2010, ജൂലൈ 4, ഞായറാഴ്‌ച

Windsor , Ontario

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ഒരു പട്ടണമാണ്  വിന്‍സര്‍ .കഴിഞ്ഞ മാസം  ജോലിയുടെ ഭാഗമായി ഇവിടം സന്ദര്‍ശിക്കാന്‍ ഇടയായി .ഈ സമയത്ത് തന്നെ detroit ലും  ഒന്ടരിയോയുടെ   പല ഭാഗങ്ങളിലും    ആയി  താമസിക്കുന്നകുറെ മലയാളി കുടുംബങ്ങളുടെ  ഒരു സംഗമം ഉണ്ടെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി.


                                          
                                        traditional style ഇല്‍ നിര്‍മിക്കപ്പെട്ട ഒരു പഴയ വീട്( സംരക്ഷിക്കപ്പെട്ടത്‌)          

ടോരോന്റൊയിലെ പിയെര്സന്‍  എയര്‍പോര്‍ട്ടില്‍ നിന്ന് വളരെ ചെറിയ എയര്‍ ടാക്സിയില്‍ ആണ് ലണ്ടനിലേക്ക് പോയത്. ഇംഗ്ലണ്ട് ലെ ധാരാളം സ്ഥലപ്പേരുകള്‍ ഈഭാഗത്തും കാണാം .ആദ്യ കാലത്തെ കുടിയേറ്റക്കാര്‍ പ്രധാനമായും ഇംഗ്ലണ്ട്  ഇല്‍  നിന്ന് വന്നവര്‍ ആയതിനാല്‍  അവരവരുടെ വേരുകളുടെ ഓര്മ നില നിര്‍ത്താനായി ഇംഗ്ലീഷ് സ്ഥലനാമങ്ങള്‍  തന്നെ സ്വീകരിച്ചു .ലണ്ടന്‍ , വിന്‍സര്‍ ,ചാതം കെന്റ്  തുടങ്ങിയവ അവയില്‍ ചിലത് മാത്രം.ഇവിടെ ഒരു തെംസ് നദി കൂടി ഉണ്ടെന്നു അറിയുമ്പോള്‍  അവരുടെ നൊസ്റ്റാള്‍ജിയ യുടെ ആഴം എത്ര അധികമായിരുന്നു എന്ന് മനസ്സിലാക്കാം .
                                     
                                                    Southern Ontario യിലെ  Thames നദിയുടെ  ഒരു  ഭാഗം

Windsor നെയും  detroit നെയും  ബന്ധിപ്പിക്കുന്ന  Ambassidor bridge  ന്റെ  ചിത്രം  താഴെ ഏകദേശം അര മണിക്കൂര്‍ കൊണ്ട് ഈ പാലം വഴി അമേരിക്കയില്‍ എത്താം  Long weekends  നു മുന്‍പ് ക്യു വിനു നീളം കൂടും .ഇതിലൂടെ പലരും  ജോലിക്കായി ദിവസേന detroit ഇല്‍  പോയി വരുന്നുണ്ട് .  അമേരിക്ക യുടെയും കാനഡ യുടെയും ഉള്‍ നാടുകളിലേക്കുള്ള ചരക്കു ഗതാഗതം പ്രധാനമായും  Detroit river  ഇല്‍ കൂടിയുള്ള barge  കള്‍ ( ചിത്രത്തില്‍  പാലത്തിനു  താഴെ  )വഴിയാണ്.



Odette Sculpture park  ,detroit നെയും Wondsor ന്റെയും   ഇടക്കായി  ഒഴുകുന്ന  Detroit river  ന്റെ  കരയിലാണ് സ്ഥിതി ചെയ്യുന്നത് . ലോക പ്രസിദ്ധരായചില  ശില്പികളുടെ സൃഷ്ടികള്‍  ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ,അവയില്‍ ചിലതിന്റെ ചിത്രങ്ങള്‍ താഴെ കാണാം.

                                                                      
                                                                                         "Flying Men"


       "Tohawah"  (അരയന്നങ്ങള്‍  )


                                                          
                                                                          Tembo എന്ന് പേരുള്ള ശില്‍പം

 windsor -detroit freedom festival  നെപ്പറ്റി  എടുത്തു  പറയേണ്ടതുണ്ട്.രണ്ടു ആഴ്ച നീണ്ടു നില്‍കുന്ന ഇതിന്റെ  ഭാഗമായുള്ള വെടിക്കെട്ട്‌ വളരെ പ്രസിദ്ധമാണ് .ഇത് മിക്ക വരും കാനഡ ഡേ ആയ ജൂലൈ ഒന്നിനും അമേരിക്കന്‍സ്വാതന്ത്ര്യ  ദിനമായ  ജൂലൈ നാലിനും അടുപ്പിച്ചു ആയിരിക്കും. Detroit river ന്റെ  മുകളില്‍ നടക്കുന്ന ഇത് കാണാനായി നദിയുടെ ഇരു കരകലുമായി ഏകദേശം ഒരു മില്യണ്‍ കാണികള്‍ തടിച്ചു കൂടും

          
                                                                                      Windsor ഇല്‍ നിന്നുള്ള detroit skyline
.
                                                      
                                                                                     General motors building
                                                          
.                                                      
                                                                                               Ceasars Casino

Ceasars casino ,Gambling ഇല്‍  താല്പര്യമുള്ള  tourist  കളെ പ്രത്യേകിച്ചും അമേരിക്കക്കാരെ  ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഒരു കേന്ദ്രമാണ് .ആയിരക്കണക്കിനു ബൂത്തുകളിലായി പല തരം  ഗെയിംസ് കാണാം .അമേരിക്കയിലെ drinking age 21 ഉം  കാനഡ യിലേതു    19 ആയതു  കൊണ്ട്  19 ഉം  20 ഉം  വയസുള്ള  ധാരാളം  ചെറുപ്പക്കാര്‍  പാലം  കടന്നു  ഇവിടെ
വരാറുണ്ട് .


                                                          
                                                                                           കസിനോയുടെ Entranace


Gambling addiction ഉള്ള പലരും ഇവിടെ വന്നു ധാരാളം സമയവും പണവും പാഴാക്കാറുണ്ട് .ഞങ്ങള്‍ പോയ സമയത്ത്  സ്തീകളും  പുരുഷന്മാരുമായ  ധാരാളം  seniors നെ  അവിടെ  കണ്ടു  .എകാതന്തയാണ്  ഒരു  പ്രധാന കാരണം. Gambling addiction ഉള്ളവര്കുള്ള  കൌണ്സില്ലിംഗ് വടക്കേ അമേരിക്കയില്‍ പല സ്ഥലങ്ങളിലും available ആണ്  .
                                       .

2010, ജൂൺ 15, ചൊവ്വാഴ്ച

Dandelion



ഡാ ന്ടലിയോന്‍ എന്ന് പേരുള്ള ചെടിയുടെ പൂവാണ് ചിത്രത്തില്‍..ഞാന്‍ ചെടി എന്ന് പറഞ്ഞെങ്കിലും ഇവിടെ എല്ലാവരും ഇതിനെ ഒരു കളയായിട്ടാണ് കണക്കാക്കുന്നത് ..പണ്ട് കാലത്ത് യുറോപിലും വടക്കന്‍  അമേരിക്കയിലും മാത്രം കണ്ടിരുന്ന ഇതിനെ ഇന്ന് ലോകമെങ്ങും കാണാം .കടും മഞ്ഞ നിറത്തിലുള്ള പൂക്കള്‍ ആറോ ഏഴോ ഇഞ്ച് നീളമുള്ള തണ്ടിലാണ് കാണപ്പെടുക.രാത്രി കൂമ്പ്‌കയും രാവിലെ സൂര്യനെക്കണ്ടാല്‍ വിടരുകയും ചെയ്യും .പൂവ് ഉണങ്ങി കഴിഞ്ഞാല്‍ ആ തണ്ടിന്റെ അറ്റത് നിന്ന് തന്നെ വിത്തുകള്‍ ഉണ്ടായി വരും. ചെറിയ വിത്തുകളുടെ പുറത്തു  അപ്പുപ്പന്‍ താടിയുടെത് പോലെ പഞ്ഞി പോലെ ഒരു പൊതിയുണ്ടാവും.ഇത് മൂലം കാറ്റില്‍ പറന്നുള്ളവിത്ത് വിതരണം എളുപ്പമാണ്.

പണ്ട് കാലത്ത് ഈ ചെടിയുടെ എലാ ഭാഗവും ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു.ഇന്നും പലരും ഇതിന്റെ പൂവും ഇലകളും സാലഡില്‍ ചേര്‍ക്കാറുണ്ട്.ഇലകളില്‍ ധാരാളം വൈറ്റമിനുകളുംഇരുമ്പും മറ്റു  ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇലയും പൂവും ഉപയോഗ്ച്ചു ഡാന്ടലിയോന്‍  വൈന്‍ ഉണ്ടാക്കിയിരുന്നു. വേരുകള്‍ വറുത്തു പൊടിച്ചു കാപ്പിപ്പൊടിയും .ചെടിയും പൂവും കൂടിതിളപ്പിച്ചു ഊറ്റിയെടുക്കുന്ന വെള്ളം മൂത്രം കൂടുതല്‍ പോകാനും detoxify  ചെയ്യാനും  നല്ലതാണെന്ന് പറയപ്പെടുന്നു . 

ഉദ്യാന പ്രേമികള്‍ ഇതിനെ  നശിപ്പിക്കാന്‍ കീട നാശിനികള്‍ പ്രയോഗിക്കുന്നതിനെതിരെ പ്രകൃതി സ്നേഹികള്‍ക് എപ്പോഴും പരാതിയാണ്. ഇത് കാരണം ഗവണ്‍മെന്റ് insecticide  ഉപയോഗിച്ച് കള  നശിപ്പിക്കുന്നത് നിയമം മൂലം നിരോധിച്ചു .പു ല്‍ത്തകിടിഭംഗിയാക്കി വയ്കുന്നവര്ക് ഈ ചെടി ഒരു സ്ഥിരം തല വേദന ആണെങ്കിലും ഇവിടുത്തെ ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മഞ്ഞു കാലത്തെ " back & white " scenery  കണ്ടു ബോറടിച്ചിരിക്കുന്ന ഞങ്ങള്‍ക്ക് വസന്ത  കാലത്തിന്റെ ആഗമനം അറിയിച്ചു കൊണ്ടുള്ള  e ഈ മഞ്ഞ നക്ഷത്രങ്ങളുടെ വരവ് മനം കുളിര്‍പിക്കുന്നതാണ്.
  ഏപ്രില്‍ ,മെയ്‌ ജൂണ്‍ മാസങ്ങളില്‍  ആയിരക്കണക്കിന് പൂക്കള്‍  തുന്നിച്ചേര്‍ത്ത ഈ  മഞ്ഞപ്പട്ട് കാനഡയിലെ ഉള്‍നാടന്‍  റോഡരികിലെ സ്ഥിരം കാഴ്ചയാണ്.

2010, ജൂൺ 11, വെള്ളിയാഴ്‌ച

Departure of winter from Ferry Land

2010, മേയ് 23, ഞായറാഴ്‌ച

Leamington & Kingsville


ലെമിങ്ങ്ടന്‍ മെറീന 

കാനഡയിലെ ഒണ്ടാരിയോ  പ്രവിശ്യയുടെ  ഏറ്റവും തെക്ക് ഭാഗത്തായിട്ടാണ് ലെമിങ്ങ്ടന്‍ സ്ഥിതി ചെയ്യുന്നത്.32000  പേര്‍ മാത്രം താമസിക്കുന്ന ഒരു ചെറിയ പട്ടണമാണിത്.ധാരാളം തക്കാളി കൃഷി ചെയ്യുന്ന ഗ്രീന്‍ ഹൌസുകള്‍ ഉള്ളത് കൊണ്ട് ,Tomato Capital of Canada" എന്ന് അറിയപ്പെടുന്നു. പലതരം പഴങ്ങള്‍, ചോളം, കാപ്സികം,വെള്ളരി ,റോസ് പുഷ്പങ്ങള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു . green house കളില്‍ temparature & humidity ക്രമീകരിച്ചു നടത്തുന്ന പ്രത്യേക കൃഷി രീതിയായ Hydroponic farming ഇവിടെ  വളരെ  വിജയകരമായി  നടപ്പിലാക്കിയിട്ടുണ്ട്.   കാനഡയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്  കാലാവസ്ഥ വളരെ നല്ലതാണ്, അതുകൊണ്ട്  ഈ സ്ഥലത്തെ ചിലര്‍ " Sun parlour of Canada " എന്നും  പറയാറുണ്ട് .
                                                  
                                                             Heinz  ഫാക്ടറി 

തക്കാളി കൊണ്ടുള്ള  കെച്ചപ്പ് ഉലപ്ടെയുള്ള പലതരം ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുന്ന Hienz factory ഫാക്ടറി ആണ് ഇവിടുത്തെ  പ്രധാന്‍ തൊഴില്‍ ദാതാവ് .അമേരിക്ക യുടെയും കാനഡയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന "ഈറി" തടാകത്തിന്റെ കരയിലാണ് ഈ പട്ടണം .വസന്ത കാലത്തും വേനല്‍ കാലത്തും  ഇവിടെ ധാരാളം സന്ദര്‍ശകര്‍ വരാറുണ്ട്.



Leamington ന്റെ  തെക്ക്ഭാഗത്തായി ഈറി തടാകത്തിലാണ്Pelee Island .ഇത് ഒരു സംരക്ഷിത മേഖലയാണ് .പല തരം അപൂര്‍വ പക്ഷി മൃഗാദികളുടെയും ആവാസ സ്ഥാനമാണിത്.ലെമിങ്ങ്ടനില്‍  നിന്ന്  ദ്വീപിലേക്ക്  ബോട്ട് സര്‍വീസ് ഉണ്ട് .
ലെമിങ്ങ്ടനില്‍ നിന്നും മടങ്ങുന്ന വഴിയിലാണ്  കിങ്ങ്സ് വില്‍ എന്ന  ചെറു പട്ടണം.ഇവിടെ പ്രധാന റോഡിന്‍റെ അരികിലായാണ്‌ "JackMiner's migratory bird foundation "
  
    ദൂരെ  ദേശങ്ങളില്‍  നിന്ന്  പറന്നു  വരുന്ന  പക്ഷികള്‍ക് വിശ്രമിക്കുവാനുള്ള   സ്ഥലം 


ഏകദേശം നൂറു കൊല്ലം മുന്‍പ് ജീവിച്ചിരുന്ന ജാക്ക് മൈനെര്‍ എന്ന ഒരു പ്രകൃതി സ്നേഹി തുടങ്ങി വച്ചതാണിത്.അക്കാലത്തു ദേശാടന പക്ഷികളെ നിരീക്ഷിക്കാനായി ബാന്ടിംഗ്( ചെറിയ ഒരു  identification tag  കാലില്‍  കെട്ടി വയ്കും) ആദ്യമായി തുടങ്ങിയത് അദ്ദേഹമായിരുന്നു .

വടക്കേ അമേരിക്കയില്‍ നിന്ന് wild duck , canada geese  എന്നിവയാണ്  പ്രധാനമായും വരുന്നത് .ഞങ്ങള്‍  ചെന്ന സമയത്ത് പക്ഷികള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും സീസണില്‍ ആയിരക്കണക്കിന് പക്ഷികള്‍ ഇവിടെ വന്നു പോകും.ജാക്ക് മൈനെരുടെ സേവനങ്ങളെ പുരസ്കരിച്ചു  King George ആറാമന്‍  , അദ്ദേഹത്തിന്  "Order of British Empire " എന്ന ബഹുമതി നല്‍കി .ഇതോടു ചേര്‍ന് ചെറിയ ഒരു Zoo കൂടി ഉണ്ട്.

                                                             കാനഡ ഗൂസ് 
Colasanti's Tropical garden  ഇവിടെയാണ് .രണ്ടു തലമുറ മുന്‍പ് ഗ്രീന്‍ ഹൌസ് ആയി തുടങ്ങി ഇപ്പോള്‍ ഇത്  ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി  മാറിയിരിക്കന്നു .Tropical garden,ചെറിയ ഒരു zoo,golf course, garden accessories& fresh produce വില്കുന്ന ഏരിയ, രസ്ടരന്റ്റ് എന്നിവയെല്ലാം കൂടിച്ചേര്‍ന്നു ഫാമിലി ഔട്ടിങ്ങിനു പറ്റിയ ഒരിടമായി ഇതിനെ ഇവിടുത്തുകാര്‍ കണക്കാക്കുന്നു.

                                                    Colasanti's tropical garden

Monarch Butter flies(ചിത്രത്തിന്  വിക്കിപീഡിയയോട് നന്ദി  )  എന്ന് അറിയപ്പെടുന്ന  ഒരു പ്രത്യേകതരം  ചിത്ര ശലഭങ്ങളുടെ ദേശാടന പഥം കൂടിയാണ് ഇവിടം .ഇവ ആഗസ്റ്റ്‌ മാസം മുതല്‍ തെക്ക് , അമേരിക്ക വഴി മെക്സിക്കൊയിലെക്കും  വസന്ത കാലത്തിന്റെ  ആദ്യം മുതല്‍ വടക്കോട്ടും  സഞ്ചരിക്കും  .

                                  ഈ ഇനം  ചിത്രശലഭങ്ങള്‍   മാത്രമേ  പക്ഷികളെ പോലെ ദേശാടനംനടത്താറുള്ളൂ !മൂന്നു നാല് generation കൊണ്ടാണ്   ഈ  ജീവികള്‍   അവയുടെ ഈ പോക്കുവരവിന്റെ യാത്രാ ചക്രം പൂര്‍ത്തിയാക്കുന്നത് .ഈ യാത്രക്കിടെ പെണ്‍ശലഭം  മുട്ടയിടുകയും വിരിയിക്കുകയും മരിക്കുകയും ഒക്കെ ചെയ്യും , എന്നാലും അവയ്ക്ക് തങ്ങളുടെ യാത്ര പൂര്‍ത്തി യാക്കാതെ  വയ്യ!

2010, മേയ് 3, തിങ്കളാഴ്‌ച

മയിലാട്ടം


London zoo വില്‍ കണ്ട കാഴ്ച !  മയില്‍ കമ്പിയഴി യു ടെ അകത്തു  ആയതിനാല്‍ തെളിച്ചം കുറവാണ്. 



ഈ ബ്ലോഗ് തിരയൂ