വേനല്‍കാലത്തിന്റെ അവസാനം ആയാല്‍ വടക്കന്‍ അമേരിക്കയില്‍ പലതരം ബെറികളുടെ കാലം ആണ്. ഞങ്ങള്‍ താമസിക്കുന്നFerryland ഇല്‍ ഏറ്റവും കൂടുതല്‍ വളരുന്നത് ബ്ലൂ ബെറിയാണ്.തൊട്ടടുത്തുള്ള കുന്നുകളിലും പൊന്തകളിലും കാട്ടുചെടി പോലെ വളര്‍ന് നില്‍കുന്ന ഇവ മേയ് മാസമായാല്‍ പൂവിടാന്‍ തുടങ്ങും, ഓഗസ്റ്റ് അവസാനമാകുമ്പോള്‍ ബെറി പറിക്കാന്‍ പാകമാകും. ഏകദേശം 5-10 മില്ലി മീറ്റര്‍ വലിപ്പമുള്ള കടും violet നിറത്തില്‍ ഒരു കുലയില്‍ തന്നെ 3-8 പഴങ്ങള്‍ ഉണ്ടാകും.നേരിയ പുളി കലര്‍ന്ന മധുരമാണ് ഇവക്കു.ധാരാളം antioxidents, vitamins അടങ്ങിയ ഈ super food കാന്‍സര്‍ , പലതരം inflammations , എന്നിവ തടയുകയും രോഗ പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.
ഹൈ സീസണില്‍ ഇവിടുത്തുകാര്‍ ഇവ പറിച്ചു ഫ്രീസ് ചെയ്യും.ബ്രേക്ക് ഫാസ്റ്റ് സീരിയലിന്റെ കൂടെ ദിവസവും blue berry കഴിക്കുന്നവരുണ്ടു. കൂടാതെ pie, പാന്‍ കേക്ക് എന്നിവയില്‍ ഫില്ലിംഗ് ആയും, ഉപയോഗിക്കുന്നു. ജ്യൂസ്, ജെല്ലി ജാം ,muffins എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ട് .ഓഗസ്റ്റ് - സെപ്ടംബരില്‍ പല cummunity കളിലും ബ്ലൂ ബെറി ഫെസ്റിവല്‍ നടത്താറുണ്ട് അവിടെ ബ്ലൂ ബെറി കൊണ്ടുണ്ടാക്കിയ ഫുഡ് ഐറ്റംസ് ധാരാളമായി വിലപന്ക്കുണ്ടാകും.പല കുടുംബങ്ങളും ഒന്നിച്ചു ചേര്‍ന്നും ഫ്രണ്ട്സ് കൂടി ചേര്‍ന്നും ബ്ലൂ ബെറി picking നു പോകുന്നത് തു ഒരു സ്ഥിരം പതിവാണ്.ബക്കറ്റുകള്‍ നിറയെ ബ്ലു ബെറിയുമായി വൈകുന്നേരം മടങ്ങാം .ഇങ്ങനെയൊക്കെ ആണെങ്കിലും സൂപ്പര്‍ മാര്‍കെറ്റില്‍ ഇത് വാങ്ങണമെങ്കില്‍ ഒരു പൌണ്ടിന് ചിലപ്പോള്‍ നാല് അഞ്ചു ഡോളര്‍ കൊടുക്കേണ്ടി വരും .