2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച

The Phantom of the Opera


 The Phantom of the Opera  എന്ന പേരില്‍ 1910 ഇല്‍ എഴുതപ്പെട്ട ഒരു നോവലിനെ അടിസ്ഥാനമാക്കി Andrew Lloyd Weber  നിര്‍മിച്ച  അതേ പേരില്‍ ഉള്ള Musical  അടുത്ത ദിവസങ്ങളില്‍ ലണ്ടനിലെ Her Majesty's  theatre  ല്‍ വച്ച് കാണാന്‍ ഉള്ള സന്ദര്‍ഭം  കിട്ടി.
                                                theatre  ന്റെ ലോബി
ലോകത്തിലെ തന്നെ ഏറ്റവും  കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കപ്പെടുന്ന  സ്റ്റേജ് ഷോ  ആണിത്.1986ല്‍ഇത്പ്രദര്‍ശിപ്പിച്ചുതുടങ്ങിയശേഷം  
ഇക്കാലം  വരെ പലരാജ്യങ്ങളില്‍നിന്നുള്ള നൂറു  
കോടിയോളം കോടി ആളുകള്‍ ഇത് കണ്ടു കഴിഞ്ഞു.25 രാജ്യങ്ങളിലായി125 പട്ടണങ്ങളില്‍
 ഇത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .

               Her Majesty's Theatre  നു  പുറത്തെ കാഴ്ച
                                   Christine എന്ന ഗായികയും ,Erik , Raoul എന്ന രണ്ടു പുരുഷന്മാരുമായിട്ടുള്ള ത്രികോണ പ്രേമമെന്നു വേണമെങ്കില്‍ ഈ കഥയെ ഏറ്റവും ചുരുക്കി പറയാം .പക്ഷെ കാഴ്ചക്കാരനെ ഒരു  അത്ഭുത പ്രപഞ്ചത്തിലേക്ക് നയിക്കുന്ന രീതിയിലാണ് ഇതിന്റെ അവതരണം. ടിക്കറ്റ്‌ വില 20 മുതല്‍ 63 ബ്രിട്ടീഷ്‌ പൌണ്ട് വരെയാണ്..എന്നിട്ട് പോലും മൂന്നു നാലും പ്രാവശ്യംഇത്കണ്ടധാരാളംപേരുണ്ടെന്നുള്ളത്ഈ ഷോയുടെ  ജന പ്രീതിയുടെ സാക്ഷ്യ  പത്രമാണ്‌  .ഈ കഥയുടെ രണ്ടാം ഭാഗം Love Never  Dies എന്ന പേരില്‍ കഴിഞ്ഞ വര്ഷം  പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട് . 


Christine  ന്റെ ചിത്രമുള്ള പോസ്റ്റര്‍
     
      നായക കഥാപാത്രമായ Erik ന്റെ മുഖത്തിന്റെ വികൃതമായ വലതു ഭാഗം മറക്കാന്‍ ഒരു മാസ്ക്  എപ്പൊഴും ധരിച്ചിരിക്കും.അയാള്‍ ഒരു സംഗീത പ്രതിഭയാണ് . Raoul ,Christineന്റെബാല്യ കാല  സുഹൃത്തും .രണ്ടു പേരും  അവളെ പ്രേമിക്കുന്നു രണ്ടു തരത്തിലാണെന്നു മാത്രം. ഈ രണ്ടു ബന്ധങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നിടത്താണ്  കഥാകാരന്റെ മാന്ത്രിക സ്പര്‍ശം. കഥ നടക്കുന്നത് പ്രധാനമായും ഒരു Opera theatre  ഇല്‍ആണ്.‍കഥനടക്കുന്നStage,നദിയിലൂടെ ഒഴുകി വരുന്നചെറു വള്ളം ,ഭൂമിക്കടിയിലെ dungeon ,ബാക്ക്സ്റ്റേജ്,നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം,balcony ,എന്നിവിടങ്ങളിലായി     നടക്കുന്ന  കഥയുടെ  
രംഗസജ്ജീകരണങ്ങളും  അത് മാറി മാറി വരുന്ന രീതിയും  മറ്റും  അതിന്റെ  തനിമ  കൊണ്ട്  ആരെയും   അത്ഭുതപ്പെടുത്തും.എടുത്തുപറയേണ്ട വേറൊരു  കാര്യം  ഇതിലെ  സംഗീതം  ആണ്.അതു  കാഴ്ചക്കാരനെ  unearthly ആയ ഒരു ലോകത്തേക്ക്  
കൂട്ടിക്കൊണ്ടു  പോകും,എന്നൊക്കെ  ഞാന്‍ എഴുതിയാന്‍  ആ  experience  ന്റെ  ഒരംശം  പോലും  ആകുന്നില്ല  .

                                                         list of  the  Cast
പ്രധാനഅഭിനേതാക്കളെല്ലാം സംഗീതത്തിലും  അഭിനയത്തിലുംഉന്നതബിരുദങ്ങള്‍നേടിയവരാണ്.പാട്ടുംഅഭിനയവും  ഒന്നിച്ചു അനായാസമായി 
co orodinate ചെയ്തിരിക്കുന്നു.
 സ്റ്റേജ്-ഷോ തുടങ്ങുന്നതിനു മുന്പെടുത്തത്

ഷോതുടങ്ങിക്കഴിഞ്ഞാല്‍പിന്നെക്യാമറഅനുവദനീയമല്ല .അത്കൊണ്ട്അകത്തെ  ഫോട്ടോസ്  ഒന്നും  എടുക്കാന്‍  പറ്റിയില്ല.ഹാളിന്നു  വെളിയില്‍ 
 നിന്നെടുത്ത  ചിലചിത്രങ്ങള്‍  ഇതോടൊപ്പം  ചെര്കുന്നു. ഇത്കണ്ടിരുന്ന  രണ്ടരമണിക്കൂര്‍  എങ്ങനെ കടന്നു പോയെന്നറിയില്ല !
 ഈകാഴ്ച എന്റെ  ജീവിതത്തിലെ ഏറ്റവും  മനോഹര  മുഹൂര്‍ത്തങ്ങളില്‍  ഒന്നായി ഞാന്‍ കണക്കാക്കുന്നു.



2 അഭിപ്രായങ്ങൾ:

ഈ ബ്ലോഗ് തിരയൂ