കാനഡയിലെ ന്യൂ ഫൌണ്ട് ലാന്ടിന്റെ കിഴക്ക് ഭാഗത്ത് ബോനവിസ്ടയുടെ പ്രാന്ത പ്രദേശത്ത് ഉള്ള ഒരുചെറിയ ഗ്രാമം ആണ് എലിസ്ടന്‍.
സ്ഥിര താമസക്കാരുടെ എണ്ണം 400 മാത്രമാണെങ്കിലും വസന്ത കാലമായാല്‍ യൂറോപ്പിലും അമേരിക്കയില്‍ വരുന്ന സന്ദര്‍ശകരെ ക്കൊണ്ട് നല്ല തിരക്കാകും.പ്രധാനമായും രണ്ടു കാര്യങ്ങളാണ് എലിസ്ടനെപ്പറ്റി പേര് കേട്ടത് .
ഒന്നാമത്തേത് Root cellar capital of the world എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത് .root cellar എന്നാല്‍ ഭക്ഷണം പുറത്തു സൂക്ഷിക്കാനുള്ള ഒരു ചെറിയ മുറി എന്ന് വേണമെങ്കില്‍ പറയാം .പക്ഷെ വാതില്‍ ഒഴിച്ചുള്ള ഭാഗം മുഴുവന്‍ മണ്ണിന്റെ അടിയില്‍ ആയിരിക്കും .പണ്ട് കാലത്ത് വിളവെടുപ്പ് കഴിഞ്ഞാല്‍ potato , turnip,carrot ബീറ്റ് റൂട്ട് ,ഉള്ളി ,ഉണക്കമീന്‍ ,വീടുകളില്‍ ഉണ്ടാക്കുന്ന വൈന്‍ ,ജാം എന്നിങ്ങനെ മുഴുവന്‍ മഞ്ഞു കാലത്തേക്കും ഉള്ള ഭക്ഷണം സൂക്ഷിച്ചു വക്കാനുള്ള ഒരു നാടന്‍ കോള്‍ഡ് സ്റൊരെജ് ആണിത്.എലിസ്ടനില്‍ മാത്രം ഏകദേശം 130 ഓളം റൂട്ട് സെല്ലര്സ് പല ഭാഗങ്ങളിലായി സംരക്ഷിച്ചിട്ടുണ്ട് .
രണ്ടാമത്തേത് ന്യൂ ഫൌണ്ട് ലാന്ടിന്റെ ദേശീയ പക്ഷിയായ പുഫ്ഫിന്‍ (താഴെ കൊടുത്തിട്ടുള്ള പക്ഷിയുടെ ഫോട്ടോ ഇന്‍റര്‍നെറ്റില്‍ നിന്ന് എടുത്തതാണ്) ന്റെ പേരില്‍ അറിയപ്പെടുന്ന ഒരു ചെറിയ ഒരു ദ്വീപു ആണ്.
ദേശാടന പക്ഷിയായ പഫിന്‍ അതിന്റെ യാത്രക്കിടെ ഇവിടെ മുട്ടയിട്ടു അടയിരിക്കും.അവയുടെ കൂട്ടത്തില്‍ ധാരാളം ധാരാളം കടല്‍ കാക്കകളെയും കണ്ടു.
ആയിരക്കണക്കിന് പഫിന്‍ പക്ഷികള്‍ .ഏകദേശം രണ്ടായിരം ചതുരശ്ര മീടര്‍ വലിപ്പമുള്ള ഈ ദ്വീപില്‍ തിങ്ങി നിറഞ്ഞു ജീവിക്കുന്നത് തൊട്ടടുത്ത ദ്വീപില്‍ നിന്ന് നോക്കിക്കാണാം .പല നാട്ടുകാരായ പക്ഷി നിരീക്ഷകരെ അവിടെ കണ്ടു
ഇവിടുത്തെ കടല്‍ തീരം വളരെ ഭംഗിയുള്ളതാണ് .ഞങ്ങള്‍ പോയ ദിവസം നേരിയ മൂടല്‍ മഞ്ഞുണ്ടായിരുന്നു
കൊള്ളാം മാഷേ..ഏറെ ഇഷ്ടായീ... ഇനിയും വരാം...
മറുപടിഇല്ലാതാക്കൂwww.tomskonumadam.blogspot.com
നല്ല പോസ്റ്റ്....അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂToms, krishakumar
മറുപടിഇല്ലാതാക്കൂThanks for the good words
Take care ...
റൂട്ട് സെല്ലര്‍ എന്താണെന്ന് പഠിച്ചു. പുഫ്ഫിന്‍ കലക്കി. ആദ്യായിട്ടാ പടമെങ്കിലും കാണുന്നത്. ഇനിയുള്ള യാത്രകള്‍ കുറേക്കൂടെ വിശദമാക്കി എഴുതുമല്ലോ ?
മറുപടിഇല്ലാതാക്കൂ