2010 നവംബർ 28, ഞായറാഴ്‌ച

Saint Joseph's Oratory, Montreal

 കാനഡയിലെ Qubec province  ലെ Montreol ഇല്‍  കഴിഞ്ഞ മാസം പോകുവാനുള്ള അവസരം കിട്ടി.ഒരു ഓട്ട പ്രദക്ഷിണത്തിനുള്ള  സമയമേ കിട്ടിയുള്ളൂ എങ്കിലും ,ഒരു friend ന്റെ  ദയാവായ്പ് കാരണം കുറെ  പ്രധാനപ്പെട്ട ഭാഗങ്ങള്‍ കാണാന്‍ പറ്റി.അതില്‍ Saint Joseph Oratory യെപ്പറ്റി ഈപ്രാവശ്യം എഴുതാം .
                                    പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബ്രദര്‍ ആന്ദ്രെ യു ടെ പ്രവര്‍ത്തനങ്ങളുടെ  ആസ്ഥാനം ഇവിടം ആയിരുന്നു.വളരെ പാവപ്പെട്ട  കുടുംബത്തിലെ പന്ത്രണ്ടു കുട്ടികളില്‍  എട്ടാമാതായാണ് അദ്ദേഹത്തിന്റെ ജനനം .പിന്നീട് വൈദിക വൃത്തി  സ്വീകരിച്ച ഇദ്ദേഹം യേശുവിന്റെ പിതാവായ സെന്റ്‌ ജോസഫ്നോട് രോഗം,ദാരിദ്ര്യം എന്നിവ കൊണ്ട് കഷ്ട്ടപ്പെടുന്നവര്‍ക്കായി പ്രാര്‍ധിക്കുമായിരുന്നു.പ്രാര്‍ഥനയിലൂടെ  രോഗ ശാന്തി നല്‍കുന്നത് മൂലം മുപ്പതു വയസായപ്പോള്‍ തന്നെ അദ്ദേഹം വളരെ പ്രസിദ്ധനായി.ബ്രദര്‍ അന്ദ്രേയുടെ പ്രാര്‍ത്ഥന മൂലം അസുഖം ഭേദപ്പെട്ടു നടക്കാന്‍ പ്രാപ്തരായ  പലരും ഇവിടെ സമര്‍പ്പിച്ചു പോയ ധാരാളം crutches ഇവിടെ  പല ഭാഗങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കാണാം    അദ്ദേഹം ഉപയോഗിച്ച ചെറിയ ചാപ്പല്‍ ആണ് പിന്നീട് വളരെ വലിയ  ഈ ബസിലിക ആയി മാറിയത്.1937 ഇല്‍ iതൊണ്ണൂറ്റി ഒന്നാമത്തെ വയസില്‍ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഏകദേശം ഒരു കോടിയോളം ആളുകള്‍ സന്ദര്‍ശിച്ചു എന്ന് പറയപ്പെടുന്നു.1982 ഇല്‍ കത്തോലിക്ക  സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.


                                                         പള്ളിയുടെ ദൂരെ നിന്നുള്ള കാഴ്ച

                            
                                                         മറ്റൊരു കാഴ്ച


                                                                       The Carillon
                                                        56  മണികളുടെ ഒരു കൂട്ടം ആണ് ഇത്. ആദ്യം പാരിസിലെ Eiffel tower നു വേണ്ടിയാണ് ഇവ ഉണ്ടാക്കപ്പെട്ടതെങ്കിലും  പിന്നീടു ഇവ വിശ്വാസികളുടെ സമ്മാനമായി ഇവിടെ സ്ഥാപിക്കപ്പെടുകകയായിരുന്നു . പള്ളിയുടെ അകത്തുള്ള സെന്റ്‌ ജോസെഫിന്റെ പ്രതിമക്കു മുന്‍പിലെ കെടാവിളക്കില്‍ നിന്നുള്ള എണ്ണ രോഗശാന്തി നല്‍കുമെന്ന് വിശ്വാസികള്‍ കരുതുന്നു.  .


പള്ളിയുടെ ഉള്‍ഭാഗം-2200 പേര്‍ക് ഇരിക്കാനും  10,000 പേര്‍ക്  നിന്ന്  പ്രാര്ധിക്കാനും ഉള്ള  സ്ഥലം  ഇവിടെ ഉണ്ട്  

                                                ഇവിടുത്തെ  പ്രസിദ്ധമായ   ഓര്‍ഗന്‍


                                            മുന്‍ഭാഗത്തുള്ള ബാല്കണി


ഇവിടുത്തെ stained glass windows-കാനഡയുടെ ചരിത്രത്തില്‍ സെന്റ്‌ ജോസെഫിന്റെ സംരക്ഷണം ഉണ്ടായി എന്ന് വിശ്വാസികള്‍  കരുതുന്ന പല ചരിത്ര സംഭവങ്ങളും പലഭാഗങ്ങളിലായി  ജനാല ചിത്രങ്ങളായി ഇവിടെ കാണാം.


                                                 ബ്രദര്‍ ആന്ദ്രേയുടെ പ്രതിമ
ഇതിനടുത്തായി അദ്ദേഹം താമസിച്ചിരുന്ന മുറിയും ചപ്പെലും ഒരു മ്യുസിയം  ആയി സംരക്ഷിച്ചിട്ടുണ്ട്.


 ഈ പള്ളിയുടെ Dome  ലോകത്തിലെ ഏറ്റവും വലിപ്പമുള്ളവയില്‍ ഒന്നായി  കരുതപ്പെടുന്നു. മൂന്നു പ്രധാന നിലകളിലേക്ക് എത്താനായി escalators ഉണ്ട് .ബാക്കിയുള്ള  ധാരാളം പടികള്‍ നടന്നു തന്നെ കയറണം    വളരെയേറെ സന്ദര്‍ശകര്‍ എത്തുന്ന ഒരു ഇടമാണിത് .


2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ന്യൂ ഫൌണ്ട് ലാന്‍ഡ്‌ ലെ ഓണം

                          കാനഡയിലെ  ഈ കൊല്ലത്തെ ലബര്‍ ഡേ സെപ്തംബര്‍ ആറിനാണ്..  ലേബര്‍  ഡേ എന്നാല്‍ നമ്മുടെ നാട്ടിലെ തൊഴിലാളി ദിനം പോലെ  പോലെ , തൊഴിലാളികളുടെ ഐക മത്യം celebrate ചെയ്യാന്‍   ഒരു ദിവസം!  .അന്ന് എല്ലാവര്ക്കും അവധി ദിവസം ആയിരിക്കും.  അവശ്യ സര്‍വീസുകളില്‍ ഡ്യൂട്ടി ഉള്ളവര്‍ക്ക് ഇരട്ടി ശമ്പളം കിട്ടുകയും ചെയ്യും. മാനുഷരെല്ലാവരും ഒന്ന് പോലെ ജീവിച്ചിരുന്ന മഹാബലിയുടെ ഭരണ കാലത്തിന്റെ ഓര്മ പുതുക്കാന്‍ ലബര്‍ ഡേ വീക്ക്‌ ഏന്‍ഡ്  ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.
                                                 ഇവിടെ ഞങ്ങളുടെ  പരിചയ സീമയിലുള്ള എല്ലാ മലയാളികളെയും കൂട്ടി വന്നപ്പോള്‍ ഒരുമുപ്പത്തഞ്ചു പേര്‍ ഉണ്ടായിരുന്നു.  ഞങ്ങളുടെ ഇവിടുത്തെ കാരണവര്‍ ആയ കുട്ടി സാറിന്റെ മരുമകളായ കൊളംബിയക്കാരിയുംനോവ സ്കൊഷിയയില്‍ നിന്ന് ഓണം കൂടാന്‍ വന്ന ഒരു കാനഡകാരിയും    ശരിക്കും കൂട്ടത്തില്‍ കൂടി .ന്യൂ ഫൌണ്ട് ലാന്ഡ് ന്റെ തലസ്ഥാനമായ സെന്റ്‌ ജോണ് സില്‍ വച്ച് നടന്ന Onam celebration ന്റെ ചില കാഴ്ചകള്‍ ആണ്  താഴെ .





          അവസാനം എടുത്ത ഗ്രൂപ്പ് ഫോട്ടോ  തന്നെയാകട്ടെ ആദ്യം 


                    റോഡരികില്‍ നിന്ന് നുള്ളിയെടുത്ത പൂക്കള്‍ കൊണ്ട് ഒരു അത്തപ്പൂ




             പൂര്‍ത്തിയായ പൂക്കളവും ബെറികള്‍ കൊണ്ടുള്ള   ആശംസയും 




                                പല രാജ്യങ്ങളില്‍ നിന്നായി കപ്പലും വിമാനവും ഒക്കെ കയറി വന്ന  വസ്തുക്കള്‍ കൊണ്ടോരുക്കിയ സദ്യ


   
                                            കേരളത്തില്‍ നിന്ന് 8000 മൈല്‍ ദൂരെ ഒരു ഓണ സദ്യ 




                   കോളംബിയക്കാരി ചോപ് സ്ടിക്  വച്ചാണ് സദ്യ കഴിച്ചത്



left handed ആയ നോവ സ്കൊഷിയന്‍  വിരുന്നുകാരി ബുദ്ധി മുട്ടിയെങ്കിലും ഞങ്ങളെ  എല്ലാം പോലെ കൈ കൊണ്ട് തന്നെ ഊണ് കഴിച്ചു 




                                       വിളംബുകാരും പടം പിടിത്തക്കാരും 


.
     ഊണ് കഴിഞ്ഞ ശേഷം വിനീതയുടെ engagement announce  ചെയ്തപ്പോള്‍ 




                                    പെണ്ണുങ്ങളുടെ  കസേര കളി 




                                        പിന്നെ പുരുഷന്മാരുടെ  കസേര കളി 




                                                                     വടം വലി 


                                             
                                                                       പന്ത് കളി 




                                          മരത്തണലില്‍ ഒരു വെടി വെട്ടം 




                       ചായക്കൊപ്പം ഒരു റൌണ്ട് ചീട്ടുകളി 



2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

Blue Berry picking

                  
                          വേനല്‍കാലത്തിന്റെ അവസാനം ആയാല്‍ വടക്കന്‍ അമേരിക്കയില്‍ പലതരം ബെറികളുടെ കാലം ആണ്. ഞങ്ങള്‍  താമസിക്കുന്നFerryland ഇല്‍  ഏറ്റവും കൂടുതല്‍ വളരുന്നത്‌ ബ്ലൂ ബെറിയാണ്.തൊട്ടടുത്തുള്ള  കുന്നുകളിലും പൊന്തകളിലും  കാട്ടുചെടി  പോലെ വളര്‍ന് നില്‍കുന്ന  ഇവ മേയ് മാസമായാല്‍  പൂവിടാന്‍ തുടങ്ങും, ഓഗസ്റ്റ്‌ അവസാനമാകുമ്പോള്‍ ബെറി പറിക്കാന്‍ പാകമാകും. ഏകദേശം 5-10 മില്ലി മീറ്റര്‍ വലിപ്പമുള്ള കടും violet നിറത്തില്‍ ഒരു കുലയില്‍ തന്നെ 3-8   പഴങ്ങള്‍ ഉണ്ടാകും.നേരിയ പുളി കലര്‍ന്ന  മധുരമാണ് ഇവക്കു.ധാരാളം antioxidents, vitamins  അടങ്ങിയ ഈ super food  കാന്‍സര്‍ , പലതരം inflammations , എന്നിവ തടയുകയും   രോഗ പ്രതിരോധ ശേഷി കൂട്ടുകയും  ചെയ്യുമെന്ന് പറയപ്പെടുന്നു. 

                         ഹൈ സീസണില്‍ ഇവിടുത്തുകാര്‍ ഇവ  പറിച്ചു ഫ്രീസ് ചെയ്യും.ബ്രേക്ക്‌ ഫാസ്റ്റ് സീരിയലിന്റെ  കൂടെ ദിവസവും blue berry  കഴിക്കുന്നവരുണ്ടു. കൂടാതെ  pie, പാന്‍ കേക്ക് എന്നിവയില്‍  ഫില്ലിംഗ് ആയും,  ഉപയോഗിക്കുന്നു. ജ്യൂസ്‌, ജെല്ലി ജാം ,muffins എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ട് .ഓഗസ്റ്റ്‌ - സെപ്ടംബരില്‍  പല cummunity കളിലും  ബ്ലൂ ബെറി ഫെസ്റിവല്‍  നടത്താറുണ്ട്‌  അവിടെ ബ്ലൂ ബെറി കൊണ്ടുണ്ടാക്കിയ ഫുഡ്‌ ഐറ്റംസ് ധാരാളമായി വിലപന്ക്കുണ്ടാകും.പല  കുടുംബങ്ങളും ഒന്നിച്ചു ചേര്‍ന്നും ഫ്രണ്ട്സ്  കൂടി ചേര്‍ന്നും  ബ്ലൂ ബെറി picking  നു പോകുന്നത്  തു ഒരു സ്ഥിരം പതിവാണ്.ബക്കറ്റുകള്‍ നിറയെ ബ്ലു  ബെറിയുമായി വൈകുന്നേരം മടങ്ങാം .ഇങ്ങനെയൊക്കെ ആണെങ്കിലും സൂപ്പര്‍ മാര്‍കെറ്റില്‍  ഇത് വാങ്ങണമെങ്കില്‍  ഒരു പൌണ്ടിന് ചിലപ്പോള്‍ നാല് അഞ്ചു  ഡോളര്‍ കൊടുക്കേണ്ടി  വരും .

അടുത്തിടെ   കൂട്ടുകാരുമൊത്ത് ബ്ലു ബെറി  തേടിപ്പോയ യാത്രയിലെ  ചില ചിത്രങ്ങള്‍  താഴെ .









2010 ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

St.Paul's Cathedral, London



അടുത്ത കാലത്ത് ലണ്ടനില്‍ പോയപ്പോള്‍ പ്രസിദ്ധമായ St..Paul's Cathedral (താഴത്തെ ചിത്രത്തിന്  wikipedia യോട് കടപ്പാട് )കാണാന്‍ അവസരം ലഭിച്ചു .പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിര്‍മിച്ച ഈ പള്ളി അക്കാലത്തെ ഏറ്റവും പൊക്കം കൂടിയ കെട്ടിടങ്ങളില്‍  ഒന്നായിരുന്നു.രാജ  കുടുംബവുമായി ബന്ധപ്പെട്ട വരുടെ  മാമ്മോദീസ , വിവാഹം മരണം തുടങ്ങിയവ ഇവിടെയായിരുന്നു നടന്നത് .ഡയാനയും Prince Charles ന്റെയും വിവാഹം ഇവിടെ വച്ചായിരുന്നു.

.




                                                
                  Main   Entrance for visitors


                                    
                                  Dome   ന്റെ ഉള്‍ഭാഗം


                                   പള്ളിയുടെ ഒരു പ്രധാന ഭാഗം


                                        പ്രധാന ഇരിപ്പിടങ്ങള്‍



      അവിടവിടെയായി വളരെ ഭംഗിയുള്ള ചില മാര്‍ബിള്‍ പ്രതിമകള്‍ കണ്ടു



                                          മറ്റൊരു കാഴ്ച



Dome ന്റെ  ഉള്ളിലുള്ള Balacony യും അവിടെ നില്‍ക്കുന്ന 3 visitors നെയും വളരെ   ചെറുതായി ഈ ചിത്രത്തില്‍  കാണാം. ഇവിടെയെത്താന്‍  വളരെ steep ആയ ഒരു പിരിയല്‍ കോവേണി കയറണം. വളരെ ബുദ്ധി മുട്ടിയാണ്  അവിടെ  എത്തിയത്. അല്പം കഴിഞ്ഞപ്പോള്‍ അവിടെനില്‍ക്കുന്നതില്‍ ഒരാള്‍ balcony ചാടിക്കടന്നു അതിനു വെളിയിലുള്ള വളരെച്ചെറിയ പാരപ്പെറ്റില്‍ നിലയുറപ്പിച്ചു.അതോടെ സെക്യൂരിറ്റി വന്നു എല്ലാ visitors  നെ യും പുറത്തു പോകാന്‍ ആവശ്യപ്പെട്ടു .അങ്ങനെ ഞങ്ങള്‍പുറത്തു  വന്നു കുറെ കാത്ത് നിന്നെങ്കിലും പിന്നെ ആരെയും അകത്തു പ്രവേശിപ്പിച്ചില്ല.



 കുറെ കഴിഞ്ഞപ്പോള്‍  Police വന്നു കഴിഞ്ഞു അയാളെ അനുനയിപ്പിച്ചു താഴെയിറക്കി.ആംബുലന്‍സ് ഇല്‍ ആശുപത്രിയിലേക്ക് അയച്ചു.അങ്ങനെ ആ വിസിറ്റ് അവസാനിച്ചു.

2010 ഓഗസ്റ്റ് 4, ബുധനാഴ്‌ച

Hampton Court Palace, U.K.



"The Tudors"എന്ന പ്രസിദ്ധമായ ടി വി സീരീസ്‌ കണ്ടു തുടങ്ങിയ കാലം മുതല്‍ എന്നെങ്കിലും Hampton court Palace കാണണം എന്ന്  ആഗ്രഹിച്ചിരുന്നു .അടുത്ത കാലത്ത് ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ അതിനു സാധിച്ചു .ലണ്ടന്‍ ഇല്‍ നിന്ന് ട്യൂബ്  വഴി തന്നെ ഇവിടെയെത്താന്‍ കഴിയും .വാട്ടര്‍ ലൂ സ്റ്റേഷനില്‍ എത്തിയ ശേഷം ഹാമ്പ്ടന്‍  കോര്‍ട്ട് ലേക്ക് പോകുന്ന ട്രെയിനില്‍ കയറിയാല്‍ പാലസിന്റെ അടുത്തുള്ള സ്റ്റേഷനില്‍ ഇറങ്ങാം .അവിടെ നിന്ന് അഞ്ചു മിനിറ്റ് നടന്നാല്‍ പാലസില്‍ എത്താം .ദൂരെ നിന്ന് തന്നെ  തെംസ് ന്റെ കരയിലുള്ള വലിയ കെട്ടിട സമുച്ചയം കാണാം

                                                  
                                       മെയിന്‍ ഗേറ്റ് കടന്നാല്‍ കാണുന്ന കാഴ്ച

പതിനാറാം  നൂറ്റാണ്ടില്‍ ആണ് ഇതൂ ആദ്യം നിര്‍മിക്കപ്പെട്ടത്  .ട്യുദര്‍ രാജ വംശത്തിന്റെയും പിന്നീട് സ്റ്റുവര്‍ട്ട്  രാജ വംശത്തിന്റെയും ഉടമസ്ഥതയില്‍പല പ്രാവശ്യം ഇത് പുതുക്കി പണിയപ്പെട്ടു. പലരും ഇതിന്റെ ഉടമസ്ഥരായിരുന്നെങ്കിലും  ഏറ്റവും നിറപ്പകിട്ടാര്‍ന്നത് ഹെന്‍ട്രി എട്ടാമന്റെ കാലമായിരുന്നു.
                                   ഫൌണ്ടന്‍ കോര്‍ട്ട്  എന്ന് അറിയപ്പെടുന്ന  ഭാഗം


 
                
     visitors നെ സ്വീകരിക്കുന്ന മുറിയിലെ  ഗ്ലാസ്‌ പെയിന്റിംഗ് ചെയ്ത ജനാല

ഫ്രാന്‍സിലെ വെഴ്സായ് കൊട്ടരത്തിനേക്കാള്‍ മെച്ചമായിരിക്കണമെന്നു കരുതി വളരെ  വലിയ പ്ലാനില്‍ തുടങ്ങിയെങ്കിലും അത് പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല.  ഹെന്‍ട്രി  രാജാവിന്റെ ഭാര്യമാരില്‍  പലരെയും  വിവാഹം കഴിച്ചതും , പിന്നെ  രാജ്യദ്രോഹം, വ്യഭിചാരം മുതാല്ലായ പല പല കാരണങ്ങളാല്‍ അവരെ ഉപേക്ഷിക്കുകയോ വധിക്കുകയോ ചെയ്തതും ഇവിടെ വച്ചാണ്.രാജ്യാവകാശിയായിഒരു ആണ്‍ കുഞ്ഞിനു വേണ്ടി ഹെന്‍ട്രി 6 പ്രാവശ്യം വിവാഹിതനായി കുട്ടികള്‍ മിക്കതും അലസിപ്പോവുകയോ മരണപ്പെട്ടു പോവുകയോ  ചെയ്തു .അവരുടെ ഓര്‍മ്മക്കായി ഒരു മുറിയുണ്ട് , ചിത്രം താഴെ .ജെയ്ന്‍  സീമോര്‍ എന്ന ഭാര്യയിലൊരു ആണ്‍ കുട്ടിയുണ്ടായെങ്കിലും രാജ്ഞി പ്രസവശേഷം മരണപ്പെട്ടു.


കൂടാതെ പ്രസിദ്ധരായ പലരുടെയും ഓയില്‍ പെയ്ന്റിങ്ങ്സ് ,ശില്പങ്ങള്‍,ചുവര്‍ ചിത്രങ്ങള്‍ എന്നിവ കൊണ്ട്സമൃദ്ധമായി അലങ്കരിച്ചിട്ടുണ്ട് ഈ കൊട്ടാരം.


                                  
                                  ചിത്രപ്പണികള്‍  ചെയ്ത  ഒരു പരവതാനി

                     
                  കിങ്ങ്സ് സ്ടയെര്‍  കേസ് എന്ന് അറിയപ്പെടുന്ന  ഭാഗത്തെ ചുവര്‍ ചിത്രം

                                                           
                                          മറ്റൊരു ചുവര്‍ ചിത്രം

                                        
                         ശിലപങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ഹാള്‍
                      
ഇവിടുത്തെ പൂന്തോട്ടങ്ങള്‍  വളരെ പ്രസിദ്ധങ്ങളാണ് .വളരെ വിശാലമായ ഇവയിലൂടെ നടക്കുമ്പോള്‍ അവിടവിടെയായി കാണപ്പെടുന്ന ജലധാര യന്ത്രങ്ങള്‍,അരയന്നങ്ങള്‍ എന്നിവ നമ്മുടെ കണ്ണിനു കുളിര്‍മ പകരും.ബ്രിട്ടനില്‍  അരയന്നങ്ങളുടെ  ഉടമസ്ഥത രാജ്ഞിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ഒരു കേഴ്വി ഉണ്ട്.

                                               
                   കൊട്ടാരത്തിനു മുകളില്‍ നിന്നുള്ള പൂന്തോട്ടത്തിന്റെ ഒരു വ്യു

                               
                             കൊട്ടാരത്തിന്റെ പിന്‍ഭാഗത്തുള്ള പൂന്തോട്ടം

ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറികള്‍ , കിടപ്പുമുറികള്‍ എന്നിവയും കണ്ടു.കൊട്ടാരത്തിന്റെ ഒരു ഭാഗം ഭക്ഷണത്തിനും  അതിഥി സല്കരങ്ങല്‍കുമുള്ള ഭാഗമായി മാറ്റിയിരിക്കുന്നു.വളരെ വിശാലമായ അടുക്കള , പാന്റ്രി,സ്റോറുകള്‍ വൈന്‍ വീപ്പകള്‍ സൂക്ഷിക്കുന്നതിനുള്ള   ഇടങ്ങള്‍ എന്നിവ ഇതില്‍ പ്പെടുന്നു .വളരെ വിശാലമായ ഒരു ഭാഗമാണിത്.

                                                     
                                     പ്രാതലിനുള്ള സ്വകാര്യ മുറി
                     
                                      മുഴുവനും വിശദമായി കാണണമെങ്കില്‍ ഒരു  മുഴുവന്‍ ദിവസവും വേണം . പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ രാജാക്കന്മാരുടെ ,ജീവിത  ശൈലിയെപ്പറ്റി ഒരു ഏകദേശരൂപം തീര്‍ച്ചയായും  ഈ സന്ദര്‍ശനംകൊണ്ട് കിട്ടും.

ഈ ബ്ലോഗ് തിരയൂ