2011, മാർച്ച് 10, വ്യാഴാഴ്‌ച

Bounce by Matthew Syed

                    എന്റെപല യാത്രകളെപ്പറ്റിയും,അതുമായിബന്ധപ്പെട്ടചിലകാഴ്ചകളെപറ്റിയും
ആണ്സാധാരണവല്ലപ്പോഴുംഈബ്ലോഗില്‍എഴുതാറുള്ളത്.ഈപ്രാവശ്യംഒരുപുസ്തകത്തെപ്പറ്റിഎഴുതാം എന്നുകരുതി.അതുംഒരുയാത്രതന്നെയണല്ലോ...എഴുത്തുകാരന്റെ ചിന്ത ലോകത്തേക്ക് ആണെന്ന് മാത്രം...അടുത്തിടെ  മെഡിക്കല്‍ ലീവില്‍ കുറെ ദിവസം വീട്ടിലിരിക്കേണ്ടി വന്നു .Winter ന്റെ ഉച്ചസ്ഥായിയില്‍ ഒറ്റക്ക്   വീട്ടിലിരിക്കേണ്ടി വന്ന എന്റെ ദയനീയാവസ്ഥ ഓര്‍ത്തു ഒരു കൂട്ടുകാരി കൊടുത്തയച്ച Matthew Syed  എഴുതിയ "Bounce" എന്ന പുസ്തകം ആണ്  ഈ ലേഖനത്തിന് ആധാരം.



,  ഒളിമ്പിക്സിലും കോമണ്‍ വെല്‍ത്ത് ഗയമ്സിലുംടേബിള്‍ ടെന്നിസില്‍ പല പ്രാവശ്യം ചാമ്പ്യന്‍ ആയിരുന്നു ലേഖകന്‍  .BBC ,The Times of London എന്നിവയില്‍ സ്ഥിരമായി സ്പോര്‍ട്സ് കോളം കൈകാര്യം ചെയ്യുന്നുമുണ്ട്.. അത്ഭുതകരമായ  വിജയങ്ങളുടെ സ്മാരകങ്ങളായി  ലോകം കൊണ്ടാടുന്ന പല വ്യക്തികളുടെയും ജീവിതം സൂക്ഷ്മമായി പരിശോധിച്ച് വിജയത്തിന് എന്തെങ്കിലും പ്രത്യേക ശാസ്ത്രമോ ഫോര്‍മുലയോ ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് 312 പേജുള്ള ഈ പുസ്തകത്തിലൂടെ    അദ്ദേഹം.

അപൂര്‍വ വിജയ സോപാനങ്ങളിലെത്തുന്ന ഏതൊരാളും സവിശേഷമായ സാഹചര്യങ്ങളുടെ പിന്തുണ കിട്ടിയവരാണ് എന്ന്  അദ്ദേഹം തറപ്പിച്ചു പറയുന്നു .Meritocracy മാത്രമാണ് സ്പോര്‍ട്സില്‍ വിജയത്തിന്  അളവുകോല്‍ എന്ന വാദം സ്വന്തം ജീവിതം ഉദാഹരിച്ചു  ഖണ്ധിക്കുകയാനിവ്ടെ .മാത്യു വിന്റെ മാതാപിതാക്കള്‍  ടെന്നീസ് കളിക്കരായിരുന്നില്ല.എന്നിട്ടും അവര്‍  തങ്ങളുടെ  രണ്ടു ആണ്‍  കുട്ടികള്‍ക്കായ്‌ ഒരു നല്ല ടേബിള്‍ ടെന്നീസ് ടേബിള്‍ വാങ്ങി അവരുടെ garrage ഇല്‍ സ്ഥാപിച്ചു.Table Tennis ഇല്‍ വളരെ തല്പരനായിരുന്ന സ്വന്തം സഹോദരന്‍  ഇപ്പോഴും കൂടെ കളിക്കനുണ്ടായിരുന്നതും വലിയൊരു തുണയായി എന്ന് അദ്ദേഹം പറയുന്നു.അക്കാലത്തെ ഇംഗ്ലണ്ട് ലെ ഏറ്റവും മുന്തിയ കോച്ച് മാത്യു പഠിച്ച സ്കൂളിലെ ടീച്ചര്‍ ആയിരുന്നു.പില്‍കാലത്ത് അദ്ദേഹം മാത്യുവിന്റെ  പേര്‍സണല്‍ ട്രെയിനര്‍  ആയി മാറി.24 മണിക്കൂറും തുറന്നിരിക്കുന്ന  ഒമേഗ സ്പോര്‍ട്സ് ക്ലബ്‌  തൊട്ടടുത്ത്‌ തന്നെയുണ്ടായതും വലിയ   സഹായമായി എന്ന് പറയുന്നു.മേല്‍പ്പറഞ്ഞ സാഹചര്യങ്ങളും വളരെ ചെറുപ്പത്തിലെ തുടങ്ങിയ ആയിരക്കണക്കിന് മണിക്കൂറുകളുടെ പരിശീലനവും ആണ് ഈ സ്പോര്‍ട്സില്‍ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത അദ്ദേഹത്തിന്റെ വിജയങ്ങള്‍ക് നിദാനം എന്ന് അദ്ദേഹം ആണയിടുന്നു.

Child prodigy  എന്നത് ഒരു myth ആണെന്നും വളരെ നേരത്തെ തുടങ്ങുന്ന പരിശീലനമാണ്  അതിശയകരമായ ഇത്തരം കുട്ടികളുടെ പ്രകടനങ്ങള്‍ക് അടിസ്ഥാനം എന്നുംഅനവധി  ഉദാഹരണങ്ങള്‍  കൊണ്ട് സമര്ധിക്കുന്നു .സംഗീതജ്ഞന്‍ ആയ പിതാവിന്റെ കീഴില്‍  നടത്തിയ ആയിരക്കണക്കിന് മണിക്കൂറുകളുടെ പരിശീലന ത്തിന്റെ പിന്‍ ബലത്തില്‍  perfom ചെയ്ത ആറു വയസ്സുകാരന്‍ Mozart നെ കാഴ്ചക്കാരന്‍ അക്കാലത്തെ  മറ്റേതൊരു ആറ് വയസ്സുകാരന്റെ ഒപ്പമേ
താരതമ്യം ചെയ്യുകയുള്ളൂ.   Tiger Woods ന്റെ പിതാവായ  Earl Woods, " practice creates greateness"എന്നാ മുദ്രാവാക്യത്തില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു അച്ഛന്‍ കുട്ടിയായിരുന്ന Tiger നെ  നടക്കാനും സംസാരിക്കാനും  തുടങ്ങുന്നതിനു മുന്‍പ് തന്നെ  ഗോള്ഫിന്റെ   ബാല പാദങ്ങള്‍ അഭ്യസിപ്പിക്കാന്‍ തുടങ്ങിയിരുന്നുവത്രെ.ഇത്തരം പരിശീലനങ്ങള്‍ അബോധ മനസ്സില്‍ ആഴത്തില്‍ പതിയുമെന്നും പിന്നീടു അത് ആവശ്യമുള്ള സമയത്ത് അവിടെ നിന്ന് അനര്‍ഗളം പ്രവഹിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.ഒരു വയസാകുന്നതിനു മുന്‍പ് തന്നെ കുട്ടിയെ പൊക്കമുള്ള കസേരയില്‍ ഇരുത്തി പന്ത് തട്ടിപ്പിക്കുമായിരുന്നുവത്രേ! അനേകം ഐതിഹാസിക  വിജയങ്ങളുടെ ഉടമകളായ വില്ല്യം സഹോദരിമാരുടെ കഥ  ഇപ്രകാരം .ഇവരുടെ ജനനത്തിനു രണ്ടു കൊല്ലം മുന്‍പ് ഒരു ദിവസം പിതാവായ റിച്ചാര്‍ഡ്‌ വില്യം ഒരു tennis മത്സരത്തിലെ  സമ്മാന തുകയായി 40000 dollar വിജയിക്ക് കൈമാറ്റം ചെയ്യുന്നത് ടീവിയില്‍ കാണാനിടയായി.സാമ്പത്തികമായി താഴ്ന്ന നിലയിലായിരുന്ന റിച്ചാര്‍ഡ്‌ഉം ഭാര്യയും ഇതില്‍ ആകൃഷ്ടരായി ഒരു ടെന്നീസ് ചാമ്പിയനെ " സൃഷ്ടിക്കാന്‍  "തീരുമാനിക്കുകയായിരുന്നു. കുട്ടികളായ വീനസി നെയും സെരീനയെയും കോച്ച് ചെയ്യാനായി അദ്ദേഹം പ്രസിദ്ധരുടെ  ടെന്നീസ് കളികളുടെ വീഡിയോ  കാണുക ,ടെന്നീസ് magazines, Tennis  സംബധിച്ച പുസ്തകങ്ങള്‍ library യില്‍  നിന്നെടുത്തു വായിക്കുക,Psychiatrist,sports coaches തുടങ്ങിയവരെ consult ചെയ്യുക ,തുടങ്ങിയ കാര്യങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെട്ടിരുന്നു.കുട്ടികളോടൊപ്പം പ്രാക്ടീസ് ചെയ്യാന്‍ ഭാര്യയും ഭര്‍ത്താവും ടെന്നീസ് കളി പഠിക്കുകയും ചെയ്തു.രണ്ടു  പേരും നാല്  വയസിനു മുന്‍പ് തന്നെ പരിശീലനം ആരംഭിക്കുകയും ചെയ്തു .പിന്നിട് Mary pierce,Jennifer kapriatti  എന്നിവരുടെ  Coach ആയിരുന്ന Rick macci യെ കുട്ടികളുടെ കളി കാണാനായി ക്ഷണിച്ചു വരുത്തി. അതെ തുടര്‍ന് അവരെ  അദ്ദേഹത്തിന്റെ  Florida Academy യില്‍ ചേര്‍ക്കാന്‍തീരുമാനിക്കുകയും കുടുംബം അവിടേക്ക് താമസം മാറ്റുകയുമായിരുന്നു.പിന്നീടുണ്ടായ്തെല്ലാം ചരിത്രം.

ഫുട് ബോള്‍ കളിക്കാരനായ ഡേവിഡ്‌ ബെക്കാം ചെസ് കളിയിലെ സഹോദരി ത്രയങ്ങളായ Polgar sisters എന്നിവരുടെ കഥയും വിശദമായി ഇതില്‍ വിവരിക്കുന്നുണ്ട്.ഇത്രയും ചെറുപ്പത്തില്‍ പ്രാക്ടീസ് തുടങ്ങുമ്പോള്‍  സൂക്ഷിക്കേണ്ട കാര്യങ്ങളെപ്പറ്റിയും  അദ്ദേഹം സൂചിപ്പിക്കുന്നുണ്ട് .രക്ഷ്കര്താവിന്റെയും coach ന്റെയും താല്പര്യ ത്തേക്കാള്‍   കുട്ടിയുടെ genuine interest ന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു.നീണ്ട മണിക്കൂറുകള്‍ പരിശീലനം നടത്തുമ്പോള്‍ അനാവശ്യമായ പ്രഷര്‍ കൊടുക്കാതെ കുട്ടിയുടെ വികാരവിചാരങ്ങള്‍ കണ്ക്കിലെടുതുകൊണ്ടുള്ള പ്രോത്സാഹനവുമാണ് നല്ല വഴിയെന്നു ഗ്രന്ഥകര്‍ത്താവ്നമ്മെ  ഓര്‍മിപ്പിക്കുന്നു.

തുടര്‍ച്ചയായുള്ള പരിശീലനം ഒരാളിന്റെ മനസ്സിലും ശരീരത്തിലും വരുത്തുന്ന മാറ്റങ്ങളെ ശാസ്ത്രീയമായ പഠനങ്ങളുടെ  സഹായത്തോടെ ലളിതമായി  അദ്ദേഹം വിവരിക്കുന്നുണ്ട്   .Purposeful  practice എന്ന് ഒരു phrase ഈ പുസ്തകത്തില്‍ ധാരാളം പേജുകളില്‍ ഉപയോഗിക്കുന്നുണ്ട്.ചാമ്പ്യന്‍ ആകാന്‍ ആഗ്രഹിക്കുന്ന ആള്‍ അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ ഓരോ സെക്കണ്ടും മനസിന്റെയു ശരീരത്തിന്റെയും പര്മിതികളെ മറികട്ക്കാനായുള്ള തീവ്ര പ്രയ്ത്നതിനായി  ഉപയോഗിക്കുന്നു.അത് മൂലം ട്രെയിനിങ്ങിന്റെ ഓരോ session കഴിയുമ്പോഴും അയാള്‍ ഒരു മാറിയ വ്യക്തി ആണ് പുറത്തു വരിക!

തങ്ങളെ  വിജയത്തിലേക്ക് നയിക്കുന്ന എന്ന് പല ,പ്രസിദ്ധരും കരുതുന്ന  പല അന്ധ വിശ്വാസങ്ങളെ പ്പറ്റി Placebo effect എന്ന പേരില്‍  വളരെ  രസകരമായ് ഒരു ചാപ്റ്റര്‍ ഉണ്ട് .drugs, domination of blacks in sports,sports ഇല്‍ നടക്കുന്ന പല തരം റിസര്ച്ചുകള്‍എന്നിവയെപ്പറ്റി വളരെ interesting ആയ വിവരങ്ങളും  ഇതുലുണ്ട് .

സ്വന്തം ജീവിതം അലപമെങ്കിലുംമെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആരും ഇത് വായിക്കുന്നതു വഴി സമയം വെറുതെ കളഞ്ഞു എന്ന് ഖേദിക്കാന്‍ഇടയാവില്ല  അന്ന് എനിക്ക് ഉറപ്പു തരാന്‍ കഴിയും.  ഇത്പു സ്തക  നിരൂപണം അല്ല .  ഒരു നല്ല പുസ്തകം മറ്റൊരു പുസ്തക പ്രേമിക്കു പരിചയപ്പെടുത്തല്‍ , അത്ര മാത്രമേ ഞാന്‍ ഈ വരികള്‍ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.

2010, നവംബർ 28, ഞായറാഴ്‌ച

Saint Joseph's Oratory, Montreal

 കാനഡയിലെ Qubec province  ലെ Montreol ഇല്‍  കഴിഞ്ഞ മാസം പോകുവാനുള്ള അവസരം കിട്ടി.ഒരു ഓട്ട പ്രദക്ഷിണത്തിനുള്ള  സമയമേ കിട്ടിയുള്ളൂ എങ്കിലും ,ഒരു friend ന്റെ  ദയാവായ്പ് കാരണം കുറെ  പ്രധാനപ്പെട്ട ഭാഗങ്ങള്‍ കാണാന്‍ പറ്റി.അതില്‍ Saint Joseph Oratory യെപ്പറ്റി ഈപ്രാവശ്യം എഴുതാം .
                                    പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബ്രദര്‍ ആന്ദ്രെ യു ടെ പ്രവര്‍ത്തനങ്ങളുടെ  ആസ്ഥാനം ഇവിടം ആയിരുന്നു.വളരെ പാവപ്പെട്ട  കുടുംബത്തിലെ പന്ത്രണ്ടു കുട്ടികളില്‍  എട്ടാമാതായാണ് അദ്ദേഹത്തിന്റെ ജനനം .പിന്നീട് വൈദിക വൃത്തി  സ്വീകരിച്ച ഇദ്ദേഹം യേശുവിന്റെ പിതാവായ സെന്റ്‌ ജോസഫ്നോട് രോഗം,ദാരിദ്ര്യം എന്നിവ കൊണ്ട് കഷ്ട്ടപ്പെടുന്നവര്‍ക്കായി പ്രാര്‍ധിക്കുമായിരുന്നു.പ്രാര്‍ഥനയിലൂടെ  രോഗ ശാന്തി നല്‍കുന്നത് മൂലം മുപ്പതു വയസായപ്പോള്‍ തന്നെ അദ്ദേഹം വളരെ പ്രസിദ്ധനായി.ബ്രദര്‍ അന്ദ്രേയുടെ പ്രാര്‍ത്ഥന മൂലം അസുഖം ഭേദപ്പെട്ടു നടക്കാന്‍ പ്രാപ്തരായ  പലരും ഇവിടെ സമര്‍പ്പിച്ചു പോയ ധാരാളം crutches ഇവിടെ  പല ഭാഗങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കാണാം    അദ്ദേഹം ഉപയോഗിച്ച ചെറിയ ചാപ്പല്‍ ആണ് പിന്നീട് വളരെ വലിയ  ഈ ബസിലിക ആയി മാറിയത്.1937 ഇല്‍ iതൊണ്ണൂറ്റി ഒന്നാമത്തെ വയസില്‍ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഏകദേശം ഒരു കോടിയോളം ആളുകള്‍ സന്ദര്‍ശിച്ചു എന്ന് പറയപ്പെടുന്നു.1982 ഇല്‍ കത്തോലിക്ക  സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.


                                                         പള്ളിയുടെ ദൂരെ നിന്നുള്ള കാഴ്ച

                            
                                                         മറ്റൊരു കാഴ്ച


                                                                       The Carillon
                                                        56  മണികളുടെ ഒരു കൂട്ടം ആണ് ഇത്. ആദ്യം പാരിസിലെ Eiffel tower നു വേണ്ടിയാണ് ഇവ ഉണ്ടാക്കപ്പെട്ടതെങ്കിലും  പിന്നീടു ഇവ വിശ്വാസികളുടെ സമ്മാനമായി ഇവിടെ സ്ഥാപിക്കപ്പെടുകകയായിരുന്നു . പള്ളിയുടെ അകത്തുള്ള സെന്റ്‌ ജോസെഫിന്റെ പ്രതിമക്കു മുന്‍പിലെ കെടാവിളക്കില്‍ നിന്നുള്ള എണ്ണ രോഗശാന്തി നല്‍കുമെന്ന് വിശ്വാസികള്‍ കരുതുന്നു.  .


പള്ളിയുടെ ഉള്‍ഭാഗം-2200 പേര്‍ക് ഇരിക്കാനും  10,000 പേര്‍ക്  നിന്ന്  പ്രാര്ധിക്കാനും ഉള്ള  സ്ഥലം  ഇവിടെ ഉണ്ട്  

                                                ഇവിടുത്തെ  പ്രസിദ്ധമായ   ഓര്‍ഗന്‍


                                            മുന്‍ഭാഗത്തുള്ള ബാല്കണി


ഇവിടുത്തെ stained glass windows-കാനഡയുടെ ചരിത്രത്തില്‍ സെന്റ്‌ ജോസെഫിന്റെ സംരക്ഷണം ഉണ്ടായി എന്ന് വിശ്വാസികള്‍  കരുതുന്ന പല ചരിത്ര സംഭവങ്ങളും പലഭാഗങ്ങളിലായി  ജനാല ചിത്രങ്ങളായി ഇവിടെ കാണാം.


                                                 ബ്രദര്‍ ആന്ദ്രേയുടെ പ്രതിമ
ഇതിനടുത്തായി അദ്ദേഹം താമസിച്ചിരുന്ന മുറിയും ചപ്പെലും ഒരു മ്യുസിയം  ആയി സംരക്ഷിച്ചിട്ടുണ്ട്.


 ഈ പള്ളിയുടെ Dome  ലോകത്തിലെ ഏറ്റവും വലിപ്പമുള്ളവയില്‍ ഒന്നായി  കരുതപ്പെടുന്നു. മൂന്നു പ്രധാന നിലകളിലേക്ക് എത്താനായി escalators ഉണ്ട് .ബാക്കിയുള്ള  ധാരാളം പടികള്‍ നടന്നു തന്നെ കയറണം    വളരെയേറെ സന്ദര്‍ശകര്‍ എത്തുന്ന ഒരു ഇടമാണിത് .


2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ന്യൂ ഫൌണ്ട് ലാന്‍ഡ്‌ ലെ ഓണം

                          കാനഡയിലെ  ഈ കൊല്ലത്തെ ലബര്‍ ഡേ സെപ്തംബര്‍ ആറിനാണ്..  ലേബര്‍  ഡേ എന്നാല്‍ നമ്മുടെ നാട്ടിലെ തൊഴിലാളി ദിനം പോലെ  പോലെ , തൊഴിലാളികളുടെ ഐക മത്യം celebrate ചെയ്യാന്‍   ഒരു ദിവസം!  .അന്ന് എല്ലാവര്ക്കും അവധി ദിവസം ആയിരിക്കും.  അവശ്യ സര്‍വീസുകളില്‍ ഡ്യൂട്ടി ഉള്ളവര്‍ക്ക് ഇരട്ടി ശമ്പളം കിട്ടുകയും ചെയ്യും. മാനുഷരെല്ലാവരും ഒന്ന് പോലെ ജീവിച്ചിരുന്ന മഹാബലിയുടെ ഭരണ കാലത്തിന്റെ ഓര്മ പുതുക്കാന്‍ ലബര്‍ ഡേ വീക്ക്‌ ഏന്‍ഡ്  ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.
                                                 ഇവിടെ ഞങ്ങളുടെ  പരിചയ സീമയിലുള്ള എല്ലാ മലയാളികളെയും കൂട്ടി വന്നപ്പോള്‍ ഒരുമുപ്പത്തഞ്ചു പേര്‍ ഉണ്ടായിരുന്നു.  ഞങ്ങളുടെ ഇവിടുത്തെ കാരണവര്‍ ആയ കുട്ടി സാറിന്റെ മരുമകളായ കൊളംബിയക്കാരിയുംനോവ സ്കൊഷിയയില്‍ നിന്ന് ഓണം കൂടാന്‍ വന്ന ഒരു കാനഡകാരിയും    ശരിക്കും കൂട്ടത്തില്‍ കൂടി .ന്യൂ ഫൌണ്ട് ലാന്ഡ് ന്റെ തലസ്ഥാനമായ സെന്റ്‌ ജോണ് സില്‍ വച്ച് നടന്ന Onam celebration ന്റെ ചില കാഴ്ചകള്‍ ആണ്  താഴെ .





          അവസാനം എടുത്ത ഗ്രൂപ്പ് ഫോട്ടോ  തന്നെയാകട്ടെ ആദ്യം 


                    റോഡരികില്‍ നിന്ന് നുള്ളിയെടുത്ത പൂക്കള്‍ കൊണ്ട് ഒരു അത്തപ്പൂ




             പൂര്‍ത്തിയായ പൂക്കളവും ബെറികള്‍ കൊണ്ടുള്ള   ആശംസയും 




                                പല രാജ്യങ്ങളില്‍ നിന്നായി കപ്പലും വിമാനവും ഒക്കെ കയറി വന്ന  വസ്തുക്കള്‍ കൊണ്ടോരുക്കിയ സദ്യ


   
                                            കേരളത്തില്‍ നിന്ന് 8000 മൈല്‍ ദൂരെ ഒരു ഓണ സദ്യ 




                   കോളംബിയക്കാരി ചോപ് സ്ടിക്  വച്ചാണ് സദ്യ കഴിച്ചത്



left handed ആയ നോവ സ്കൊഷിയന്‍  വിരുന്നുകാരി ബുദ്ധി മുട്ടിയെങ്കിലും ഞങ്ങളെ  എല്ലാം പോലെ കൈ കൊണ്ട് തന്നെ ഊണ് കഴിച്ചു 




                                       വിളംബുകാരും പടം പിടിത്തക്കാരും 


.
     ഊണ് കഴിഞ്ഞ ശേഷം വിനീതയുടെ engagement announce  ചെയ്തപ്പോള്‍ 




                                    പെണ്ണുങ്ങളുടെ  കസേര കളി 




                                        പിന്നെ പുരുഷന്മാരുടെ  കസേര കളി 




                                                                     വടം വലി 


                                             
                                                                       പന്ത് കളി 




                                          മരത്തണലില്‍ ഒരു വെടി വെട്ടം 




                       ചായക്കൊപ്പം ഒരു റൌണ്ട് ചീട്ടുകളി 



2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

Blue Berry picking

                  
                          വേനല്‍കാലത്തിന്റെ അവസാനം ആയാല്‍ വടക്കന്‍ അമേരിക്കയില്‍ പലതരം ബെറികളുടെ കാലം ആണ്. ഞങ്ങള്‍  താമസിക്കുന്നFerryland ഇല്‍  ഏറ്റവും കൂടുതല്‍ വളരുന്നത്‌ ബ്ലൂ ബെറിയാണ്.തൊട്ടടുത്തുള്ള  കുന്നുകളിലും പൊന്തകളിലും  കാട്ടുചെടി  പോലെ വളര്‍ന് നില്‍കുന്ന  ഇവ മേയ് മാസമായാല്‍  പൂവിടാന്‍ തുടങ്ങും, ഓഗസ്റ്റ്‌ അവസാനമാകുമ്പോള്‍ ബെറി പറിക്കാന്‍ പാകമാകും. ഏകദേശം 5-10 മില്ലി മീറ്റര്‍ വലിപ്പമുള്ള കടും violet നിറത്തില്‍ ഒരു കുലയില്‍ തന്നെ 3-8   പഴങ്ങള്‍ ഉണ്ടാകും.നേരിയ പുളി കലര്‍ന്ന  മധുരമാണ് ഇവക്കു.ധാരാളം antioxidents, vitamins  അടങ്ങിയ ഈ super food  കാന്‍സര്‍ , പലതരം inflammations , എന്നിവ തടയുകയും   രോഗ പ്രതിരോധ ശേഷി കൂട്ടുകയും  ചെയ്യുമെന്ന് പറയപ്പെടുന്നു. 

                         ഹൈ സീസണില്‍ ഇവിടുത്തുകാര്‍ ഇവ  പറിച്ചു ഫ്രീസ് ചെയ്യും.ബ്രേക്ക്‌ ഫാസ്റ്റ് സീരിയലിന്റെ  കൂടെ ദിവസവും blue berry  കഴിക്കുന്നവരുണ്ടു. കൂടാതെ  pie, പാന്‍ കേക്ക് എന്നിവയില്‍  ഫില്ലിംഗ് ആയും,  ഉപയോഗിക്കുന്നു. ജ്യൂസ്‌, ജെല്ലി ജാം ,muffins എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ട് .ഓഗസ്റ്റ്‌ - സെപ്ടംബരില്‍  പല cummunity കളിലും  ബ്ലൂ ബെറി ഫെസ്റിവല്‍  നടത്താറുണ്ട്‌  അവിടെ ബ്ലൂ ബെറി കൊണ്ടുണ്ടാക്കിയ ഫുഡ്‌ ഐറ്റംസ് ധാരാളമായി വിലപന്ക്കുണ്ടാകും.പല  കുടുംബങ്ങളും ഒന്നിച്ചു ചേര്‍ന്നും ഫ്രണ്ട്സ്  കൂടി ചേര്‍ന്നും  ബ്ലൂ ബെറി picking  നു പോകുന്നത്  തു ഒരു സ്ഥിരം പതിവാണ്.ബക്കറ്റുകള്‍ നിറയെ ബ്ലു  ബെറിയുമായി വൈകുന്നേരം മടങ്ങാം .ഇങ്ങനെയൊക്കെ ആണെങ്കിലും സൂപ്പര്‍ മാര്‍കെറ്റില്‍  ഇത് വാങ്ങണമെങ്കില്‍  ഒരു പൌണ്ടിന് ചിലപ്പോള്‍ നാല് അഞ്ചു  ഡോളര്‍ കൊടുക്കേണ്ടി  വരും .

അടുത്തിടെ   കൂട്ടുകാരുമൊത്ത് ബ്ലു ബെറി  തേടിപ്പോയ യാത്രയിലെ  ചില ചിത്രങ്ങള്‍  താഴെ .









2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

St.Paul's Cathedral, London



അടുത്ത കാലത്ത് ലണ്ടനില്‍ പോയപ്പോള്‍ പ്രസിദ്ധമായ St..Paul's Cathedral (താഴത്തെ ചിത്രത്തിന്  wikipedia യോട് കടപ്പാട് )കാണാന്‍ അവസരം ലഭിച്ചു .പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിര്‍മിച്ച ഈ പള്ളി അക്കാലത്തെ ഏറ്റവും പൊക്കം കൂടിയ കെട്ടിടങ്ങളില്‍  ഒന്നായിരുന്നു.രാജ  കുടുംബവുമായി ബന്ധപ്പെട്ട വരുടെ  മാമ്മോദീസ , വിവാഹം മരണം തുടങ്ങിയവ ഇവിടെയായിരുന്നു നടന്നത് .ഡയാനയും Prince Charles ന്റെയും വിവാഹം ഇവിടെ വച്ചായിരുന്നു.

.




                                                
                  Main   Entrance for visitors


                                    
                                  Dome   ന്റെ ഉള്‍ഭാഗം


                                   പള്ളിയുടെ ഒരു പ്രധാന ഭാഗം


                                        പ്രധാന ഇരിപ്പിടങ്ങള്‍



      അവിടവിടെയായി വളരെ ഭംഗിയുള്ള ചില മാര്‍ബിള്‍ പ്രതിമകള്‍ കണ്ടു



                                          മറ്റൊരു കാഴ്ച



Dome ന്റെ  ഉള്ളിലുള്ള Balacony യും അവിടെ നില്‍ക്കുന്ന 3 visitors നെയും വളരെ   ചെറുതായി ഈ ചിത്രത്തില്‍  കാണാം. ഇവിടെയെത്താന്‍  വളരെ steep ആയ ഒരു പിരിയല്‍ കോവേണി കയറണം. വളരെ ബുദ്ധി മുട്ടിയാണ്  അവിടെ  എത്തിയത്. അല്പം കഴിഞ്ഞപ്പോള്‍ അവിടെനില്‍ക്കുന്നതില്‍ ഒരാള്‍ balcony ചാടിക്കടന്നു അതിനു വെളിയിലുള്ള വളരെച്ചെറിയ പാരപ്പെറ്റില്‍ നിലയുറപ്പിച്ചു.അതോടെ സെക്യൂരിറ്റി വന്നു എല്ലാ visitors  നെ യും പുറത്തു പോകാന്‍ ആവശ്യപ്പെട്ടു .അങ്ങനെ ഞങ്ങള്‍പുറത്തു  വന്നു കുറെ കാത്ത് നിന്നെങ്കിലും പിന്നെ ആരെയും അകത്തു പ്രവേശിപ്പിച്ചില്ല.



 കുറെ കഴിഞ്ഞപ്പോള്‍  Police വന്നു കഴിഞ്ഞു അയാളെ അനുനയിപ്പിച്ചു താഴെയിറക്കി.ആംബുലന്‍സ് ഇല്‍ ആശുപത്രിയിലേക്ക് അയച്ചു.അങ്ങനെ ആ വിസിറ്റ് അവസാനിച്ചു.

ഈ ബ്ലോഗ് തിരയൂ