കാനഡയിലെ ഈ കൊല്ലത്തെ ലബര്‍ ഡേ സെപ്തംബര്‍ ആറിനാണ്.. ലേബര്‍ ഡേ എന്നാല്‍ നമ്മുടെ നാട്ടിലെ തൊഴിലാളി ദിനം പോലെ പോലെ , തൊഴിലാളികളുടെ ഐക മത്യം celebrate ചെയ്യാന്‍ ഒരു ദിവസം! .അന്ന് എല്ലാവര്ക്കും അവധി ദിവസം ആയിരിക്കും. അവശ്യ സര്‍വീസുകളില്‍ ഡ്യൂട്ടി ഉള്ളവര്‍ക്ക് ഇരട്ടി ശമ്പളം കിട്ടുകയും ചെയ്യും. മാനുഷരെല്ലാവരും ഒന്ന് പോലെ ജീവിച്ചിരുന്ന മഹാബലിയുടെ ഭരണ കാലത്തിന്റെ ഓര്മ പുതുക്കാന്‍ ലബര്‍ ഡേ വീക്ക് ഏന്‍ഡ് ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.
ഇവിടെ ഞങ്ങളുടെ പരിചയ സീമയിലുള്ള എല്ലാ മലയാളികളെയും കൂട്ടി വന്നപ്പോള്‍ ഒരുമുപ്പത്തഞ്ചു പേര് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇവിടുത്തെ കാരണവര്‍ ആയ കുട്ടി സാറിന്റെ മരുമകളായ കൊളംബിയക്കാരിയുംനോവ സ്കൊഷിയയില് നിന്ന് ഓണം കൂടാന്‍ വന്ന ഒരു കാനഡകാരിയും ശരിക്കും കൂട്ടത്തില്‍ കൂടി .ന്യൂ ഫൌണ്ട് ലാന്‍ഡ് ന്റെ തലസ്ഥാനമായ സെന്റ് ജോണ്‍ സില് വച്ച് നടന്ന Onam celebration ന്റെ ചില കാഴ്ചകള്‍ ആണ് താഴെ .
അവസാനം എടുത്ത ഗ്രൂപ്പ് ഫോട്ടോ തന്നെയാകട്ടെ ആദ്യം
റോഡരികില്‍ നിന്ന് നുള്ളിയെടുത്ത പൂക്കള്‍ കൊണ്ട് ഒരു അത്തപ്പൂ
പൂര്‍ത്തിയായ പൂക്കളവും ബെറികള്‍ കൊണ്ടുള്ള ആശംസയും
പല രാജ്യങ്ങളില്‍ നിന്നായി കപ്പലും വിമാനവും ഒക്കെ കയറി വന്ന വസ്തുക്കള്‍ കൊണ്ടോരുക്കിയ സദ്യ
കേരളത്തില്‍ നിന്ന് 8000 മൈല്‍ ദൂരെ ഒരു ഓണ സദ്യ
കോളംബിയക്കാരി ചോപ് സ്ടിക് വച്ചാണ് സദ്യ കഴിച്ചത്
left handed ആയ നോവ സ്കൊഷിയന് വിരുന്നുകാരി ബുദ്ധി മുട്ടിയെങ്കിലും ഞങ്ങളെ എല്ലാം പോലെ കൈ കൊണ്ട് തന്നെ ഊണ് കഴിച്ചു
വിളംബുകാരും പടം പിടിത്തക്കാരും
.
ഊണ് കഴിഞ്ഞ ശേഷം വിനീതയുടെ engagement announce ചെയ്തപ്പോള്‍
പെണ്ണുങ്ങളുടെ കസേര കളി
പിന്നെ പുരുഷന്മാരുടെ കസേര കളി
വടം വലി
പന്ത് കളി
മരത്തണലില്‍ ഒരു വെടി വെട്ടം
ചായക്കൊപ്പം ഒരു റൌണ്ട് ചീട്ടുകളി

ഇവിടത്തെക്കാള്‍ കേമമായിട്ടുണ്ടല്ലൊ,മറുനാടന്ഓണവും ആഘോഷങ്ങളും.വിവരണവും,ചിത്രങ്ങളും നന്നായിരിക്കുന്നു.ആശംസകള്‍!
മറുപടിഇല്ലാതാക്കൂഓണാഘോഷം ഏറെ നന്നായിരുന്നു. ഈ ഒരുമയുടെ ആഘോഷത്തില്‍ പ്രായഭേദമില്ലാതെ എല്ലാവരും പങ്കു ചേര്‍ന്നപ്പോള്‍ നല്ലൊരു അനുഭവമായി മാറി. നല്ല കുറച്ചു ഫോട്ടോകളും ചേര്‍ന്ന അടികുറിപ്പുകളും ആയതോടെ എല്ലാം പൂര്‍ണമാകുന്നു. ഇങ്ങിനെ ഒരു ആഘോഷത്തെ കുറിച്ച് ചിന്തിച്ചവര്‍ക്കും അത് ആഘോഷമാക്കിയവര്‍ക്കും അഭിനന്ദനങ്ങള്‍!!!!!
മറുപടിഇല്ലാതാക്കൂ