2010, ജനുവരി 7, വ്യാഴാഴ്‌ച

സാഷയുടെ കഥ



                                                      

            ഞായറാഴ്ച  ആയതു കൊണ്ട് വൈകിയാണ് എഴുന്നേറ്റത് .ഒരു കപ്പു ചായയുമായി അലസമായി ഇരുന്നു പത്രത്താളുകള്‍ മറിക്കുമ്പോഴാണ്  ഡോക്ടര്‍ ഗ്രിഗറിയുടെ ചിത്രം ചരമക്കോളത്തില്‍ കണ്ടത് .തലേന്ന് രാത്രി വാര്‍ധക്യ സഹജമായ അസുഖം മൂലംഎഴുപത്തി എട്ടാമത്തെ  വയസ്സില്‍ സ്വന്തം വീട്ടില്‍ വച്ചാണ് മരിച്ചത് .പഴയ  ഒരു ഫോട്ടോ ആണ്  കുറിപ്പിന്റെ  കൂടെ .ഇരുപതു കൊല്ലം  മുന്‍പ് ഞാന്‍ അവരെ ആദ്യമായി കണ്ടത് പോലെ തന്നെ ,സുന്ദരി !
                  ഒരു മാസത്തെ ട്രെയിനിംഗ് വേണ്ടിയാണ് ഞാന്‍ ഡോക്ടര്‍ ഗ്രിഗറിയുടെ  ഡിപാര്‍ട്ട്മെന്റില്‍ചെന്നത്.പരിചയപ്പെട്ടപ്പോള്‍ തന്നെ അവരുടെ വളരെ ഭംഗിയുള്ള വസ്സ്ത്രധാരണം ആണ് ഞാന്‍ ആദ്യം ശ്രദ്ടിച്ചത് .ആദ്യദിവസം തിരക്ക് പിടിച്ചതായിരുന്നു . അവിടെ വളരെ ചിട്ടയായിട്ടാണ് എല്ലാം നടക്കുന്നത്.ഒരു വലിയ വാനിറ്റി  ബാഗും പിന്നെ ഒരു തുണി സഞ്ചിയുമായിട്ടാണ് എന്നും വരിക .ഒരു പത്തു മണിയാവുമ്പോള്‍ പുള്ളിക്കാരിയുടെ ഒരു ബ്രേക്ക് ഫാസ്റ്റ് ഉണ്ട് . ചിലപ്പോള്‍ എന്നെയും വിളിക്കും.പലതരം ഫ്രഷ്‌ ഫ്രൂട്സ് ,ഉണങ്ങിയ പഴങ്ങള്‍ ,നട്സ് എന്നിവ മാറി മാറി കൊണ്ട് വരും .പിന്നെ ഗ്രീന്‍ ടി, അല്ലെങ്കില്‍ പാട കളഞ്ഞ പാല്‍ എന്നിങ്ങനെ പോകും .തുണി സഞ്ചി ഇതിനു വേണ്ടിയാണ് .അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. ഒരു മാസം വേഗം കഴിഞ്ഞു പോയി.അവസാന ദിവസം ഒന്നിച്ചു ചായ കുടിക്കാമെന്ന് , കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞു ഇരിക്കാം എന്നും അവര്‍ പറഞ്ഞു.
                         
 ചായ കുടിചിരിച്കെ ,സംസാരം പതുക്കെ അവരുടെ സ്വന്തം കഥയിലേക്ക്‌ കടന്നു. ശരിക്കുള്ള പേര് സാഷാ ,റഷ്യക്കാരിയാണ് ചെറുപ്പത്തില്‍ ബാലെ നര്‍ത്തകി ആകണം എന്നായിരുന്നു അവരുടെ ആഗ്രഹം പക്ഷെ ഡാഡി സമ്മതിച്ചില്ല.അക്കാലങ്ങളില്‍ നല്ല കുടുംബങ്ങളില്‍ പിറന്നവര്‍ ആരും അതൊരു കരിയര്‍ ആയി തിരഞ്ഞെടുക്കാറില്ല എന്നതായിരുന്നു കാരണം.നല്ല മാര്‍ക്ക്‌ ഉണ്ടായത് കാരണം മെഡിക്കല്‍ സ്കൂളില്‍ കിട്ടാന്‍ ബുദ്ധി മുട്ടുണ്ടായില്ല .അവിടെ വച്ചാണ് .ഭര്‍ത്താവായ ഗ്രിഗരിയെ കണ്ടു മുട്ടുന്നത് .ഭര്‍ത്താവിന്റെ താല്പര്യപ്രകാരം രണ്ടു പേരും കാനഡയിലേക്ക് പോന്നു .ഇവിടെ വച്ച് അവര്‍ ഗയ്നകോലോജിയിലെ ബെസ്റ്റ് സ്ടുടെന്റ്റ്‌ആയി പാസ് ആയി .ഗ്രിഗറി സര്‍ജനും . ഇതിനിടെ ഒരു മകളും ഉണ്ടായി .പിന്നെയാണ് കഥ തുടങ്ങുന്നത്.പ്രേമ കഥയായി തുടങ്ങിയെങ്കിലും പ്രേമം കഥയില്‍ നിന്ന് മാഞ്ഞു പോയി .അവര്‍ മാനസികമായും ശാരീരികമായും സാമ്പത്തികമായും പീഡിപ്പിക്കപ്പെട്ടു . പല സ്ത്രീകളുമായും ഉള്ള ഭര്‍ത്താവിന്റെ ബന്ധങ്ങള്‍   അവരുടെ ചെവിയിലുമെത്തി.അവസാനം അവര്‍ മകളുമൊത്ത് മാറി താമസം തുടങ്ങി .ഒരു ദിവസം ഇതിനിടെ ഭര്‍ത്താവ് അവരുടെ ഓഫീസില്‍ തന്നെ ജോലിയ്ടുതിരുന്ന വളരെ പ്രായം കുറഞ്ഞ ഒരു യുവതിയെ വിവാഹം ചെയ്തു.പക്ഷെ മധുവിധുവിന്റെ ഇടയില്‍ അയാള്‍ കടലില്‍ മുങ്ങി മരിച്ചു.നന്നായി നീന്ന്ദല്‍  അറിയാമായുരുന്ന ഗ്രിഗറി എങ്ങനെ മുങ്ങി മരിച്ചു എന്ന് എല്ലാവരുംഅത്ഭുതപ്പെട്ടു . സംഭവം മകളെ മാനസികമായി വളരെ തളര്‍ത്തി.അവളുടെ സങ്കടം തീര്‍ക്കാനായി  അവര്‍ സ്വന്തം പണം കൊടുത്തു പ്രൈവറ്റ് ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിപ്പിചെങ്കിലും ഒന്നും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല .എന്തായാലും ഗ്രിഗറിയുടെ രണ്ടാം ഭാര്യ ഒരു കൊല്ലത്തിനകം പുനര്‍വിവാഹം ചെയ്തു.
                                                    
അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി. മകള്‍ യുനിവേര്സിടിയില്‍   എത്തി .പിന്നെയാണ് കഥയുടെ രണ്ടാം ഭാഗം.നല്ല കാറ്റും മഞ്ഞും ഉള്ള ഒരു രാത്രിയില്‍ സാഷാ ജോലിക്കു പോകുകയായിരുന്നു .കാര്‍ റോഡരികിലെ ഒരു കുഴിയിലേക്ക് പോയി .ഒറ്റക്കു അവിടെ നിന്നും നടന്നു വരിക എളുപ്പമല്ലായിരുന്നു, കാലാവസ്ഥയില്‍ വിശേഷിച്ചും .അല്‍പസമയം കഴിഞ്ഞു അത് വഴി വന്ന ഒരു ചെറുപ്പക്കാരന്‍ അവരെ വീട്ടില്‍ കൊണ്ടാക്കി .കാലാവസ്ഥ  വളരെ മോശം ആയിരുന്നതിനാല്‍ പ്രത്യുപകാരമെന്ന നിലക്ക് അയാള്‍ അവിടെ താമസിച്ചു .പുള്ളി ഒളിംപിക്സിലും മറ്റും പങ്കെടുത്തിട്ടുള്ള ഒരു അതെലെറ്റ് ആയിരുന്നു അങ്ങനെ ദിവസം കഴിഞ്ഞു പോയി .പിന്നെ ഇടക്കൊക്കെ അയാള്‍ അവരെ സന്ദര്‍ശിക്കുമായിരുന്നു .അങ്ങനെ അന്‍പത്തി അഞ്ചു കാരിഅമ്മയുടെയും ഇരുപത്തിഅഞ്ചുകാരി മകളുടെയും ജീവിതത്തില്‍ കുറെ നിറമുള്ള ദിവസങ്ങള്‍ ഉണ്ടായി .അമ്മയും മകളും അയാളെ ഒരു നല്ല സുഹൃത്തിനെ പോലെ കരുതി ,എങ്കിലും മകള്‍ എപ്പോഴോ അയാളെ പ്രേമിച്ചു തുടങ്ങിയിരുന്നു .പക്ഷെ അയാള്‍ ആകര്‍ഷിക്കപ്പെട്ടത്‌ അമ്മയിലേക്ക്‌ ആയിരുന്നു. കഥ പറയുമ്പോള്‍ ഡോക്ടര്‍ ഗ്രിഗറിയുടെ കണ്ണില്‍ നനവുണ്ടായിരുന്നു ."മകളുടെ പ്രേമം തട്ടിയെടുത്ത അമ്മയായി അറിയപ്പെടാന്‍ എനിക്ക് ഒരിക്കലും ആഗ്രഹമുണ്ടായിരുന്നില്ല.ഒരു ദിവസം ഞാന്‍ തന്നെ കാര്യം അയാളോട് പറഞ്ഞു."അതിനടുത്ത ദിവസം മകളും അയാളും പുറത്തേക്കു പോയി .തിരിച്ചു വരുമ്പോള്‍ മകള്‍ അയാളെ പൂര്‍ണമായും അമ്മക്കു വിട്ടു കൊടുക്കാന്‍ തയാറായിരുന്നു.  കുട്ടീ , കഥ പുറത്ത് അറിഞ്ഞപ്പോള്‍ നാട്ടില്‍ തീ പിടിച്ചതുപോലെയായിരുന്നു.പ്രായ വ്യത്യാസത്തെപ്പറ്റിയും മറ്റും ഞാന്‍ അയാളോട് സംസാരിച്ചു .പക്ഷെ അയാള്‍ ശരിക്കും പ്രേമത്തില്‍ തന്നെയായിരുന്നു ."അതിനു ശേഷം ഞങ്ങള്‍ ഒരു സന്തുഷ്ട കുടുംബമായി ജീവിച്ചു". വ്യക്തി സ്വാതന്ത്ര്യത്തിനു  പരമ പ്രാധാന്യം നല്‍കുന്ന പാശ്ചാത്യ ലോകത്തിലെ  സദാചാരപ്രേമികള്‍ക്ക് പോലും  ഈ കഥ പുറത്തു വന്നപ്പോള്‍ തല ചുറ്റി എന്നത് എനിക്ക് അത്ഭുതമായി തോന്നി.രണ്ടു കൊല്ലം മുന്‍പ് അയാള്‍ വീണ്ടും യുനിവേര്സിടിയില്‍ സ്പോര്‍ട്ട് മെഡിസിന്‍  ആയി ബന്ധപ്പെട്ട റിസര്‍ച്ചിന്  ചേര്‍ന്നു. ഇതിനിടെ മകള്‍ വിവാഹിതയായി.ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മകളും പേരക്കുട്ടിയും ഡോക്ടര്‍ ഗ്രിഗരിയെ കാണാനായി അവിടേക്ക് വന്നു.
                                                   
                                         അതിനു ശേഷം ഞാന്‍ ട്രെയിനിംഗ് കഴിഞ്ഞു അവിടെ നിന്ന് പോയി .ജോലിയായി പല സ്ഥലത്തും യാത്ര ചെയ്തെങ്കിലും പിന്നീടു ഒരിക്കലും ഡോക്ടര്‍ ഗ്രിഗരിയെ കണ്ടിട്ടില്ല .വര്‍ഷങ്ങള്‍ക്കു  മുന്‍പ് നടന്ന കാര്യം ആണെങ്കിലും ഇന്നും ഒരുപാട് മഞ്ഞും കാറ്റുമുള്ള രാത്രികളില്‍ ചിലപ്പോള്‍ ഞാന്‍ അവരെ ഓര്‍ക്കും .അധികം അടുപ്പമൊന്നും  ഇല്ലാതിരുന്നിട്ട് പോലും അവര്‍ എന്നോട് മനസ്സു തുറന്നത് എന്തിനാണെന്ന് ഇത്ര വര്ഷം കഴിഞ്ഞിട്ടും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല .

9 അഭിപ്രായങ്ങൾ:

  1. ഇതൊരു വ്യത്യസ്തവും ഊഷ്മളവുമായ അനുഭവമാണല്ലോ മാഷേ. ഇതുപോലെ എടുത്തുപറയത്തക്ക തരം വ്യക്തിത്ത്വമുള്ള മനുഷ്യരുമായി ഇടപഴകിയും മനസ്സിലാക്കിയുമൊക്കെയുള്ള ജീവിതത്തിന്റെ വിലതന്നെ ഒന്നു വേറെയാണ്.

    പുതുവത്സരാശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  2. നന്ദി നിരക്ഷരാ, വ്യത്യസ്തരായ മനുഷ്യരുടെ മനസിലേയ്കുള്ള യാത്രകളും പുതിയ അനുഭവങ്ങളാണ്.
    Wishing a Happy new year to you too

    മറുപടിഇല്ലാതാക്കൂ
  3. സുഹൃത്തേ : വ്യത്യസ്തമായ ഒരു പോസ്റ്റ്‌. വിഷയം.. വ്യത്യസ്തമെന്ന് ഞാൻ പറയില്ല.. കാരണം പലസ്ഥത്തും നമ്മൾ കേട്ടിട്ടുണ്ട്‌.. എല്ലാം കഥാ രൂപം മാത്രമായിരുന്നു.. പക്ഷെ, താങ്ങളുടെ പോസ്റ്റിലെത്തു സംഭവമാണെന്ന് പറയുമ്പോൾ.. ഇനിയും ഒത്തിരി നല്ല വ്യക്തിത്വങ്ങളെ പരിചയപ്പെടാൻ കഴിയട്ടെ...

    മറുപടിഇല്ലാതാക്കൂ
  4. വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. റഷ്യക്കാര്‍ക്കും ഇതൊക്കെ പ്രശ്നമാണോ എന്നാണെന്റെ സംശയം.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. Hi Manoraj,
    കുറിപ്പിന് നന്ദി ,നവവത്സര ആശംസകള്‍
    Pattepadamramji:എല്ലാതരം family values ഉം എല്ലായിടത്തും കാണാം. ആശംസകല്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  7. വ്യത്യസ്തമായ ഒരു ട്രയാങ്കിൾ ലൌ...പക്ഷെ കഥ ഒരു നഖചിത്രം മാത്രമായി ഒതുങ്ങി പോയി..

    മറുപടിഇല്ലാതാക്കൂ
  8. വ്യത്യസ്തമായ ഒരു വക്തിത്വം അല്ലെ . പാശ്ചാത്യ സംസ്കാരത്തില്‍ ഇത് ഒരു പുതുമ അല്ലെങ്കിലും

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. താരകന്‍ :നന്ദി ,ഇതുവഴി വന്നതിനും കമന്റിനും
    അഭി: സത്യം ,അവര്‍ വ്യത്യസ്തയായിരുന്നു.....നന്ദി, Happy newyear !

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ