക്കാന്‍ വിളിക്കുംബോള്‍ ഉള്ള സന്തോഷം കാണുമ്പോള്‍ അത് വെറും വാക്കല്ലഎന്ന്ഉറപ്പിക്കാം .കമ്പോള സംസ്കാരത്തിന്റെ ഈ കാലത്ത് ഇത്തരം മനുഷ്യര്‍ പ്രതീക്ഷക്കു വകതരുന്നു .




















.

സാറ


ഞങ്ങള്‍ പുതിയ സ്ഥലത്തുതാമസം തുടങ്ങി രണ്ടു ആഴ്ച കഴിഞ്ഞാണ് സാറയെ ആദ്യ മായി കാണുന്നത്. സ്വന്തം അടുക്കളതോട്ടത്തില്‍ അല്ലറ ചില്ലറ വെട്ടും കിളയുമൊക്കെ നടത്തുകയായിരുന്നു അവര്‍ .ഞങ്ങളുടെ പറമ്പിന്റെ മറുവശം ആണ് അവരുടെ വീട്(ചിത്രത്തില്‍ കാണുന്നത് ) .അയല്‍ക്കരിയല്ലേ,ഞാന്‍ പോയി സ്വയം പരിചയപ്പെടുത്തി.ഒരുഎഴുപതു വയസ്സ് തോന്നും .പകച്ചേ സുന്ദരി! എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിയ്ക്കാന്‍ മടിക്കരുത് എന്നുള്ള മര്യാദ വാക്കുകളൊക്കെ അവര്‍ അന്ന് എന്നോട് പറഞ്ഞു .പിന്നെ ജോലിത്തിരക്കും മറ്റുമായി ദിവസങ്ങള്‍അങ്ങനെ കടന്നു പോയി .ഒരു ദിവസം ആരോ കാല്ലിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു ,ചെല്ലുമ്പോള്‍ സാറയാണ്.ഞാന്‍ അകത്തേക്ക് വിളിച്ചു അവരുടെ പറമ്പില്‍ കൃഷി ചെയ്തരണ്ടു കാരറ്റും അഞ്ചാറു ബീന്‍സും ഒക്കെയയിട്ടാണ് വന്നിരിക്കുന്നത് . കുട്ടികളുണ്ടോ എന്ന ചോദ്യത്തിന് ഒരു മകളെ ഉള്ളുവെന്നും അവള്‍ സ്വന്തം മക്കളോടൊപ്പം അടുത്തുള്ള പട്ടണത്തിലാണ് താമസം എന്ന് ഉത്തരം. .ഭര്താവെവിടെ എന്ന ചോദ്യം ചോദിക്കതിരിക്കാനുള്ള
സാമാന്യബോധമൊക്കെ കുറച്ചു കാലത്തെ നാട്ടിലെ താമസം എന്നെ പഠിപ്പിച്ചിരിക്കുന്നു ,ഭാഗ്യം! .മകള്‍ വരാറില്ലെന്നും സ്ഥിരംമായി ന്ടുവേടനക്കുള്ള തിരുംമ്മലിനും പണം അവളാണ് തരുന്നതെന്നും
സാറ പറഞ്ഞു .അന്നും പതിവു പോലെ പറമ്പില്‍ പണിയുന്ന വേഷത്തിലാണ് വരവ്.പുള്ളിക്കാരി എപ്പോഴും തിരക്കിലാണെന്നും എഴുത്തും വായനക്കും താനെ നേരം മതിയാകുന്നില്ലഎന്നും
പറഞ്ഞപ്പോള്‍ ഞാന്‍ ജിജ്ഞാസ്സാലുവായി.അപ്പോഴാണ്‌ പുള്ളിക്കാരി ന്യൂയോര്‍ക്ക്‌ യുനിവീഴ്സിടിയില്‍ നിന്നു ക്രിയേറ്റിവ്‌ റൈറ്റിംഗ് പഠിച്ചിട്ടുന്ടെന്നും രണ്ടു ബുക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പറയുന്നതു .എന്റെ താത്പര്യം കണ്ടിട്ടാകണം അപ്പോള്‍ത്തന്നെവീട്ടില്‍ പോയി അവരുടെ രണ്ടു ബുക്കുകളുടെയും കോപ്പികള്‍ എടുത്തു കൊണ്ടു വന്നു ഒപ്പിട്ടു തന്നു.അതിലൊരെണ്ണം കവിതയും രണ്ടാമത്തേത് ആതമ് കഥപരമായ നോവലും ആണ് .അവരുടെ വീട്ടിലേക്ക് മറുപടി സന്ദര്സനതിന് പോകും മുന്പ് ബുക്ക്‌ വായിക്കണമല്ലോ, എന്നോര്‍ത്തു പോയി.എന്തായാലുംരണ്ടു പുസ്തകങ്ങളും വായിച്ചു തീര്‍ക്കാന്‍അതൊരു കാരണം ആയി.ഒരെണ്ണം കവിതആണ്.നാടിന്‍റെ ഭംഗിയും പ്രത്യേകതകളും സാറയുടെ ജീവിതത്തില്‍ കൂടി കടന്നു പോയിട്ടുള്ള പല വ്യക്തികളും അനുഭവ്നങളും വിഷയമായിട്ടുണ്ട്.നോവല്‍ ആത്മ കഥപരമാണ് . ഇംഗ്ലണ്ടില്‍ നിന്നു ഈനാട്ടിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ ഒപ്പം കൊടും തണുപ്പിനോടുംരണ്ടാം ലോക മഹാ യുദ്ധ കാലത്തെ വര്രുതിയോദ്‌ഉം പടവെട്ടി തള്ളി നീക്കിയ ബാല്യ കാലം ഹൃദയ സ്പര്‍ശിയായി വരച്ചു കാട്ടിയിട്ടുണ്ട്.താളുകള്‍ യാതന പൂര്‍ണമായ അക്കാലത്തെ ജീവിതത്തിലേക്കുള്ള ഒരു കണ്ണാടി ആയി തോന്നി.മദ്യത്തിനടിമയെന്കിലും സ്നേഹസമ്പന്നനായ മരിച്ചു പോയ ഭാര്താവിനെപ്പടിയുള്ള ഓര്‍മകള്‍ പല ഭാഗങ്ങളില്‍ ചിതരികിടപ്പുണ്ട്.സാറ ഒറ്റക്കാണ് താമസം എങ്കിലും , തിരക്കാണ്, ഇടക്ക് കാറെടുത്ത് പോകുന്നത് കാണാം. ഫ്രെണ്ട്സ്‌ ആണ് എല്ലാം.ഇടയ്ക്ക്കുറെ ദിവസം കാണാതെ ആയി. പിന്നെ കണ്ടപ്പോള്‍ പറഞ്ഞു , ഞാന്‍ എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ കിറ്റി സിറ്റിംഗ് ചെയ്യുകയായിരുന്നു ഒരാഴ്ച( ബേബി സിറ്റിംഗ് പോലെ , ഉടമസ്തനില്ലാത്തപ്പോള്‍ പൂച്ചയെ നോക്കല്‍!) സാറ എപ്പോഴും സന്തുഷ്ടയാണ്, മകള്‍ വരാത്തതിനെപ്പട്ടിയോ" വയസ്സ് കാലത്തു ആരുമില്ല എന്നതിനെപ്പറ്റിയോ പരാതി ഒന്നുമില്ല .എഴുത്തും വായനയും വീട് പണിയും കൃഷിയും സൗഹൃങ്ങളും ഒക്കെയായി ഇരുപത്തി നാല് മണികൂര്‍ പോരാ എന്നമട്ടാണ് സാറക്ക്.
നാട്ടില്‍ എല്ലാമുന്ടെന്കിലും അസന്തുഷടരായി ജീവിക്കുന്ന ഒരുപാടു പേരെപ്പറ്റി ഓര്ത്തു
പോകുംസാറയെ കാണുമ്പോള്‍.









ഈ ബ്ലോഗ് തിരയൂ