2010, മാർച്ച് 21, ഞായറാഴ്‌ച

St.Patrick's Day

 ലോകമെമ്പാടുമുള്ള ഐറിഷ് പാരമ്പര്യമുള്ള ജനത മാര്‍ച്ച്‌ 17 നു എല്ലാവര്‍ഷവും  St.Patrick's Day,celebrate ചെയ്യുന്നു.നാലാം  ശതകത്തില്‍  ജീവിച്ചിരുന്ന  ഒരു  പുണ്യാളന്‍ ആയിരുന്നു അദ്ദേഹം . അയര്‍ലണ്ടിലെ ഒരു പ്രഭു കുടുംബത്തില്‍ ജനിച്ച അദ്ദേഹം   തട്ടിക്കൊണ്ടു പോകപ്പെടുകയും നീണ്ട കാലം അടിമയായി ജീവിക്കേണ്ടി  വരികയും  ചെയ്തു.ദൈവ നിര്‍ദേശ പ്രകാരം അവിടെ നിന്ന് \ഓടിപ്പോയ ശേഷം അദ്ദേഹം പിന്നീട് ഒരു വൈദികനായി മാറി എന്ന്  പറയപ്പെടുന്നു. .
ക്രിസ്തു മതത്തിലെ trinity -പിതാവും  പുത്രനും  പരിശുദ്ധാത്മാവും   എന്ന ആശയം വിശദീകരിക്കാനായി  അയര്‍ലണ്ടില്‍ വളരെ സാധാരണയായി കാണപ്പെട്ടിരുന്ന  മൂന്നു ഇതളുള്ള  shamrock  എന്ന ചെടി യുടെ    ഇല(ചിത്രം ഇന്‍റര്‍നെറ്റില്‍ നിന്നെടുത്തത് )അദ്ദേഹം    ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു . ഈചെടിയും അതിന്റെ നിറവും ഈ ദിവസവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. St.Patrick, മരിച്ചത് 17 .നു  ആണ് ആദ്യ കാലത്ത് മതപരമായ അവധി  ദിവസം ആയിരുന്നെങ്കിലുംകാല്‍ ക്രമേണ  ഇത് ഐറിഷ് പാരമ്പര്യവും സംസ്കാരവും celebrate ചെയ്യുന്നതിനുള്ള ഒരു ദിവസമായി മാറുകയായിരുന്നു.


Shamrock  ചെടി 
ഐറിഷ് തായ് വേരില്‍  അഭ്മാനം കൊള്ളുന്ന എല്ലാവരും അന്ന് പച്ച  നിറം കൂടുതലായി ധരിക്കും വസ്ത്രങ്ങള്‍, accessories, beer ,ഭക്ഷണം അങ്ങനെ പറ്റുന്നതെല്ലാം അവര്‍ പച്ച നിറത്തിലാക്കും.chicago river , white house ന്റെ മുന്നിലെ fountain എന്നിവ പച്ച നിറത്തില്‍ ആക്കിയെന്നു വാര്‍ത്ത കണ്ടു .മിക്കവാറും എല്ലായിടത്തും Irish musical concert  ഉം ഈ പാരമ്പര്യം വിളിച്ചോതുന്ന പരേടുകളും ഉണ്ടാവും .ഞങ്ങളുടെ  ജോലിസ്ഥലത്തെ   ചില ചിത്രങ്ങളാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്  .staff ഇല്‍ ഒരാളിന്റെമുപ്പത്തി ആറാം  ജന്മ ദിനവും  അന്നായിരുന്നു 

2010, മാർച്ച് 5, വെള്ളിയാഴ്‌ച

Cambridge University Campus

                                                England ലെ  Cambridge University യില്‍   കുറച്ചു നാള്‍ മുന്‍പ് പോകാന്‍ ഉള്ള ഭാഗ്യം ഉണ്ടായി.ഈ കാലത്തിനിടക്ക് ,1209 സ്ഥാപിച്ച ഈ വിശ്വോത്തര സര്‍വകലാ ശാലയില്‍ നിന്ന്  എല്ലാ മേഖലയിലും പ്രമുഖരായ പലരും വിദ്യാഭ്യാസം ചെയ്തു പുറത്തു വന്നു .ലോക ചരിത്രമെഴുതുമ്പോള്‍ ഒഴിച്ച് നിര്‍താനാകാത്ത  പേരുകാരും ഇവിടുത്തെ വിദ്യാര്‍ഥികള്‍  ആയിരുന്നു  സര്‍ ഐസക് ന്യൂട്ടണ്‍ ,ഫ്രാന്‍സിസ് ബെകന്‍,ജെയിംസ്‌ മാക്സ്വേല്‍ , ചാള്‍സ് ഡാര്‍വിന്‍ ജെ.ജെ.തോംപ്സണ്‍,സ്ടീഫെന്‍ ഹാകിന്‍സ് വെര്‍ജിനിയ വുള്‍ഫ്, ജെയിംസ്‌ ക്രോം വേല്‍,ലോര്‍ഡ്‌ ടെന്നിസന്‍,എന്നി വര്‍ അവയില്‍ ചിലര്‍ മാത്രം . 87നോബല്‍ സമ്മാന ജേതാക്കള്‍ ഇവിടെ  നിന്ന്  പുറത്തു വന്നിട്ടുണ്ട്.

ഒരു  ദൂരക്കാഴ്ച  


മറ്റൊരു ഭാഗം 

ഒരു നടുമുറ്റം 

ചിലവിരുന്നുകാര്‍ 

മറ്റൊരു കാഴ്ച 

 ഒരു  കോറി ഡോര്‍ 

കാമ്പസിനകത്തുള്ള ഒരു തോട് 

stair case -താഴെ നിന്നുള്ള ചിത്രം 
                                   വളരെ വലിയ ക്യാമ്പസ്‌ ആണ് .university  യുടെ കീഴില്‍ പല colleges ഉണ്ട്    എണ്ണമറ്റ മഹത്തുക്കളുടെ കാലടി പതിഞ്ഞ  ആ മണ്ണില്‍ ചവിട്ടാനും ആ  വരാന്തകളില്‍ കൂടിയൊക്കെ നടക്കാനുംകഴിഞ്ഞത് ഒരു humbling experience ആയിരുന്നു .ഞങ്ങള്‍  പോയത് അവധി ദിവസം ആയിരുന്നു ,എന്നാലും സന്ദര്‍ശകര്‍  ഉണ്ടായിരുന്നു .

2010, ഫെബ്രുവരി 13, ശനിയാഴ്‌ച

Seven Islands

ന്യൂ ഫൌണ്ട് ലാന്ടിലെ പ്ലാസേന്ഷിയ നദിയിലെ ഏഴു ചെറു ദ്വീപുകളുടെ ദൂരക്കാഴ്ചയുടെ ചിത്രങ്ങളാണ് താഴെ   

                                                              ലുക്ക്‌ ഔട്ട്‌ 
                                              സെവന്‍ ഐലണ്ടിന്റെ ഒരു ഭാഗം 



                                               ഒരു ദ്വീപു  മഞ്ഞു മൂടിക്കിടക്കുന്നു 



                                           പ്ലാസെന്ഷിയ നദിയിലെ  തടയണ 

              

2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

The Starry Night

അവലംബം: മഹാനായ വാന്‍ ഗോഗിന്റെ ഇതേ പേരിലുള്ള പെയിന്റിംഗ് 

2010, ജനുവരി 29, വെള്ളിയാഴ്‌ച

എലിസ്ടന്‍

കാനഡയിലെ ന്യൂ ഫൌണ്ട് ലാന്ടിന്റെ കിഴക്ക് ഭാഗത്ത്‌ ബോനവിസ്ടയുടെ പ്രാന്ത പ്രദേശത്ത് ഉള്ള ഒരുചെറിയ ഗ്രാമം ആണ് എലിസ്ടന്‍.


സ്ഥിര താമസക്കാരുടെ എണ്ണം 400  മാത്രമാണെങ്കിലും വസന്ത കാലമായാല്‍ യൂറോപ്പിലും അമേരിക്കയില്‍ വരുന്ന സന്ദര്‍ശകരെ ക്കൊണ്ട് നല്ല തിരക്കാകും.പ്രധാനമായും രണ്ടു കാര്യങ്ങളാണ്  എലിസ്ടനെപ്പറ്റി പേര് കേട്ടത് .


ഒന്നാമത്തേത് Root cellar capital of the world  എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത് .root cellar  എന്നാല്‍ ഭക്ഷണം പുറത്തു സൂക്ഷിക്കാനുള്ള ഒരു ചെറിയ മുറി എന്ന് വേണമെങ്കില്‍ പറയാം .പക്ഷെ വാതില്‍ ഒഴിച്ചുള്ള ഭാഗം മുഴുവന്‍ മണ്ണിന്റെ അടിയില്‍  ആയിരിക്കും .പണ്ട്  കാലത്ത് വിളവെടുപ്പ് കഴിഞ്ഞാല്‍ potato , turnip,carrot  ബീറ്റ് റൂട്ട് ,ഉള്ളി ,ഉണക്കമീന്‍ ,വീടുകളില്‍ ഉണ്ടാക്കുന്ന വൈന്‍ ,ജാം എന്നിങ്ങനെ മുഴുവന്‍ മഞ്ഞു കാലത്തേക്കും  ഉള്ള  ഭക്ഷണം സൂക്ഷിച്ചു വക്കാനുള്ള  ഒരു നാടന്‍ കോള്‍ഡ്‌ സ്റൊരെജ്   ആണിത്.എലിസ്ടനില്‍ മാത്രം ഏകദേശം 130  ഓളം റൂട്ട് സെല്ലര്സ് പല ഭാഗങ്ങളിലായി സംരക്ഷിച്ചിട്ടുണ്ട് .



രണ്ടാമത്തേത് ന്യൂ ഫൌണ്ട് ലാന്ടിന്റെ  ദേശീയ പക്ഷിയായ പുഫ്ഫിന്‍ (താഴെ  കൊടുത്തിട്ടുള്ള പക്ഷിയുടെ  ഫോട്ടോ ഇന്‍റര്‍നെറ്റില്‍ നിന്ന് എടുത്തതാണ്) ന്റെ  പേരില്‍  അറിയപ്പെടുന്ന ഒരു ചെറിയ ഒരു ദ്വീപു ആണ്. 


 ദേശാടന പക്ഷിയായ പഫിന്‍ അതിന്റെ യാത്രക്കിടെ  ഇവിടെ മുട്ടയിട്ടു അടയിരിക്കും.അവയുടെ കൂട്ടത്തില്‍ ധാരാളം  ധാരാളം കടല്‍ കാക്കകളെയും കണ്ടു.



 ആയിരക്കണക്കിന് പഫിന്‍ പക്ഷികള്‍ .ഏകദേശം രണ്ടായിരം ചതുരശ്ര മീടര്‍  വലിപ്പമുള്ള ഈ ദ്വീപില്‍ തിങ്ങി നിറഞ്ഞു ജീവിക്കുന്നത് തൊട്ടടുത്ത ദ്വീപില്‍ നിന്ന് നോക്കിക്കാണാം .പല നാട്ടുകാരായ പക്ഷി നിരീക്ഷകരെ അവിടെ കണ്ടു 


ഇവിടുത്തെ  കടല്‍  തീരം വളരെ ഭംഗിയുള്ളതാണ് .ഞങ്ങള്‍ പോയ ദിവസം നേരിയ മൂടല്‍ മഞ്ഞുണ്ടായിരുന്നു 



ഈ ബ്ലോഗ് തിരയൂ