traditional style ഇല്‍ നിര്‍മിക്കപ്പെട്ട ഒരു പഴയ വീട്( സംരക്ഷിക്കപ്പെട്ടത്)
ടോരോന്റൊയിലെ പിയെര്സന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വളരെ ചെറിയ എയര്‍ ടാക്സിയില്‍ ആണ് ലണ്ടനിലേക്ക് പോയത്. ഇംഗ്ലണ്ട് ലെ ധാരാളം സ്ഥലപ്പേരുകള്‍ ഈഭാഗത്തും കാണാം .ആദ്യ കാലത്തെ കുടിയേറ്റക്കാര്‍ പ്രധാനമായും ഇംഗ്ലണ്ട് ഇല്‍ നിന്ന് വന്നവര്‍ ആയതിനാല്‍ അവരവരുടെ വേരുകളുടെ ഓര്മ നില നിര്‍ത്താനായി ഇംഗ്ലീഷ് സ്ഥലനാമങ്ങള്‍ തന്നെ സ്വീകരിച്ചു .ലണ്ടന്‍ , വിന്‍സര്‍ ,ചാതം കെന്റ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം.ഇവിടെ ഒരു തെംസ് നദി കൂടി ഉണ്ടെന്നു അറിയുമ്പോള്‍ അവരുടെ നൊസ്റ്റാള്‍ജിയ യുടെ ആഴം എത്ര അധികമായിരുന്നു എന്ന് മനസ്സിലാക്കാം .
Southern Ontario യിലെ Thames നദിയുടെ ഒരു ഭാഗം
Windsor നെയും detroit നെയും ബന്ധിപ്പിക്കുന്ന Ambassidor bridge ന്റെ ചിത്രം താഴെ ഏകദേശം അര മണിക്കൂര്‍ കൊണ്ട് ഈ പാലം വഴി അമേരിക്കയില്‍ എത്താം Long weekends നു മുന്‍പ് ക്യു വിനു നീളം കൂടും .ഇതിലൂടെ പലരും ജോലിക്കായി ദിവസേന detroit ഇല്‍ പോയി വരുന്നുണ്ട് . അമേരിക്ക യുടെയും കാനഡ യുടെയും ഉള്‍ നാടുകളിലേക്കുള്ള ചരക്കു ഗതാഗതം പ്രധാനമായും Detroit river ഇല്‍ കൂടിയുള്ള barge കള്‍ ( ചിത്രത്തില്‍ പാലത്തിനു താഴെ )വഴിയാണ്.
Odette Sculpture park ,detroit നെയും Wondsor ന്റെയും ഇടക്കായി ഒഴുകുന്ന Detroit river ന്റെ കരയിലാണ് സ്ഥിതി ചെയ്യുന്നത് . ലോക പ്രസിദ്ധരായചില ശില്പികളുടെ സൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ,അവയില്‍ ചിലതിന്റെ ചിത്രങ്ങള്‍ താഴെ കാണാം.
"Flying Men"
"Tohawah" (അരയന്നങ്ങള്‍ )
Tembo എന്ന് പേരുള്ള ശില്‍പം
windsor -detroit freedom festival നെപ്പറ്റി എടുത്തു പറയേണ്ടതുണ്ട്.രണ്ടു ആഴ്ച നീണ്ടു നില്‍കുന്ന ഇതിന്റെ ഭാഗമായുള്ള വെടിക്കെട്ട് വളരെ പ്രസിദ്ധമാണ് .ഇത് മിക്ക വരും കാനഡ ഡേ ആയ ജൂലൈ ഒന്നിനും അമേരിക്കന്‍സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനും അടുപ്പിച്ചു ആയിരിക്കും. Detroit river ന്റെ മുകളില്‍ നടക്കുന്ന ഇത് കാണാനായി നദിയുടെ ഇരു കരകലുമായി ഏകദേശം ഒരു മില്യണ്‍ കാണികള്‍ തടിച്ചു കൂടും
Windsor ഇല്‍ നിന്നുള്ള detroit skyline
.
General motors building
.
Ceasars Casino
Ceasars casino ,Gambling ഇല്‍ താല്പര്യമുള്ള tourist കളെ പ്രത്യേകിച്ചും അമേരിക്കക്കാരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഒരു കേന്ദ്രമാണ് .ആയിരക്കണക്കിനു ബൂത്തുകളിലായി പല തരം ഗെയിംസ് കാണാം .അമേരിക്കയിലെ drinking age 21 ഉം കാനഡ യിലേതു 19 ആയതു കൊണ്ട് 19 ഉം 20 ഉം വയസുള്ള ധാരാളം ചെറുപ്പക്കാര്‍ പാലം കടന്നു ഇവിടെ
വരാറുണ്ട് .
കസിനോയുടെ Entranace
Gambling addiction ഉള്ള പലരും ഇവിടെ വന്നു ധാരാളം സമയവും പണവും പാഴാക്കാറുണ്ട് .ഞങ്ങള്‍ പോയ സമയത്ത് സ്തീകളും പുരുഷന്മാരുമായ ധാരാളം seniors നെ അവിടെ കണ്ടു .എകാതന്തയാണ് ഒരു പ്രധാന കാരണം. Gambling addiction ഉള്ളവര്കുള്ള കൌണ്സില്ലിംഗ് വടക്കേ അമേരിക്കയില്‍ പല സ്ഥലങ്ങളിലും available ആണ് .
.