2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

Hampton Court Palace, U.K.



"The Tudors"എന്ന പ്രസിദ്ധമായ ടി വി സീരീസ്‌ കണ്ടു തുടങ്ങിയ കാലം മുതല്‍ എന്നെങ്കിലും Hampton court Palace കാണണം എന്ന്  ആഗ്രഹിച്ചിരുന്നു .അടുത്ത കാലത്ത് ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ അതിനു സാധിച്ചു .ലണ്ടന്‍ ഇല്‍ നിന്ന് ട്യൂബ്  വഴി തന്നെ ഇവിടെയെത്താന്‍ കഴിയും .വാട്ടര്‍ ലൂ സ്റ്റേഷനില്‍ എത്തിയ ശേഷം ഹാമ്പ്ടന്‍  കോര്‍ട്ട് ലേക്ക് പോകുന്ന ട്രെയിനില്‍ കയറിയാല്‍ പാലസിന്റെ അടുത്തുള്ള സ്റ്റേഷനില്‍ ഇറങ്ങാം .അവിടെ നിന്ന് അഞ്ചു മിനിറ്റ് നടന്നാല്‍ പാലസില്‍ എത്താം .ദൂരെ നിന്ന് തന്നെ  തെംസ് ന്റെ കരയിലുള്ള വലിയ കെട്ടിട സമുച്ചയം കാണാം

                                                  
                                       മെയിന്‍ ഗേറ്റ് കടന്നാല്‍ കാണുന്ന കാഴ്ച

പതിനാറാം  നൂറ്റാണ്ടില്‍ ആണ് ഇതൂ ആദ്യം നിര്‍മിക്കപ്പെട്ടത്  .ട്യുദര്‍ രാജ വംശത്തിന്റെയും പിന്നീട് സ്റ്റുവര്‍ട്ട്  രാജ വംശത്തിന്റെയും ഉടമസ്ഥതയില്‍പല പ്രാവശ്യം ഇത് പുതുക്കി പണിയപ്പെട്ടു. പലരും ഇതിന്റെ ഉടമസ്ഥരായിരുന്നെങ്കിലും  ഏറ്റവും നിറപ്പകിട്ടാര്‍ന്നത് ഹെന്‍ട്രി എട്ടാമന്റെ കാലമായിരുന്നു.
                                   ഫൌണ്ടന്‍ കോര്‍ട്ട്  എന്ന് അറിയപ്പെടുന്ന  ഭാഗം


 
                
     visitors നെ സ്വീകരിക്കുന്ന മുറിയിലെ  ഗ്ലാസ്‌ പെയിന്റിംഗ് ചെയ്ത ജനാല

ഫ്രാന്‍സിലെ വെഴ്സായ് കൊട്ടരത്തിനേക്കാള്‍ മെച്ചമായിരിക്കണമെന്നു കരുതി വളരെ  വലിയ പ്ലാനില്‍ തുടങ്ങിയെങ്കിലും അത് പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല.  ഹെന്‍ട്രി  രാജാവിന്റെ ഭാര്യമാരില്‍  പലരെയും  വിവാഹം കഴിച്ചതും , പിന്നെ  രാജ്യദ്രോഹം, വ്യഭിചാരം മുതാല്ലായ പല പല കാരണങ്ങളാല്‍ അവരെ ഉപേക്ഷിക്കുകയോ വധിക്കുകയോ ചെയ്തതും ഇവിടെ വച്ചാണ്.രാജ്യാവകാശിയായിഒരു ആണ്‍ കുഞ്ഞിനു വേണ്ടി ഹെന്‍ട്രി 6 പ്രാവശ്യം വിവാഹിതനായി കുട്ടികള്‍ മിക്കതും അലസിപ്പോവുകയോ മരണപ്പെട്ടു പോവുകയോ  ചെയ്തു .അവരുടെ ഓര്‍മ്മക്കായി ഒരു മുറിയുണ്ട് , ചിത്രം താഴെ .ജെയ്ന്‍  സീമോര്‍ എന്ന ഭാര്യയിലൊരു ആണ്‍ കുട്ടിയുണ്ടായെങ്കിലും രാജ്ഞി പ്രസവശേഷം മരണപ്പെട്ടു.


കൂടാതെ പ്രസിദ്ധരായ പലരുടെയും ഓയില്‍ പെയ്ന്റിങ്ങ്സ് ,ശില്പങ്ങള്‍,ചുവര്‍ ചിത്രങ്ങള്‍ എന്നിവ കൊണ്ട്സമൃദ്ധമായി അലങ്കരിച്ചിട്ടുണ്ട് ഈ കൊട്ടാരം.


                                  
                                  ചിത്രപ്പണികള്‍  ചെയ്ത  ഒരു പരവതാനി

                     
                  കിങ്ങ്സ് സ്ടയെര്‍  കേസ് എന്ന് അറിയപ്പെടുന്ന  ഭാഗത്തെ ചുവര്‍ ചിത്രം

                                                           
                                          മറ്റൊരു ചുവര്‍ ചിത്രം

                                        
                         ശിലപങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ഹാള്‍
                      
ഇവിടുത്തെ പൂന്തോട്ടങ്ങള്‍  വളരെ പ്രസിദ്ധങ്ങളാണ് .വളരെ വിശാലമായ ഇവയിലൂടെ നടക്കുമ്പോള്‍ അവിടവിടെയായി കാണപ്പെടുന്ന ജലധാര യന്ത്രങ്ങള്‍,അരയന്നങ്ങള്‍ എന്നിവ നമ്മുടെ കണ്ണിനു കുളിര്‍മ പകരും.ബ്രിട്ടനില്‍  അരയന്നങ്ങളുടെ  ഉടമസ്ഥത രാജ്ഞിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ഒരു കേഴ്വി ഉണ്ട്.

                                               
                   കൊട്ടാരത്തിനു മുകളില്‍ നിന്നുള്ള പൂന്തോട്ടത്തിന്റെ ഒരു വ്യു

                               
                             കൊട്ടാരത്തിന്റെ പിന്‍ഭാഗത്തുള്ള പൂന്തോട്ടം

ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറികള്‍ , കിടപ്പുമുറികള്‍ എന്നിവയും കണ്ടു.കൊട്ടാരത്തിന്റെ ഒരു ഭാഗം ഭക്ഷണത്തിനും  അതിഥി സല്കരങ്ങല്‍കുമുള്ള ഭാഗമായി മാറ്റിയിരിക്കുന്നു.വളരെ വിശാലമായ അടുക്കള , പാന്റ്രി,സ്റോറുകള്‍ വൈന്‍ വീപ്പകള്‍ സൂക്ഷിക്കുന്നതിനുള്ള   ഇടങ്ങള്‍ എന്നിവ ഇതില്‍ പ്പെടുന്നു .വളരെ വിശാലമായ ഒരു ഭാഗമാണിത്.

                                                     
                                     പ്രാതലിനുള്ള സ്വകാര്യ മുറി
                     
                                      മുഴുവനും വിശദമായി കാണണമെങ്കില്‍ ഒരു  മുഴുവന്‍ ദിവസവും വേണം . പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ രാജാക്കന്മാരുടെ ,ജീവിത  ശൈലിയെപ്പറ്റി ഒരു ഏകദേശരൂപം തീര്‍ച്ചയായും  ഈ സന്ദര്‍ശനംകൊണ്ട് കിട്ടും.

1 അഭിപ്രായം:

  1. ഹാംപ്ടണ്‍ കൊട്ടാരത്തിന്റെ വിശദമായ കാഴ്ചകള്‍ക്ക് നന്ദി.ചിത്രങ്ങള്‍ വളരെ നന്നായി കേട്ടോ

    മറുപടിഇല്ലാതാക്കൂ

ഈ ബ്ലോഗ് തിരയൂ