2009, ഡിസംബർ 11, വെള്ളിയാഴ്‌ച

നിക്കി



നിക്കിയുടെ വീട്
ഞങ്ങള്‍ ഈ പട്ടണത്തില്‍ താമസം തുടങ്ങിയത് ഡിസംബര്‍ രണ്ടായിരത്തിഎട്ടിലാണ്.ഇന്ത്യയില്‍ നിന്നാണ് എന്ന് കേട്ടപ്പോള്‍ പരിചയപ്പെടാവരെല്ലാം  നിക്കിയെയും ആന്ടിയെയും  പറ്റി പറഞ്ഞു.അവര്‍ ഇന്ത്യയിലാണെന്നും തണുപ്പ് കാലം കഴിഞ്ഞാല്‍ മടങ്ങി എത്തുമെന്നുംമറ്റും......അങ്ങനെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം നിക്കിയുടെ വിളിവന്നു. ഇന്ത്യക്കാരായ രണ്ടു പേര്‍ ഇവിടെ താമസം ഉണ്ടെന്നറിഞ്ഞ് ,അവര്‍എവിടെ നിന്നോ അവര്‍ഞങ്ങളുടെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു .
നിക്കി ഒരു നാല്പതു കളില്‍ എവിടെയോ ആണ് .ഭര്‍ത്താവായ ആന്‍ഡിഅറുപതു കാരനും .നിക്കിയുടെ നിറഞ്ഞ ചിരിയാണെന്നെ ആദ്യം ആകര്‍ഷിച്ചത്.ചിരി ക്കുമ്പോള്‍ ഇരിക്കുന്ന മുറി മുഴുവന്‍ പ്രകാശം കൊണ്ടു നിറയുന്ന പോലെതോന്നും..ഇന്ത്യ യെ സം ബന്ധി ച്ച എന്തും കാണാനും കേള്‍ക്കാനുംസംസാരിക്കാനും ഉള്ള ഉല്‍ സാഹം ആണ് ,മറ്റൊന്ന്.നിക്കി ഇംഗ്ലണ്ട് കാരിയാണ്.ഷികാഗോ യിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‍ കല യുടെ ചരിത്രത്തില്‍ ബാച്ചിലര്‍ഡിഗ്രി ഉണ്ട് , കൂടാതെ അമേരിക്കയിലെ മറ്റൊരു യുനിവേര്സിടിയില് നിന്നുസംഗീതത്തിലും നൃത്തത്തിലുംമാസ്റര്‍ ഡിഗ്രിയും ഉണ്.കുറേക്കാലം ഒരു ഡാന്‍സ്കമ്പനി നടത്തിയിരുന്നു മധ്യ വയസ്സിലേക്ക് പ്രവേശിച്ചപ്പോള്‍ എവിടെയെങ്കിലുംസ്ഥിര താമസമാക്കമെന്നുകരുതി.രണ്ടുപേരും ഡാന്‍സ് കമ്പനിയില്‍ഒന്നിച്ചുപണിയെടുതിരുന്നപ്പോള്‍ പരിചയപ്പെട്ടതാണ്.ആന്‍ഡിഅമേരിക്കക്കാരനാണ്‌ .രണ്ടു പേരുംആദ്യം ഇവടെ വന്നത് ടൂറിസ്റ്റ്‌ ആയിട്ടാണ് .ആസമയം ഇവിടെ ഒരു പഴയ പള്ളി വില്കുവാനുന്ടെന്നരിഞ്ഞു.എട്ടു കൊല്ലംമുന്‍പാണ് അത് .പള്ളിവിലക്കു വാങ്ങി , പിന്നീട് അത് മാറ്റി പണിതുസ്വന്തംവീടാക്കിയെടുത്തു. അന്ന് മുതല്‍ അവര്‍കാനഡ ക്കാരായി മാറി.
പണം കൊണ്ടു മറ്റൊരു ഉപയോഗം


മഞ്ഞു കാലമാവുമ്പോള്‍ രണ്ട് പേരും ഇന്ത്യയിലേക്ക് പോകും , അവിടെ ഏറ്റവുംചെലവ് കുറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കും , വഴിയരികില്‍ നിന്നു ഭക്ഷണം.എവിടെയ്ന്കിലും ചെന്നാല്‍ ഒരു വീട് വാടകക്കെടുത്തു അവിടെ താമസിച്ചു ,കാല്‍ നടയായും ബസ്സിലും ബോട്ടിലും ഒക്കെ സഞ്ചരിച്ചു നാടു കാണും .പഞ്ചനക്ഷത്ര ഹോട്ടല്‍ പോയിട്ട് സാധാരണ ഹോട്ടലില്‍ താമസിക്കുന്നത് പോലും അവര്‍ഒഴിവാക്കും കഴിയുന്നതും തട്ടുകടയില്‍ നിന്നെ ഭക്ഷണംകഴിക്കുകയുള്ളൂ.വയറിനു അസുഖം ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക്ചോദിക്കടിരിക്കാന്‍ കഴിഞ്ഞില്ല." ഏയ് , ഒരിക്കലുമില്ല കാരണം ഞങ്ങള്‍എപ്പോഴും തിരക്കുള്ള സ്ഥലത്തു നിന്നേ ഭക്ഷണം കഴിക്കുകയുള്ളൂ"
എന്നായിരുന്നു ഉത്തരം"
കറ കളഞ്ഞ പരിസ്തിതി വാദി കളാണ് രണ്ടു പേരും .കഴിയുംന്നതും റീ സൈക്കിള്‍ചെയ്ത വസ്തുക്കള്‍ മാത്രമെ ഉപയോഗിക്കുകയുള്ളൂ .പച്ചക്കറിയുംപഴവര്‍ഗങ്ങളും എല്ല്ലാം സ്വന്തം തോട്ടത്തില്‍ കൃഷി ചെയ്തുണ്ടാക്കും .ഫാസ്റ്റ്ഫുഡ്‌ ന്റെ ഈ നാട്ടില്‍ അവര്‍ കഴിയുന്നതും ഭക്ഷണം സ്വയം ഉണ്ട്ടക്കും .ഗിഫ്റ്റ്റാപ്‌ ചെയ്ത കടലാസുകള്‍ പഴയ മിട്ടായി ടിന്നുകള്‍കുപ്പികള്‍ ,ടെട്രാ പാക്കുകള്‍പഴ്യായ തുണികള്‍, മുട്ടത്തോടുകള്‍ എന്നിങ്ങനെ ഒന്നും അവര്‍ കളയില്ല .അതെല്ലാംകൊണ്ടു വളരെ വളരെ ഭംഗിയുള്ള കര കൌശലവസ്തുക്കള്‍ ഉണ്ടാക്കും .ഒരു സെന്റിന്റെനാണയങ്ങള്‍ കൊണ്ടു ബാത്ത് റൂമിന്റെ തറ അലങ്കരിച്ചിരിക്കുന്നത്കണ്ടു .പഴയ കുപ്പികളും ഇരുമ്പ് കമ്പികളും കൊണ്ടുണ്ടാക്കിയ ജനാല വളരെമനോഹരമായിതോന്നി.



പാഴ് വസ്തുക്കളില്‍ നിന്നു ഒരു സുന്ദര രൂപം
യോഗ ക്ലാസ്സ് ,ആര്‍ട്ട്‌ എക്സിബിഷന്‍,മള്‍ടി കള്‍ച്ചറല്‍ അസോ സി യെഷന്‍മീറ്റിങ്ങുകള്‍ എന്നിവ കൊണ്ടു തിരക്ക് പിടിച്ചതാണ് അവരുടെ ജീവിതം,എന്നാലും കൂട്ടുകാരെ ഇടക്ക് വിളിക്കാന്‍ ഒരിക്കലും മറക്കാറില്ല.ഇന്ത്യന്‍ഭക്ഷണത്തെ പറ്റി പറയാന്‍ നൂറു നാവാണ് രണ്ടു പേര്‍കും.ഇടക്ക് ഞങള്‍ ഭക്ഷണംകഴിക്കാന്‍ വിളിക്കുംബോള്‍ ഉള്ള സന്തോഷം കാണുമ്പോള്‍ അത് വെറും വാക്കല്ലഎന്ന്ഉറപ്പിക്കാം .കമ്പോള സംസ്കാരത്തിന്റെ ഈ കാലത്ത് ഇത്തരം മനുഷ്യര്‍ പ്രതീക്ഷക്കു വകതരുന്നു .




















.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗ് തിരയൂ