എന്റെപല യാത്രകളെപ്പറ്റിയും,അതുമായിബന്ധപ്പെട്ടചിലകാഴ്ചകളെപറ്റിയും
ആണ്സാധാരണവല്ലപ്പോഴുംഈബ്ലോഗില്‍എഴുതാറുള്ളത്.ഈപ്രാവശ്യംഒരുപുസ്തകത്തെപ്പറ്റിഎഴുതാം എന്നുകരുതി.അതുംഒരുയാത്രതന്നെയണല്ലോ...എഴുത്തുകാരന്റെ ചിന്ത ലോകത്തേക്ക് ആണെന്ന് മാത്രം...അടുത്തിടെ മെഡിക്കല്‍ ലീവില്‍ കുറെ ദിവസം വീട്ടിലിരിക്കേണ്ടി വന്നു .Winter ന്റെ ഉച്ചസ്ഥായിയില്‍ ഒറ്റക്ക് വീട്ടിലിരിക്കേണ്ടി വന്ന എന്റെ ദയനീയാവസ്ഥ ഓര്‍ത്തു ഒരു കൂട്ടുകാരി കൊടുത്തയച്ച Matthew Syed എഴുതിയ "Bounce" എന്ന പുസ്തകം ആണ് ഈ ലേഖനത്തിന് ആധാരം.
, ഒളിമ്പിക്സിലും കോമണ്‍ വെല്‍ത്ത് ഗയമ്സിലുംടേബിള്‍ ടെന്നിസില്‍ പല പ്രാവശ്യം ചാമ്പ്യന്‍ ആയിരുന്നു ലേഖകന്‍ .BBC ,The Times of London എന്നിവയില്‍ സ്ഥിരമായി സ്പോര്‍ട്സ് കോളം കൈകാര്യം ചെയ്യുന്നുമുണ്ട്.. അത്ഭുതകരമായ വിജയങ്ങളുടെ സ്മാരകങ്ങളായി ലോകം കൊണ്ടാടുന്ന പല വ്യക്തികളുടെയും ജീവിതം സൂക്ഷ്മമായി പരിശോധിച്ച് വിജയത്തിന് എന്തെങ്കിലും പ്രത്യേക ശാസ്ത്രമോ ഫോര്‍മുലയോ ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് 312 പേജുള്ള ഈ പുസ്തകത്തിലൂടെ അദ്ദേഹം.
അപൂര്‍വ വിജയ സോപാനങ്ങളിലെത്തുന്ന ഏതൊരാളും സവിശേഷമായ സാഹചര്യങ്ങളുടെ പിന്തുണ കിട്ടിയവരാണ് എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു .Meritocracy മാത്രമാണ് സ്പോര്‍ട്സില്‍ വിജയത്തിന് അളവുകോല്‍ എന്ന വാദം സ്വന്തം ജീവിതം ഉദാഹരിച്ചു ഖണ്ധിക്കുകയാനിവ്ടെ .മാത്യു വിന്റെ മാതാപിതാക്കള്‍ ടെന്നീസ് കളിക്കരായിരുന്നില്ല.എന്നിട്ടും അവര്‍ തങ്ങളുടെ രണ്ടു ആണ്‍ കുട്ടികള്‍ക്കായ് ഒരു നല്ല ടേബിള്‍ ടെന്നീസ് ടേബിള്‍ വാങ്ങി അവരുടെ garrage ഇല്‍ സ്ഥാപിച്ചു.Table Tennis ഇല്‍ വളരെ തല്പരനായിരുന്ന സ്വന്തം സഹോദരന്‍ ഇപ്പോഴും കൂടെ കളിക്കനുണ്ടായിരുന്നതും വലിയൊരു തുണയായി എന്ന് അദ്ദേഹം പറയുന്നു.അക്കാലത്തെ ഇംഗ്ലണ്ട് ലെ ഏറ്റവും മുന്തിയ കോച്ച് മാത്യു പഠിച്ച സ്കൂളിലെ ടീച്ചര്‍ ആയിരുന്നു.പില്‍കാലത്ത് അദ്ദേഹം മാത്യുവിന്റെ പേര്‍സണല്‍ ട്രെയിനര്‍ ആയി മാറി.24 മണിക്കൂറും തുറന്നിരിക്കുന്ന ഒമേഗ സ്പോര്‍ട്സ് ക്ലബ് തൊട്ടടുത്ത് തന്നെയുണ്ടായതും വലിയ സഹായമായി എന്ന് പറയുന്നു.മേല്‍പ്പറഞ്ഞ സാഹചര്യങ്ങളും വളരെ ചെറുപ്പത്തിലെ തുടങ്ങിയ ആയിരക്കണക്കിന് മണിക്കൂറുകളുടെ പരിശീലനവും ആണ് ഈ സ്പോര്‍ട്സില്‍ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത അദ്ദേഹത്തിന്റെ വിജയങ്ങള്‍ക് നിദാനം എന്ന് അദ്ദേഹം ആണയിടുന്നു.
Child prodigy എന്നത് ഒരു myth ആണെന്നും വളരെ നേരത്തെ തുടങ്ങുന്ന പരിശീലനമാണ് അതിശയകരമായ ഇത്തരം കുട്ടികളുടെ പ്രകടനങ്ങള്‍ക് അടിസ്ഥാനം എന്നുംഅനവധി ഉദാഹരണങ്ങള്‍ കൊണ്ട് സമര്ധിക്കുന്നു .സംഗീതജ്ഞന്‍ ആയ പിതാവിന്റെ കീഴില്‍ നടത്തിയ ആയിരക്കണക്കിന് മണിക്കൂറുകളുടെ പരിശീലന ത്തിന്റെ പിന്‍ ബലത്തില്‍ perfom ചെയ്ത ആറു വയസ്സുകാരന്‍ Mozart നെ കാഴ്ചക്കാരന്‍ അക്കാലത്തെ മറ്റേതൊരു ആറ് വയസ്സുകാരന്റെ ഒപ്പമേ
താരതമ്യം ചെയ്യുകയുള്ളൂ. Tiger Woods ന്റെ പിതാവായ Earl Woods, " practice creates greateness"എന്നാ മുദ്രാവാക്യത്തില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു അച്ഛന്‍ കുട്ടിയായിരുന്ന Tiger നെ നടക്കാനും സംസാരിക്കാനും തുടങ്ങുന്നതിനു മുന്‍പ് തന്നെ ഗോള്ഫിന്റെ ബാല പാദങ്ങള്‍ അഭ്യസിപ്പിക്കാന്‍ തുടങ്ങിയിരുന്നുവത്രെ.ഇത്തരം പരിശീലനങ്ങള്‍ അബോധ മനസ്സില്‍ ആഴത്തില്‍ പതിയുമെന്നും പിന്നീടു അത് ആവശ്യമുള്ള സമയത്ത് അവിടെ നിന്ന് അനര്‍ഗളം പ്രവഹിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.ഒരു വയസാകുന്നതിനു മുന്‍പ് തന്നെ കുട്ടിയെ പൊക്കമുള്ള കസേരയില്‍ ഇരുത്തി പന്ത് തട്ടിപ്പിക്കുമായിരുന്നുവത്രേ! അനേകം ഐതിഹാസിക വിജയങ്ങളുടെ ഉടമകളായ വില്ല്യം സഹോദരിമാരുടെ കഥ ഇപ്രകാരം .ഇവരുടെ ജനനത്തിനു രണ്ടു കൊല്ലം മുന്‍പ് ഒരു ദിവസം പിതാവായ റിച്ചാര്‍ഡ് വില്യം ഒരു tennis മത്സരത്തിലെ സമ്മാന തുകയായി 40000 dollar വിജയിക്ക് കൈമാറ്റം ചെയ്യുന്നത് ടീവിയില്‍ കാണാനിടയായി.സാമ്പത്തികമായി താഴ്ന്ന നിലയിലായിരുന്ന റിച്ചാര്‍ഡ്‌ഉം ഭാര്യയും ഇതില്‍ ആകൃഷ്ടരായി ഒരു ടെന്നീസ് ചാമ്പിയനെ " സൃഷ്ടിക്കാന്‍ "തീരുമാനിക്കുകയായിരുന്നു. കുട്ടികളായ വീനസി നെയും സെരീനയെയും കോച്ച് ചെയ്യാനായി അദ്ദേഹം പ്രസിദ്ധരുടെ ടെന്നീസ് കളികളുടെ വീഡിയോ കാണുക ,ടെന്നീസ് magazines, Tennis സംബധിച്ച പുസ്തകങ്ങള്‍ library യില്‍ നിന്നെടുത്തു വായിക്കുക,Psychiatrist,sports coaches തുടങ്ങിയവരെ consult ചെയ്യുക ,തുടങ്ങിയ കാര്യങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെട്ടിരുന്നു.കുട്ടികളോടൊപ്പം പ്രാക്ടീസ് ചെയ്യാന്‍ ഭാര്യയും ഭര്‍ത്താവും ടെന്നീസ് കളി പഠിക്കുകയും ചെയ്തു.രണ്ടു പേരും നാല് വയസിനു മുന്‍പ് തന്നെ പരിശീലനം ആരംഭിക്കുകയും ചെയ്തു .പിന്നിട് Mary pierce,Jennifer kapriatti എന്നിവരുടെ Coach ആയിരുന്ന Rick macci യെ കുട്ടികളുടെ കളി കാണാനായി ക്ഷണിച്ചു വരുത്തി. അതെ തുടര്‍ന് അവരെ അദ്ദേഹത്തിന്റെ Florida Academy യില്‍ ചേര്‍ക്കാന്‍തീരുമാനിക്കുകയും കുടുംബം അവിടേക്ക് താമസം മാറ്റുകയുമായിരുന്നു.പിന്നീടുണ്ടായ്തെല്ലാം ചരിത്രം.
ഫുട് ബോള്‍ കളിക്കാരനായ ഡേവിഡ് ബെക്കാം ചെസ് കളിയിലെ സഹോദരി ത്രയങ്ങളായ Polgar sisters എന്നിവരുടെ കഥയും വിശദമായി ഇതില്‍ വിവരിക്കുന്നുണ്ട്.ഇത്രയും ചെറുപ്പത്തില്‍ പ്രാക്ടീസ് തുടങ്ങുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെപ്പറ്റിയും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട് .രക്ഷ്കര്താവിന്റെയും coach ന്റെയും താല്പര്യ ത്തേക്കാള്‍ കുട്ടിയുടെ genuine interest ന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു.നീണ്ട മണിക്കൂറുകള്‍ പരിശീലനം നടത്തുമ്പോള്‍ അനാവശ്യമായ പ്രഷര്‍ കൊടുക്കാതെ കുട്ടിയുടെ വികാരവിചാരങ്ങള്‍ കണ്ക്കിലെടുതുകൊണ്ടുള്ള പ്രോത്സാഹനവുമാണ് നല്ല വഴിയെന്നു ഗ്രന്ഥകര്‍ത്താവ്നമ്മെ ഓര്‍മിപ്പിക്കുന്നു.
തുടര്‍ച്ചയായുള്ള പരിശീലനം ഒരാളിന്റെ മനസ്സിലും ശരീരത്തിലും വരുത്തുന്ന മാറ്റങ്ങളെ ശാസ്ത്രീയമായ പഠനങ്ങളുടെ സഹായത്തോടെ ലളിതമായി അദ്ദേഹം വിവരിക്കുന്നുണ്ട് .Purposeful practice എന്ന് ഒരു phrase ഈ പുസ്തകത്തില്‍ ധാരാളം പേജുകളില്‍ ഉപയോഗിക്കുന്നുണ്ട്.ചാമ്പ്യന്‍ ആകാന്‍ ആഗ്രഹിക്കുന്ന ആള്‍ അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ ഓരോ സെക്കണ്ടും മനസിന്റെയു ശരീരത്തിന്റെയും പര്മിതികളെ മറികട്ക്കാനായുള്ള തീവ്ര പ്രയ്ത്നതിനായി ഉപയോഗിക്കുന്നു.അത് മൂലം ട്രെയിനിങ്ങിന്റെ ഓരോ session കഴിയുമ്പോഴും അയാള്‍ ഒരു മാറിയ വ്യക്തി ആണ് പുറത്തു വരിക!
തങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന എന്ന് പല ,പ്രസിദ്ധരും കരുതുന്ന പല അന്ധ വിശ്വാസങ്ങളെ പ്പറ്റി Placebo effect എന്ന പേരില്‍ വളരെ രസകരമായ് ഒരു ചാപ്റ്റര്‍ ഉണ്ട് .drugs, domination of blacks in sports,sports ഇല്‍ നടക്കുന്ന പല തരം റിസര്ച്ചുകള്‍എന്നിവയെപ്പറ്റി വളരെ interesting ആയ വിവരങ്ങളും ഇതുലുണ്ട് .
സ്വന്തം ജീവിതം അലപമെങ്കിലുംമെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആരും ഇത് വായിക്കുന്നതു വഴി സമയം വെറുതെ കളഞ്ഞു എന്ന് ഖേദിക്കാന്‍ഇടയാവില്ല അന്ന് എനിക്ക് ഉറപ്പു തരാന്‍ കഴിയും. ഇത്പു സ്തക നിരൂപണം അല്ല . ഒരു നല്ല പുസ്തകം മറ്റൊരു പുസ്തക പ്രേമിക്കു പരിചയപ്പെടുത്തല്‍ , അത്ര മാത്രമേ ഞാന്‍ ഈ വരികള്‍ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.