2009, ഡിസംബർ 11, വെള്ളിയാഴ്‌ച

സാറ


ഞങ്ങള്‍ പുതിയ സ്ഥലത്തുതാമസം തുടങ്ങി രണ്ടു ആഴ്ച കഴിഞ്ഞാണ് സാറയെ ആദ്യ മായി കാണുന്നത്. സ്വന്തം അടുക്കളതോട്ടത്തില്‍ അല്ലറ ചില്ലറ വെട്ടും കിളയുമൊക്കെ നടത്തുകയായിരുന്നു അവര്‍ .ഞങ്ങളുടെ പറമ്പിന്റെ മറുവശം ആണ് അവരുടെ വീട്(ചിത്രത്തില്‍ കാണുന്നത് ) .അയല്‍ക്കരിയല്ലേ,ഞാന്‍ പോയി സ്വയം പരിചയപ്പെടുത്തി.ഒരുഎഴുപതു വയസ്സ് തോന്നും .പകച്ചേ സുന്ദരി! എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിയ്ക്കാന്‍ മടിക്കരുത് എന്നുള്ള മര്യാദ വാക്കുകളൊക്കെ അവര്‍ അന്ന് എന്നോട് പറഞ്ഞു .പിന്നെ ജോലിത്തിരക്കും മറ്റുമായി ദിവസങ്ങള്‍അങ്ങനെ കടന്നു പോയി .ഒരു ദിവസം ആരോ കാല്ലിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു ,ചെല്ലുമ്പോള്‍ സാറയാണ്.ഞാന്‍ അകത്തേക്ക് വിളിച്ചു അവരുടെ പറമ്പില്‍ കൃഷി ചെയ്തരണ്ടു കാരറ്റും അഞ്ചാറു ബീന്‍സും ഒക്കെയയിട്ടാണ് വന്നിരിക്കുന്നത് . കുട്ടികളുണ്ടോ എന്ന ചോദ്യത്തിന് ഒരു മകളെ ഉള്ളുവെന്നും അവള്‍ സ്വന്തം മക്കളോടൊപ്പം അടുത്തുള്ള പട്ടണത്തിലാണ് താമസം എന്ന് ഉത്തരം. .ഭര്താവെവിടെ എന്ന ചോദ്യം ചോദിക്കതിരിക്കാനുള്ള
സാമാന്യബോധമൊക്കെ കുറച്ചു കാലത്തെ നാട്ടിലെ താമസം എന്നെ പഠിപ്പിച്ചിരിക്കുന്നു ,ഭാഗ്യം! .മകള്‍ വരാറില്ലെന്നും സ്ഥിരംമായി ന്ടുവേടനക്കുള്ള തിരുംമ്മലിനും പണം അവളാണ് തരുന്നതെന്നും
സാറ പറഞ്ഞു .അന്നും പതിവു പോലെ പറമ്പില്‍ പണിയുന്ന വേഷത്തിലാണ് വരവ്.പുള്ളിക്കാരി എപ്പോഴും തിരക്കിലാണെന്നും എഴുത്തും വായനക്കും താനെ നേരം മതിയാകുന്നില്ലഎന്നും
പറഞ്ഞപ്പോള്‍ ഞാന്‍ ജിജ്ഞാസ്സാലുവായി.അപ്പോഴാണ്‌ പുള്ളിക്കാരി ന്യൂയോര്‍ക്ക്‌ യുനിവീഴ്സിടിയില്‍ നിന്നു ക്രിയേറ്റിവ്‌ റൈറ്റിംഗ് പഠിച്ചിട്ടുന്ടെന്നും രണ്ടു ബുക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പറയുന്നതു .എന്റെ താത്പര്യം കണ്ടിട്ടാകണം അപ്പോള്‍ത്തന്നെവീട്ടില്‍ പോയി അവരുടെ രണ്ടു ബുക്കുകളുടെയും കോപ്പികള്‍ എടുത്തു കൊണ്ടു വന്നു ഒപ്പിട്ടു തന്നു.അതിലൊരെണ്ണം കവിതയും രണ്ടാമത്തേത് ആതമ് കഥപരമായ നോവലും ആണ് .അവരുടെ വീട്ടിലേക്ക് മറുപടി സന്ദര്സനതിന് പോകും മുന്പ് ബുക്ക്‌ വായിക്കണമല്ലോ, എന്നോര്‍ത്തു പോയി.എന്തായാലുംരണ്ടു പുസ്തകങ്ങളും വായിച്ചു തീര്‍ക്കാന്‍അതൊരു കാരണം ആയി.ഒരെണ്ണം കവിതആണ്.നാടിന്‍റെ ഭംഗിയും പ്രത്യേകതകളും സാറയുടെ ജീവിതത്തില്‍ കൂടി കടന്നു പോയിട്ടുള്ള പല വ്യക്തികളും അനുഭവ്നങളും വിഷയമായിട്ടുണ്ട്.നോവല്‍ ആത്മ കഥപരമാണ് . ഇംഗ്ലണ്ടില്‍ നിന്നു ഈനാട്ടിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ ഒപ്പം കൊടും തണുപ്പിനോടുംരണ്ടാം ലോക മഹാ യുദ്ധ കാലത്തെ വര്രുതിയോദ്‌ഉം പടവെട്ടി തള്ളി നീക്കിയ ബാല്യ കാലം ഹൃദയ സ്പര്‍ശിയായി വരച്ചു കാട്ടിയിട്ടുണ്ട്.താളുകള്‍ യാതന പൂര്‍ണമായ അക്കാലത്തെ ജീവിതത്തിലേക്കുള്ള ഒരു കണ്ണാടി ആയി തോന്നി.മദ്യത്തിനടിമയെന്കിലും സ്നേഹസമ്പന്നനായ മരിച്ചു പോയ ഭാര്താവിനെപ്പടിയുള്ള ഓര്‍മകള്‍ പല ഭാഗങ്ങളില്‍ ചിതരികിടപ്പുണ്ട്.സാറ ഒറ്റക്കാണ് താമസം എങ്കിലും , തിരക്കാണ്, ഇടക്ക് കാറെടുത്ത് പോകുന്നത് കാണാം. ഫ്രെണ്ട്സ്‌ ആണ് എല്ലാം.ഇടയ്ക്ക്കുറെ ദിവസം കാണാതെ ആയി. പിന്നെ കണ്ടപ്പോള്‍ പറഞ്ഞു , ഞാന്‍ എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ കിറ്റി സിറ്റിംഗ് ചെയ്യുകയായിരുന്നു ഒരാഴ്ച( ബേബി സിറ്റിംഗ് പോലെ , ഉടമസ്തനില്ലാത്തപ്പോള്‍ പൂച്ചയെ നോക്കല്‍!) സാറ എപ്പോഴും സന്തുഷ്ടയാണ്, മകള്‍ വരാത്തതിനെപ്പട്ടിയോ" വയസ്സ് കാലത്തു ആരുമില്ല എന്നതിനെപ്പറ്റിയോ പരാതി ഒന്നുമില്ല .എഴുത്തും വായനയും വീട് പണിയും കൃഷിയും സൗഹൃങ്ങളും ഒക്കെയായി ഇരുപത്തി നാല് മണികൂര്‍ പോരാ എന്നമട്ടാണ് സാറക്ക്.
നാട്ടില്‍ എല്ലാമുന്ടെന്കിലും അസന്തുഷടരായി ജീവിക്കുന്ന ഒരുപാടു പേരെപ്പറ്റി ഓര്ത്തു
പോകുംസാറയെ കാണുമ്പോള്‍.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗ് തിരയൂ